Month: January 2024

  • Kerala

    ഭാര്യയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍

    മാന്നാര്‍: മദ്യലഹരിയിൽ ഭാര്യയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍. കൊല്ലം കുളത്തൂര്‍ കരിക്കകം സന്തോഷ് ഭവനത്തില്‍ ഷൈനുവിനെ (രതീഷ്-39) യാണ് മാന്നാര്‍ പോലീസ് വീട്ടിലെത്തി ബലമായി കീഴ്പ്പെടുത്തിയത്. ഇയാളുടെ ഭാര്യയായ ചെന്നിത്തല തൃപ്പെരുന്തുറ കൊറ്റോട്ടുകാവില്‍ രാജിയെ മര്‍ദിച്ചശേഷം വധിക്കാൻ ശ്രമിച്ചതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 10.30നാണ് സംഭവം. മാവേലിക്കര എഫ്സിഐ ഗോഡൗണിലെ തൊഴിലാളിയായ ഇയാള്‍ കാറില്‍ മദ്യവുമായി വീട്ടിലെത്തിയത് രാജി ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായി ഇയാള്‍ രാജിയെ ക്രൂരമായി മര്‍ദിച്ചു. ബഹളംകേട്ട് പരിസരവാസികളും ബന്ധുമിത്രാദികളും എത്തിയപ്പോള്‍ വെട്ടുകത്തിയുമായി അവര്‍ക്കുനേരേ അടുത്തു.ഇതോടെ നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചു.പോലീസെത്തുമ്പോൾ ഇയാൾ വെട്ടുകത്തി രാജിയുടെ കഴുത്തില്‍വച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടു നിൽക്കുകയായിരുന്നു. പോലീസ് സംഘം ബലമായി ഇയാളെ കീഴ്പ്പെടുത്തിയശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു..മാന്നാര്‍ എസ്‌എച്ച്‌ഒ ജോസ് മാത്യു, എസ്‌ഐ സി.എസ്. അഭിരാം, എഎസ്‌ഐമാരായ ജി മധുസൂദനന്‍, മോഹന്‍ദാസ്, ശ്രീകുമാര്‍, ഷിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

    Read More »
  • India

    പെൺ സുഹൃത്തിന്റെ നായയെ രക്ഷിക്കാൻ അണക്കെട്ടിന്റെ റിസര്‍വോയറില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം

    ഭോപ്പാൽ:പെൺ സുഹൃത്തിന്റെ നായയെ രക്ഷിക്കാൻ അണക്കെട്ടിന്റെ റിസര്‍വോയറില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം. ഭോപ്പാലിലെ കെര്‍വ ഡാമിലായിരുന്നു സംഭവം. 23കാരനായ സരള്‍ നിഗമാണ് മരിച്ചത്. എന്നാല്‍, വെള്ളത്തില്‍ വീണ നായ നീന്തി രക്ഷപ്പെട്ടു. ഭോപ്പാല്‍ മൗലാന ആസാദ് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ ബിടെക് ബിരുദം നേടിയ സരള്‍ നിഗം യുപിഎസ്‌സി പ്രവേശന പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയായിരുന്നു. ഭോപ്പാല്‍ നഗരത്തിന് 10 കിലോമീറ്റര്‍ അകലെയാണ് കെര്‍വ ഡാം. ഇവിടേയ്‌ക്ക് രാവിലെ ഏഴരയോടെ രണ്ട് പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം നടക്കാൻ പോയതായിരുന്നു സരള്‍. ഇതിലൊരാളുടെ നായ കെര്‍വ അണക്കെട്ടിലെ റിസര്‍വോയറില്‍ വീഴുകയായിരുന്നു. ഇതോടെ സരൾ വെള്ളത്തിലേയ്‌ക്ക് ചാടി. നായ നീന്തി രക്ഷപ്പെട്ടെങ്കിലും സരള്‍ മുങ്ങിത്താഴ്‌ന്നുവെന്നാണ് പൊലീസ് പറയുന്നത്.

    Read More »
  • Kerala

    മോഷ്ടിച്ച സ്വർണ്ണവള കൊണ്ട് കൂടുണ്ടാക്കി ആർഭാട വാസം, കഥയിലെ വില്ലനായ ‘കാക്ക’യെ കയ്യോടെ പൊക്കി

    കോഴിക്കോട് : ബന്ധുവീട്ടിൽ വിവാഹത്തിന് പോയി തിരിച്ച് വന്ന ഉടൻ 6 വയസ്സുകാരിയായ മകൾ ഫാത്തിമ ഹൈഫ,താൻ അണിഞ്ഞ ഒരോ പവൻ വീതമുള്ള വളയും മാലയും അഴിച്ചു കടലാസിൽ പൊതിഞ്ഞു വെയിസ്റ്റ് ഡബ്ബിന്റെ അടപ്പിനുന മുകളിൽ വച്ചു. എന്നിട്ട് ഉമ്മ ഷെരീഫയോട് വിവരം പറഞ്ഞിട്ട് അവൾ കുട്ടുകാരോടൊപ്പം കളിക്കുവാൻ പോയി. പത്ത് ദിവസം കഴിഞ്ഞ് മറ്റൊരുവിവാഹത്തിന് പോകാൻ വേണ്ടി അണിയാൻ തിരക്കിച്ചപ്പോഴാണ് സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട കാര്യം അറിയുന്നത്. തുടർന്ന് വീട് മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും ഫലമുണ്ടായില്ല. മകൾ പറഞ്ഞതനുസരിച്ച് കടലാസിന്റെ പൊതി അന്വേഷിച്ച് വെയ്സ്റ്റ് അടിച്ച് വാരി കൊണ്ടിടാറുള്ള കൂട്ടത്തിൽ നിന്ന് ഒരു പവന്റെ സ്വർണ്ണ മാല ലഭിച്ചു തുടർന്ന് അവിടെ മുഴുവൻ അന്വേഷിച്ചെങ്കിലും വള ലഭിച്ചില്ല . അങ്ങിനെയിരിക്കവെയാണ് ഒരു കാര്യം ബന്ധു കൂടിയായ അയൽവാസിയുടെ ശ്രദ്ധയിൽ പെട്ടത്. പഴയ പ്ലാസ്റ്റിക്ക് വള കൊത്തിയെടുത്ത് ഒരു കാക്ക തൊട്ടടുത്ത തെങ്ങിന്റെ മണ്ടയിലേക്ക് പോകുന്നു. ചിലപ്പോൾ സ്വർണ്ണ വളയും മൂപ്പർ തന്നെ…

    Read More »
  • India

    പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം, ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

    ന്യൂഡൽഹി: പഞ്ചാബില്‍ അര്‍ജുന അവാര്‍ഡ് ജേതാവായ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പിടികൂടി പൊലീസ്. വിജയ് കുമാര്‍ എന്ന ഓട്ടോ ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തതായി ജലന്ധര്‍ പോലീസ് മേധാവി സ്വപന്‍ ശര്‍മ്മ പറഞ്ഞു. ഭാരോദ്വഹന താരമായ ദല്‍ബീര്‍ സിംഗ് ഡിയോളിനെ പുതുവത്സര ദിനത്തിലാണ് തലയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ റോഡിൽ കണ്ടെത്തിയത്.രാത്രിയിൽ ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുവിടുന്നത് സംബന്ധിച്ച്‌ ഓട്ടോഡ്രൈവറുമായുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ദല്‍ബീറിന്റെ സര്‍വീസ് പിസ്റ്റള്‍ കൈക്കലാക്കിയ വിജയ് കുമാര്‍ തലക്ക് വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം.

    Read More »
  • Social Media

    ലക്ഷദ്വീപില്‍ സ്നോര്‍ക്കലിങ് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച്‌ നരേന്ദ്ര മോദി

    ലക്ഷദ്വീപില്‍ സ്നോര്‍ക്കലിങ് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പോസ്റ്റിലാണ് താൻ ലക്ഷദ്വീപിലെത്തിയപ്പോള്‍ സ്നോര്‍ക്കലിങ് ചെയ്തുവെന്ന് മോദി വെളിപ്പെടുത്തിയത്. സ്നോര്‍ക്കലിങ്ങിനിടെ കണ്ട കടലിന്റെ ചിത്രങ്ങളും മോദി എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ ബീച്ചുകളിലൂടെയുള്ള നടത്തത്തെ കുറിച്ചും മോദി പറയുന്നുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് അവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്ന സ്ഥലമാണ് ലക്ഷദ്വീപ്. എന്റെ താമസത്തിനിടെ ലക്ഷദ്വീപില്‍ വെച്ച്‌ സ്നോര്‍ക്കലിങ് ചെയ്യാൻ ഞാൻ ശ്രമിച്ചു. അത് ആഹ്ലാദകരമായ അനുഭവമായിരുന്നുവെന്ന് മോദി എക്സില്‍ കുറിച്ചു. ലക്ഷദ്വീപില്‍ എത്തിയാല്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട കാര്യങ്ങളിലൊന്നാണ് സ്നോര്‍ക്കലിങ്. കടലിനുള്ളിലെ അത്ഭുത ലോകം കണ്‍മുന്നിലെത്തിക്കുന്ന സ്നോര്‍ക്കലിങ് പാക്കേജുകള്‍ ഇവിടെ നിരവധിയുണ്ട്. നിങ്ങളുടെ ബജറ്റിനും താല്പര്യങ്ങള്‍ക്കുമനുസരിച്ച്‌ അത് തെരഞ്ഞെടുക്കേണ്ട കാര്യം മാത്രമേയുള്ളൂ. ഇവിടെ ടൂറിസ്റ്റുകള്‍ ഏറ്റവും സന്ദര്‍ശകര്‍ ചെയ്യുന്ന സാഹസിക വിനോദം കൂടിയാണിത്. ബംഗാരം, കടമത്ത് എന്നീ ദ്വീപുകളിലാണ് ഇത് ചെയ്യാൻ ഏറ്റവും സൗകര്യമുള്ളത്. ആയിരം രൂപാ മുതല്‍ സ്നോര്‍ക്കലിങ് പാക്കേജുകള്‍ ലഭിക്കും. കഴിഞ്ഞ ദിവസം ലക്ഷദ്വീപിലെത്തിയ നരേന്ദ്ര മോദി 1,150 കോടിയുടെ…

    Read More »
  • India

    14 കാരിയായ വിദ്യാര്‍ത്ഥിനിയും 38 കാരനായ ബസ് ഡ്രൈവറും മരിച്ച നിലയില്‍

    മംഗലാപുരം: ചിക്കമംഗളൂരുവില്‍ 14 വയസ്സുകാരിയുടേയും 38 വയസ്സുള്ള സ്‌കൂള്‍ ബസ് ഡ്രൈവറുടേയും മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്തു. വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. അജാംപുരയ്ക്ക് സമീപത്താണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ച ശേഷം ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവര്‍ പ്രണയ അഭ്യാര്‍ത്ഥനയുമായി വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തിരുന്നതായി പിതാവ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് നേരത്തെ പരാതി നല്‍കിയിരുന്നു.

    Read More »
  • Kerala

    മസാല ദോശയ്ക്ക് ചമ്മന്തി നല്‍കിയതിനാൽ  വില കൂട്ടി ; ശബരിമലയിൽ ഹോട്ടലിന് പിഴയിട്ട് കലക്ടർ

    പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഹോട്ടലുകളില്‍ അമിത വില ഈടാക്കിയവര്‍ക്കെതിരെ നടപടിയുമായി പത്തനംതിട്ട കളക്ടര്‍ എ ഷിബു. സന്നിധാനത്തെ ഒരു ഭക്ഷണശാലയില്‍ 4 മസാല ദോശ വാങ്ങിയ തീര്‍ത്ഥാടകര്‍ക്ക് നല്‍കിയത് 360 രൂപയുടെ ബില്ലാണ്.മസാല ദോശയ്ക്ക് ചമ്മന്തി നല്‍കിയതിനാലാണ് ഇത്രയും വിലയെന്ന  ന്യായം പറഞ്ഞ ഹോട്ടലിന് കളക്ടര്‍ പിഴയിട്ടു. പല ഹോട്ടലുകളിലും തീര്‍ത്ഥാടകരില്‍ നിന്ന് അമിത വില ഈടാക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 15 രൂപയുടെ പൊറോട്ടയ്ക്ക് 20ഉം 48 രൂപയുടെ പീസ് കറിക്ക് 60ഉം, 49 രൂപയുടെ നെയ്റോസ്റ്റിന് 75 രൂപയും 14 രൂപയുടെ പാലപ്പത്തിന് 20 ഉം ഈടാക്കിയെന്ന് മിന്നല്‍ പരിശോധനയില്‍ വ്യക്തമായി.  പാത്രക്കടകളിലും സമാനമായ തട്ടിപ്പ് നടക്കുന്നതായി പരിശോധനയില്‍ വ്യക്തമായി. അമിത വില ഈടാക്കിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസും പിഴയും ഈടാക്കിയാണ് കളക്ടര്‍ മടങ്ങിയത്.

    Read More »
  • Kerala

    ആഗോള പട്ടികയില്‍ 5-ാം സ്ഥാനം നേടി കോഴിക്കോടിന്റെ ബിരിയാണി പെരുമ

    കോഴിക്കോട് പാരഗണിന്‍റെ ബിരിയാണി പെരുമയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ മറ്റൊരു സാക്ഷ്യം കൂടി. ക്രൊയേഷ്യ ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‍ലസ് പുറത്തിറക്കിയ ‘ലോകത്തിലെ ലെജന്‍ഡറി രുചികളുടെ പട്ടിക’യില്‍ അഞ്ചാം സ്ഥാനത്താണ് പാരഗണ്‍ ഇടം നേടിയത്. 100 റെസ്‍റ്റോറന്‍റുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അഞ്ച് സ്ഥാപനങ്ങളാണ് ഇടം നേടിയത്. ഇതില്‍ ഏറ്റവും മുന്നിലെത്തിയത് പാരഗണ്‍ തന്നെ.   ഓരോ റെസ്‍റ്റോറന്‍റിനും പെരുമ നല്‍കിയ വിഭവത്തിന്‍റെ രുചി, തനിമ, പാരമ്ബര്യം, റെസ്‍റ്റോറന്‍റിലെ അന്തരീക്ഷം എന്നിവ പരിഗണിച്ചാണ് അംഗീകാരം നല്‍കുന്നത്. 1939 ല്‍ പ്രവര്‍ത്തനം തുടങ്ങിയ പാരഗണ്‍ പരമ്ബരാഗത മലബാര്‍ രുചി കാത്തുസൂക്ഷിക്കുന്നതായി ടേസ്‍റ്റ് അറ്റ്‍ലസ് വിലയിരുത്തുന്നു.   ആദ്യ പത്ത് സ്ഥാനങ്ങളില്‍ പാരഗണിന് പുറമേ മറ്റ് രണ്ട് ഇന്ത്യന്‍ റെസ്‍റ്റോറന്‍റുകള്‍ കൂടി ഇടം നേടിയിട്ടുണ്ട്. ലഖ്‌നൗവിലെ പ്രശസ്തമായ ടുണ്ടേ കബാബ് ആറാം സ്ഥാനത്തുണ്ട്. പേരു സൂചിപ്പിക്കും പോലെ ഗബൂട്ടി കബാബുകളാണ് ഇവിടത്തെ സവിശേഷ വിഭവം. കൊല്‍ക്കത്തയിലെ പീറ്റര്‍ ക്യാറ്റ് ആണ് പത്താം…

    Read More »
  • Kerala

    പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; തിരുവനന്തപുരം എസ് എ എറ്റി ആശുപത്രിക്കെതിരെ പരാതി

    തിരുവനന്തപുരം: പ്രസവത്തിനിടെ കുഞ്ഞ് മരിച്ചത് ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമെന്ന് പരാതി.എസ് എ എറ്റി ആശുപത്രിക്കെതിരെയാണ് ആരോപണം.  ഡോക്ടര്‍മാര്‍ ലേബര്‍ റൂമില്‍ ന്യൂ ഇയര്‍ ആഘോഷിച്ചെന്നും മോശമായി പെരുമാറിയെന്നും കുഞ്ഞിന്റെ അമ്മ പറയുന്നു.സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ലേബര്‍ റൂമില്‍ ന്യൂ ഇയര്‍ ആഘോഷം നടന്നുവെന്നത് ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. കുഞ്ഞ് മരിച്ചതില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം എസ് എ എറ്റി ആശുപത്രിയിൽ ഡിസംബർ 31 ന് ആയിരുന്നു സംഭവം. 12 മണിക്ക് ഡോക്ടര്‍മാര്‍ ന്യൂ ഇയര്‍ ആഘോഷിക്കാൻ പോയി. ഈ സമയത്ത് പ്രസവ വേദന വന്നുവെന്ന് കുഞ്ഞിന്റെ അമ്മ പറയുന്നു. സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു. അപ്പോള്‍ ഡോക്ടര്‍ വന്ന് കട്ടിലില്‍ കയറി കിടക്കാൻ പറഞ്ഞു. എന്റെ കാല് ദേഹത്ത് തട്ടിയെന്ന് പറഞ്ഞ് ഡോക്ടര്‍ ദേഷ്യപ്പെട്ടു. വേദന കൊണ്ട് പുളയുകയായിരുന്നു താൻ. ഇതിനിടയില്‍ കാല് തട്ടിയൊ എന്ന് തനിക്ക് അറിയില്ലെന്ന് ഡോക്ടറോട് പറഞ്ഞുവെങ്കിലും അയാള്‍ കേട്ടില്ലെന്നും…

    Read More »
  • Kerala

    കുറിപ്പടിയില്ലാതെ  ഫാര്‍മസികള്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കാം

    ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാര്‍മസികള്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നിങ്ങൾക്കും വിവരം അറിയിക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അഭ്യർത്ഥിക്കുന്നു.മന്ത്രിയുടെ കുറിപ്പ് വായിക്കാം. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ ശക്തമായി ആരംഭിച്ചിരിക്കുകയാണ്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാര്‍മസികള്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരം നല്‍കാവുന്നതാണ്.ഇത്തരം ഫാര്‍മസികള്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും.ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിന്റെ വിവരങ്ങള്‍ കൃത്യമായി ഫാര്‍മസികള്‍ സൂക്ഷിക്കണം. ‘ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതല്ല’ എന്ന പോസ്റ്റര്‍ സ്ഥാപനത്തിന്റെ മുൻപിൽ തന്നെ പ്രദര്‍ശിപ്പിക്കുകയും വേണം. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ല്‍ പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ആരോഗ്യ വകുപ്പ്. ലോകാരോഗ്യ സംഘടന എ.എം.ആറിനെ ഇതിനോടകം തന്നെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി…

    Read More »
Back to top button
error: