556 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനില്‍ ഒരു എക്സിക്യൂട്ടീവ് ചെയര്‍കാറും 7 ചെയര്‍കാറുകളും ഉള്‍പ്പെടെ 8 കൊച്ചുകളാണുള്ളത്. 7 വരെയുള്ള ബുക്കിങ് പരിശോധിച്ചാല്‍, പകുതിയിലധികം സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന അവസ്ഥയാണ്.
ട്രെയിനുകളില്‍ യാത്ര ചെയ്യാൻ ആളില്ലാത്തതിന്റെ പ്രധാന കാരണം യാത്രാസമയത്തില്‍ വലിയ കുറവില്ലാത്തതും സൗകര്യപ്രദമല്ലാത്ത സമയത്ത് പുറപ്പെടുന്നതുമാണെന്നാണ് വിലയിരുത്തൽ.
അതേസമയം ബംഗളൂരു – കോയമ്ബത്തൂർ വന്ദേഭാരത് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു.നേരത്തെ തന്നെ ദക്ഷിണറയിൽവേയ്ക്ക് ഇക്കാര്യത്തിൽ താൽപ്പര്യം ഉണ്ടായിരുന്നെങ്കിലും സേലം ഡിവിഷന്റെയും കോയമ്ബത്തൂർ ബിജെപി ഘടകത്തിന്റെയും എതിർപ്പ് മൂലം നടന്നില്ല.എന്നാൽ ട്രെയിനിൽ പ്രതീക്ഷിച്ചത്ര യാത്രക്കാരില്ലാതിയതോടെ പാലക്കാട് ഡിവിഷൻ ഇത് വീണ്ടും പൊടി തട്ടി എടുത്തിരിക്കുകയാണ്.