Month: January 2024

  • Kerala

    കായംകുളത്ത് തോറ്റത് കാലുവാരിയത് കൊണ്ട്; വീണ്ടും ആക്രമണം അഴിച്ചുവിട്ട് സുധാകരന്‍

    ആലപ്പുഴ: 2001ല്‍ കായംകുളത്ത് തോറ്റത് കാലുവാരിയത് കൊണ്ടെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ കെ ചെല്ലപ്പന്‍ തനിക്കെതിരെ നിന്ന് തനിക്ക് വോട്ട് ചെയ്യരുത് എന്ന് വോട്ടര്‍മാരോട് പറഞ്ഞു. 300 വോട്ടാണ് ആ ഭാഗത്ത് മറഞ്ഞതെന്നും ജി സുധാകരന്‍ ആരോപിച്ചു. സോഷ്യലിസ്റ്റ് നേതാവ് പി എ ഹാരിസ് അനുസ്മരണ സമ്മേളനത്തിലാണ് സുധാകരന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തിയതിനെ തുടര്‍ന്ന് നേതൃത്വവുമായി അകന്നുനില്‍ക്കുന്ന സുധാകരന്‍ കായംകുളത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരെയാണ് വിമര്‍ശനം ഉന്നയിച്ചത്. ”പാര്‍ട്ടി കേന്ദ്രമായ പത്തിയൂരില്‍. ഞാന്‍ താമസിച്ചിരുന്നത് അവിടെയാണ്. എനിക്ക് അവിടെ നിന്ന് വോട്ട് ലഭിക്കാതിരിക്കാന്‍ വേണ്ടി അവിടെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. സുധാകരനോടുള്ള എതിര്‍പ്പ് കൊണ്ടല്ല. കല്ലെറിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള എതിര്‍പ്പ് കാരണമാണ് വോട്ട് ചെയ്യാതിരുന്നത് എന്ന് അവര്‍ പറഞ്ഞു. വേദികുളങ്ങര എന്ന മറ്റൊരു ശക്തികേന്ദ്രത്തില്‍ പര്യടനം നടത്താന്‍ വണ്ടി പോലും വിട്ടുനല്‍കിയില്ല.…

    Read More »
  • Kerala

    ”കല്‍പ്പനയ്ക്ക് മറുപടി തരാന്‍ മനസ്സില്ലെടാ!” നിലയ്ക്കല്‍ ബിഷപ്പിനെതിരേ വൈദികന്റെ ശബ്ദസന്ദേശം

    പത്തനംതിട്ട: ‘സ്ത്രീ ശബ്ദരേഖ’ പുറത്തുവന്നതുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭാ നിലയ്ക്കല്‍ ഭദ്രാസനത്തിലെ അമര്‍ഷം പൊട്ടിത്തെറിയിലേക്ക്. വിശദീകരണം തേടിയ ബിഷപ്പിന് മറുപടിയായി വൈദികന്‍ ആക്ഷേപ ഉള്ളടക്കത്തോടെയുള്ള ശബ്ദരേഖ വിശ്വാസികളടക്കമുള്ളവരുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തു. ഫാദര്‍ ഷൈജു കുര്യനുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തര്‍ക്കം രൂക്ഷമായത്. വിഷയത്തില്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ കല്‍പ്പനയെ തള്ളിക്കൊണ്ടാണ് ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ വാട്‌സാപ്പ് സന്ദേശം. ‘കല്‍പ്പനയ്ക്ക് മറുപടി തരാന്‍ മനസ്സില്ലെടാ’ എന്നുള്ള ആക്ഷേപ ഉള്ളടക്കങ്ങളടങ്ങിയ ശബ്ദ സന്ദേശമാണ് ഫാദര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ”വിശദീകരണം ചോദിച്ചതുമായി ബന്ധപ്പെട്ടകാര്യം സഭയുടെ പ്രധാനപ്പെട്ട ചുമതലയിലിരിക്കുന്നവരോട് വിശദീകരിച്ചിട്ടുണ്ട്. നിക്കോദിമോസ് മെത്രാനച്ചന്‍ ചെയ്തിട്ടുള്ള കാര്യങ്ങളൊക്കെ പുറത്തുവിടും. എന്റെ പേരില്‍ കല്‍പ്പന ഇറക്കേണ്ട ഒരാവശ്യവും ഇല്ല. വക്കീല്‍ നോട്ടീസിനുള്ള പ്രതികരണം മാത്രമാണ് എന്റെ ഭാഗത്തുനിന്നുണ്ടായത്. കല്‍പ്പന മാനിക്കാന്‍ സാധിക്കില്ല. വസ്തുക്കച്ചവടക്കാരായ അച്ചന്മാരെയാണ് സഭയ്ക്ക് വേണ്ടതെങ്കില്‍ അവരെ കൊണ്ടു നടന്നോളൂ…” എന്നിങ്ങനെയാണ് വൈദികന്റെ ശബ്ദ സന്ദേശം. വൈദികനായ ഷൈജുകുര്യനെതിരേ ആക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ട്…

    Read More »
  • NEWS

    ഹോളിവുഡ് നടനും മക്കളും വിമാനാപകടത്തില്‍ മരിച്ചു

    ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും 2 പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്ഓഫിനു പിന്നാലെ കരീബിയന്‍ കടലില്‍ പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 51കാരനായ ഒലിവറിനൊപ്പം മക്കളായ മെഡിറ്റ (10), അനിക് (12), പൈലറ്റ് റോബര്‍ട്ട് ഷാസ് എന്നിവരാണ് വ്യാഴാഴ്ച നടന്ന അപകടത്തില്‍ മരിച്ചത്. മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. 2006ല്‍ പുറത്തിറങ്ങിയ ‘ദ് ഗുഡ് ജര്‍മന്‍’ എന്ന ചിത്രത്തില്‍ ജോര്‍ജ് ക്ലൂണിക്കൊപ്പമാണ് ക്രിസ്റ്റ്യന്‍ ഒലിവര്‍ ആദ്യമായി ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. 2008ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി ചിത്രമായ ‘സ്പീഡ് റേസറി’ലൂടെ പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു. 60ലേറെ സിനിമകളിലും ടെലിവിഷന്‍ ഷോകളിലും ഒലിവര്‍ ഭാഗമായിട്ടുണ്ട്. ‘സേവ്ഡ് ബൈ ദ് ബെല്‍: ദ് ന്യൂ ക്ലാസ്’ എന്ന ടിവി ഷോയിലൂടെയാണ് ആദ്യകാലത്ത് ശ്രദ്ധിക്കപ്പെട്ടത്.

    Read More »
  • Kerala

    സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം;സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്ത യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

    പാലക്കാട്: വടക്കാഞ്ചേരിയിലെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ കേസില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. വണ്ടാഴി കിഴക്കേത്തറ സ്വദേശി ഹരിദാസ്(29), മലമ്ബുഴ കണയങ്കാവ് സ്വദേശി സന്തോഷ്(35) എന്നിവരാണ് അറസ്റ്റിലായത്.വിദഗ്ധമായി ആസൂത്രണം ചെയ്ത് നടത്തിയ മോഷണത്തിലെ പ്രതികളെ 10 മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വടക്കഞ്ചേരി പൊലീസ്  പിടികൂടിയത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന കെ.പി. ഹരിദാസാണ് മോഷണത്തിന്റെ സൂത്രധാരനെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.പെട്ടന്ന് പണമുണ്ടാക്കാനുള്ള ആഗ്രഹമാണ് ഇയാളെ മോഷണത്തിന് ഇറങ്ങാൻ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. ഭാര്യയെ വെട്ടിയ കേസിലെ പ്രതിയാണ് കണയങ്കാവ് സ്വദേശി സന്തോഷ്.വടക്കഞ്ചേരിയിലെ സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് രണ്ട് തവണയാണ് ഇവര്‍ മോഷണം നടത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 11നും ജൂണ്‍ 26 നുമായിരുന്നു മോഷണം.

    Read More »
  • Kerala

    പന്തളത്ത് യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

    പത്തനംതിട്ട: പന്തളത്ത് യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍.പന്തളം തെക്കേക്കര പെരുമ്ബുളിക്കല്‍ തട്ടയില്‍ അലീന കോട്ടേജില്‍ ബിനോയ് (46) ആണ് പിടിയിലായത്. കഴിഞ്ഞ 26 ന് പുലര്‍ച്ചെ 4.15 ന് മൈനാപ്പള്ളി ജങ്ഷന് സമീപം എം.സി. റോഡു വക്കില്‍ ഓട്ടോ നിര്‍ത്തിയ ശേഷമാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. വണ്ടി ഒതുക്കി നിര്‍ത്തിയിറങ്ങിയ ഇയാൾ യുവതിയുടെ കയ്യില്‍ കയറിപ്പിടിച്ച ശേഷം ലൈംഗിക അതിക്രമത്തിന് മുതിരുകയായിരുന്നു. യുവതിയുടെ പരാതിയിൽ  പൊലീസ് ഇൻസ്പെക്ടര്‍ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികൂടിയത്. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    കോഴിക്കോട് യുവതിയെ പീഡിപ്പിച്ച്‌ 19 ലക്ഷവും സ്വര്‍ണവും തട്ടിയെന്ന് പരാതി

    കോഴിക്കോട്: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി. മൈസൂര്‍ സ്വദേശിനിയായ യുവതിയെയാണ് പീഡിപ്പിച്ച്‌ പണവും സ്വര്‍ണവും തട്ടിയത്. കോഴിക്കോട് പന്തീരാങ്കാവിലെ ഫ്ലാറ്റില്‍ വച്ച്‌ തന്നെ പീഡിപ്പിച്ചുവെന്നാണ്‌ യുവതിയുടെ പരാതി. ബംഗളൂരുവില്‍ എഞ്ചിനീയറായ വിവാഹമോചിതയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് സ്വദേശിയായ അക്ഷയ്ക്കെതിരെ പന്തീരങ്കാവ് പൊലീസ് കേസ് എടുത്തത്.  മാട്രിമോണിയല്‍ സെറ്റ് വഴിയാണ് ഇരുവരും പരിചയത്തിലായത്. തുടര്‍ന്ന് അക്ഷയ് വിവാഹാഭ്യര്‍ഥന നടത്തി. തുടര്‍ന്ന് ഇയാളുടെ നിര്‍ബന്ധപ്രകാരം ഇരുവരും ഒരുമിച്ച്‌ കോഴിക്കോട്ടെ ഫ്ലാറ്റില്‍ താമസം തുടങ്ങി. ഇവിടെ വച്ച്‌ യുവതിയെ നിരവധി തവണ പീഡിപ്പിക്കുകയും പലപ്പോഴായി പണവും സ്വർണവും തട്ടിയെടുക്കുകയുമായിരുന്നു. സംഭവത്തില്‍ കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്ത് അനേഷണം ആരംഭിച്ചതായി പന്തീരാങ്കാവ് പോലീസ് അറിയിച്ചു.

    Read More »
  • India

    12 വയസുകാരിയെ വിവാഹം ചെയ്ത് ഗർഭിണിയാക്കി;29കാരനെതിരെ കേസെടുത്തു

    മുംബൈ:12 വയസുകാരിയെ വിവാഹം കഴിക്കുകയും  ഗര്‍ഭിണിയാക്കുകയും ചെയ്ത സംഭവത്തിൽ 29കാരനെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലാണ് സംഭവം. പൻവേലിലെ ഒരു ആശുപത്രിയിൽ നടത്തിയ  പരിശോധനയിലാണ് വിവരം പുറത്താകുന്നത്. പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന് മനസിലാക്കിയ ഡോക്ടര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ശൈശവ വിവാഹം നടന്നത് ആറ് മാസം മുമ്ബായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും മാതാപിതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

    Read More »
  • Kerala

    കൊച്ചിൻ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ മെഗാ ബംപര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു

    കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ പ്രീമിയം ഷോപ്പിംഗ് കേന്ദ്രമായ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ യാത്രക്കാര്‍ക്കായി ഓണം സീസണില്‍ പ്രഖ്യാപിച്ച ഉത്സവ മെഗാ ഷോപ്പിംഗ് ബംപര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. 20 ലക്ഷം രൂപ വിലയുള്ള രണ്ട് മഹീന്ദ്ര എക്സ്‌‌യുവി കാറുകളാണ് സമ്മാനിച്ചത്.നോര്‍ത്ത് പറവൂര്‍ സ്വദേശി മഞ്ജു ഡേവീസ്, വടകര സ്വദേശി രഞ്ജീഷ് രയരോത്ത് എന്നിവരാണ് സമ്മാനര്‍ഹരായത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ ഡ്യൂട്ടിഫ്രീ ഷോപ്പില്‍ നിന്നു 5,000 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങിയവരെയാണ് നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സിയാല്‍ എംഡി എസ്. സുഹാസ് വാഹനത്തിന്‍റെ താക്കോല്‍ വിതരണം ചെയ്തു.

    Read More »
  • Kerala

    സ്കൂൾ കലോത്സവം;കൊല്ലം ആശ്രാമത്ത് പോലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

    കൊല്ലം:62-മത് സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പ്രധാനവേദിയായ കൊല്ലം ആശ്രാമത്ത് പോലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പോലീസിന്റെ സഹായത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പർ 94 97 93 08 04 ൽ ബന്ധപ്പെടാവുന്നതാണ്. #keralapolice #stateyouthfestival

    Read More »
  • Kerala

    ബി.ജെ.പിയില്‍ ചേര്‍ന്ന ഫാ. ഷൈജു കുര്യനെതിരെ വനിത കമീഷനില്‍ പരാതി

    റാന്നി: ബി.ജെ.പിയില്‍ ചേര്‍ന്ന ഫാ. ഷൈജു കുര്യൻ സഭാ വിശ്വാസിയായ വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ചതായി വനിത കമീഷനില്‍ പരാതി. ബി.ജെ.പിയില്‍ ചേര്‍ന്നതിന് ഓർത്തഡോക്സ് സഭാ നിലയ്ക്കൽ ഭദ്രാസന കൗൺസിൽ സെക്രട്ടറി കൂടിയായ ഇദ്ദേഹത്തിനെതിരെ സഭ കഴിഞ്ഞ ദിവസം  നടപടിയെടുത്തിരുന്നു. ഫാ. ഷൈജു കുര്യനെ നിലവിലെ എല്ലാ ചുമതലകളില്‍നിന്നും സഭാ നേതൃത്വം നീക്കുകയും പരാതികള്‍ അന്വേഷിക്കാൻ കമീഷനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ചേര്‍ന്ന ഭദ്രാസന കൗണ്‍സിലിന്റേതാണ് തീരുമാനം. ഷൈജു കുര്യനൊപ്പം സഭ വിശ്വാസികളായ 47 പേരും ബി.ജെ.പിയില്‍ അംഗത്വം എടുത്തിരുന്നു. ബി.ജെ.പിയില്‍ ചേര്‍ന്നതിനെതിരെ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ റാന്നി ഇട്ടിയപ്പാറയിലെ ഓര്‍ത്തഡോക്സ് സഭാ നിലക്കല്‍ ഭദ്രാസനത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. വൈദികര്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കാളികളായതോടെ ഭദ്രാസന കൗണ്‍സില്‍ യോഗം മാറ്റി. ഭദ്രാസന സെക്രട്ടറിയുടെ ചുമതലയിലിരുന്ന് ഫാ. ഷൈജു കുര്യൻ ബി.ജെ.പി അംഗത്വമെടുത്തത് അംഗീകരിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഇതിന് പിന്നാലെയാണ് വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ചതായി കാട്ടി ഫാ. മാത്യൂസ് വാഴക്കുന്നം വനിതാ…

    Read More »
Back to top button
error: