SportsTRENDING

സൂപ്പർ കപ്പിൽ നാല് സൂപ്പർ താരങ്ങളില്ലാതെ  കേരള ബ്ലാസ്റ്റേഴ്‌സ്; നേട്ടം ഒഡീഷയ്ക്ക് 

ന്ത്യൻ ഫുട്ബോൾ ആരാധകർ ഈ ജനുവരി മാസത്തെ ആവേശത്തോടുകൂടിയാണ് ഉറ്റു നോക്കുന്നത്. എന്തെന്നാൽ ദോഹയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ ഇന്ത്യ കളിക്കുന്നുണ്ട്. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ ഇടം നേടിയിട്ടുള്ളത്.ഓസ്ട്രേലിയ,സിറിയ, ഉസ്ബകിസ്ഥാൻ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ.
ജനുവരി പതിമൂന്നാം തീയതി ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യ ആദ്യ മത്സരം കളിക്കുക.സ്‌ക്വാഡ് നേരത്തെ തന്നെ പരിശീലകൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതേ സമയത്ത് തന്നെയാണ് ഒഡീഷയിൽ കലിംഗ സൂപ്പർ കപ്പ് നടക്കുന്നത്.
ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ സ്‌ക്വാഡിൽ ഉള്ള താരങ്ങളെ ക്ലബ്ബുകൾക്ക് സൂപ്പർ കപ്പിനുവേണ്ടി ലഭിക്കില്ല.അവരുടെ അഭാവത്തിലായിരിക്കും ക്ലബ്ബുകൾ കളിക്കുക. കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് താരങ്ങളെയാണ് നഷ്ടമായിട്ടുള്ളത്. പ്രതിരോധനിരയിലെ സൂപ്പർതാരമായ പ്രീതം കോട്ടാൽ, മുന്നേറ്റ നിര താരങ്ങളായ ഇഷാൻ പണ്ഡിത, രാഹുൽ കെപി എന്നീ 3 താരങ്ങളാണ് ബ്ലാസ്റ്റേഴ്സിൽ നിന്നും ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുള്ളത്.അതിലുപരി അവരുടെ നായകൻ കൂടിയായിരുന്ന അഡ്രിയാൻ ലൂണ പരിക്കേറ്റ് വിശ്രമത്തിലാണ്.
ഈ താരങ്ങളുടെ അഭാവത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് കളിക്കുക.എന്നാൽ ഏറ്റവും കൂടുതൽ തിരിച്ചടി ഏറ്റിരിക്കുന്നത്  മോഹൻ ബഗാനാണ്. ഏഴ് താരങ്ങളെ അവർക്ക് നഷ്ടമായിട്ടുണ്ട്.രണ്ടാം സ്ഥാനത്ത് മുംബൈ സിറ്റി വരുന്നു. അവരുടെ ആറ് താരങ്ങൾ ഇന്ത്യയുടെ ദേശീയ ടീമിനോടൊപ്പമാണ്.ഗോവ, ബംഗളൂരു എന്നിവർക്ക് മൂന്ന് വീതം താരങ്ങളെയും ഈസ്റ്റ് ബംഗാളിന് രണ്ട് താരങ്ങളെയും ഏഷ്യ കപ്പ് മൂലം നഷ്ടമായിട്ടുണ്ട്.
ഒഡീഷ, ഹൈദരാബാദ് എന്നിവർക്ക് ഓരോ താരങ്ങളെ വീതമാണ് നഷ്ടമായിട്ടുള്ളത്. ഇവിടെ ഒഡീഷക്ക് കൃത്യമായ മുൻതൂക്കം  ലഭിക്കുന്നുണ്ട്. കേവലം ഒരു താരത്തെ മാത്രമാണ് നഷ്ടമായിട്ടുള്ളതെന്നു മാത്രമല്ല സ്വന്തം നാട്ടിൽ വച്ചാണ് സൂപ്പർ കപ്പ് നടക്കുന്നതെന്നും അവർക്ക് ഗുണകരമാണ്. ഐഎസ്‌എല്ലിൽ നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അവർ.എഎഫ്സി കപ്പിൽ ഒന്നാം സ്ഥാനത്തും തുടരുന്നു.
അതിനാൽ
ഒഡീഷയ്ക്കു തന്നെയാണ്  സൂപ്പർ കപ്പിൽ കൂടുതൽ മുൻതൂക്കം എന്ന് പറയാതെ വയ്യ.എങ്കിലും ലൂണയുൾപ്പടെയുള്ള ചില പ്രധാന താരങ്ങളില്ലാതെ മുംബൈയേയും മോഹൻ ബഗാനെയും പോലുള്ള ടീമുകളെ ഐഎസ്‌എല്ലിൽ അട്ടിമറിച്ച കേരള ബ്ലാസ്റ്റേഴ്സിനെയും അത്രയെളുപ്പം എഴുതി തള്ളാനും ഇവിടെ ആവില്ല.

Back to top button
error: