കോഴിക്കോട് – പാലക്കാട് ദേശീയപാതയിലെ നാട്ടുകല്‍ മുതല്‍ താണാവ് വരെയുളള നവീകരണം പൂര്‍ത്തിയായതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.
122 കള്‍വര്‍ട്ടുകള്‍, 10 പാലങ്ങള്‍, 25.5 കി.മീ നീളത്തില്‍ അരികുചാല്‍ നിര്‍മ്മാണം, 3793 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തി, 56 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, വിവിധ ജംഗ്ഷനുകളുടെ നവീകരണം, ബസ് ബേകള്‍ ഇവയുടെ പ്രവൃത്തി ആധുനിക നിലവാരത്തിലാണ് പൂര്‍ത്തീകരിച്ചത്.
കോഴിക്കോട്, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് സഹായിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും സഹകരിച്ച ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.