ഗൗഡ അശോക് ഗോപാല്‍ എന്ന മുംബൈ സ്വദേശിക്കാണ് നാട്ടില്‍ തിരിച്ചെത്തിയിട്ടും ഗള്‍ഫില്‍ നിന്നും അപ്രതീക്ഷിത ഭാഗ്യം കൈവന്നത്. കഴിഞ്ഞ ദിവസം നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലധികം ഇന്ത്യൻ രൂപ) നേടിയത് ഇദ്ദേഹമാണ്. 23 വര്‍ഷത്തെ ഭാഗ്യ പരീക്ഷണത്തില്‍ ആദ്യമായാണ് അശോക് ഗോപാലിനെ ഭാഗ്യം തേടിയെത്തിയത്.
23 വര്‍ഷമായി ദുബൈയില്‍ പ്രവാസിയായിരുന്ന അദ്ദേഹം 1999ല്‍ ആദ്യമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ചപ്പോള്‍ അതില്‍ പങ്കെടുത്തയാളാണ്. ഓണ്‍ലൈൻ ടിക്കറ്റുകള്‍ ഇല്ലാതിരുന്ന കാലത്ത് നീണ്ട ക്യൂ നിന്നാണ് ടിക്കറ്റുകള്‍ എടുത്തിരുന്നതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഡിഡിഎഫിന്റെ ആദ്യ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം കിട്ടിയത് ടിക്കറ്റ് വാങ്ങാനുള്ള നിരയില്‍ തന്റെ തൊട്ടു മുന്നില്‍ നിന്നിരുന്ന ആളിനായിരുന്നു എന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.
ഡിസംബര്‍ 20ന് ദുബൈ ഡ്യൂട്ടി ഫ്രീയുടെ നാല്‍പതാം വാര്‍ഷിക ദിനത്തിലാണ് ഓണ്‍ലൈനായി അദ്ദേഹം ടിക്കറ്റെടുത്തത്. 3082 ആയിരുന്നു നമ്ബര്‍.
1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ച ശേഷം പത്ത് ലക്ഷം ഡോളറിന്റെ ഒന്നാം സമ്മാനം ലഭിക്കുന്ന 222-ാമത്തെ ഇന്ത്യക്കാരൻ കൂടിയാണ് ഗൗഡ. നിലവില്‍ മുംബൈയില്‍ ഒരു ബഹുരാഷ്ട്ര ഇലക്‌ട്രോണിക് സൊല്യൂഷൻസ് കമ്ബനിയുടെ റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് വിഭാഗം മേധാവിയാണ് അദ്ദേഹം.