Month: January 2024

  • NEWS

    മൃഗീയ ഭൂരിപക്ഷത്തിന് പാര്‍ലമെന്റിലേക്ക് ജയിച്ചു; ആരാധകന്റെ മുഖത്തടിച്ച് ഷാകിബുല്‍ ഹസന്‍ വിവാദത്തില്‍

    ധാക്ക: മൃഗീയ ഭൂരിപക്ഷത്തിന് പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകന്‍ ഷാക്കിബുല്‍ ഹസന്‍ വിവാദത്തില്‍. ആരാധകന്റെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ താരത്തിനു തിരിച്ചടിയായിരിക്കുന്നത്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തിയപ്പോഴാണ് ആരാധകനെ അടിച്ചതെന്നാണു പുറത്തുവരുന്ന വിവരം. ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് തിരിഞ്ഞുനിന്ന് ആരാധകന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഇതിനു കാരണം വ്യക്തമല്ല. ഇന്നലെ നടന്ന ബംഗ്ലാദേശ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഗൂറ മണ്ഡലത്തില്‍നിന്നാണ് ഷാകിബ് വന്‍ ഭൂരിപക്ഷത്തിനു വിജയിച്ചത്. അവാമി ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷാകിബിന് 1,85,388 വോട്ടാണ് ലഭിച്ചത്. മുഖ്യ എതിരാളിയായ കാസി റെസാവുല്‍ ഹുസൈന് ലഭിച്ചത് വെറും 45,993 വോട്ടാണ്. ഷാകിബിനു മന്ത്രിസ്ഥാനവും ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രതിപക്ഷം ബഹിഷ്‌ക്കരിച്ച തെരഞ്ഞെടുപ്പില്‍ 223 സീറ്റ് നേടി അവാമി ലീഗ് ഭരണമുറപ്പിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ നാലാം തവണയും ശൈഖ് ഹസീന അധികാരത്തിലേറുന്നത്. പ്രധാനമന്ത്രിയായി ഇത് അഞ്ചാം ഊഴം കൂടിയാണിത് അവര്‍ക്ക്. ഗോപാല്‍ഗഞ്ചില്‍നിന്ന്…

    Read More »
  • India

    രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി; ഉപതിരഞ്ഞെടുപ്പില്‍ മന്ത്രിക്ക് തോല്‍വി

    ജയ്പുര്‍: രാജസ്ഥാനില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. കരന്‍പുരില്‍ നിലവിലെ മന്ത്രിസഭാംഗമായ ബി.ജെ.പി. സ്ഥാനാര്‍ഥി സുരേന്ദര്‍പാല്‍ സിങ്ങിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രൂപീന്ദര്‍ സിങ് കൂനര്‍ വിജയിച്ചു. 12,000-ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ജയം. സുരേന്ദര്‍പാല്‍ സിങ്ങിനെ മന്ത്രിയാക്കി തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയമുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് പരാജയപ്പെട്ടത് വിജയത്തോടെ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 69-ല്‍ നിന്ന് 70 ആയി ഉയര്‍ന്നു. ബി.ജെ.പിക്ക് 115 എം.എല്‍.എമാരാണുള്ളത്. വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രൂപീന്ദര്‍ സിങ് കൂനറിന്റെ പിതാവ് ഗുര്‍മീത് സിങ് കൂനറായിരുന്ന കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ഥിക്ക് മന്ത്രിസ്ഥാനം നല്‍കി തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയാണ് രൂപീന്ദര്‍ സിങ് കൂനറിന്റെ വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് എക്സില്‍ കുറിച്ചു. ബി.ജെ.പിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനേയും സമീപിച്ചിരുന്നു. ന്യൂനപക്ഷ- വഖഫ് അടക്കം നാല്…

    Read More »
  • Crime

    വിവാഹ വാഗ്ദാനം നല്‍കി പീഡനം; ആണ്‍സുഹൃത്തിന്റെ വിവാഹ ദിവസം പോലീസുമായെത്തി യുവതി

    കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ആണ്‍സുഹൃത്തിനെ തേടി വിവാഹ ദിവസം യുവതിയെത്തി. കര്‍ണാടകയിലെ ഉളളാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടേക്കാര്‍ ബീരിലാണ് സംഭവം. കോഴിക്കോട് സ്വദേശിയായ ആണ്‍ സുഹൃത്തിന്റെ വിവാഹ വേദിയിലേക്കാണ് മൈസൂര്‍ സ്വദേശിയായ യുവതി പോലീസുമായി എത്തിയത്. യുവതി എത്തുമെന്ന് അറിഞ്ഞ യുവാവ് മുഹൂര്‍ത്തത്തിന് മുമ്പേ മംഗളുരു സ്വദേശിനിയെ താലി ചാര്‍ത്തി മുങ്ങിയിരുന്നു. കോഴിക്കോട് പന്തീരങ്കാവിലെ ഫ്ളാറ്റില്‍ വെച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 19 ലക്ഷം രൂപയും പണവും തട്ടിയെടുത്തെന്നും കാണിച്ച് യുവതി പന്തീരങ്കാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പണം ആവശ്യപ്പെട്ടപ്പോള്‍ നഗ്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി നല്‍കിയ പരാതിയിലുണ്ട്. ഈ പരാതിയില്‍ പന്തീരങ്കാവ് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് യുവാവ് വിവാഹിതനാവുന്നു എന്നറിഞ്ഞ് യുവതി പോലീസുമായി എത്തിയത്. പീഡന പരാതിയില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിവാഹം തടയണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍, യുവതി എത്തിയപ്പോഴേക്കും കോഴിക്കോട് സ്വദേശി താലിചാര്‍ത്തി മടങ്ങിയതിനാല്‍ യുവതിയും മൈസൂര്‍ പോലീസിന്റെ…

    Read More »
  • Crime

    ശിശുസംരക്ഷണ കേന്ദ്രത്തില്‍ മതപരിവര്‍ത്തനമെന്ന് ആരോപണം; ഭോപ്പാലില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍

    ഭോപ്പാല്‍: അനുമതിയില്ലാതെ ശിശു സംരക്ഷണ കേന്ദ്രം നടത്തിയെന്ന കേസില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍. ശിശു സംരക്ഷണകേന്ദ്രം മാനേജര്‍ ഫാ. അനില്‍ മാത്യു ആണ് അറസ്റ്റിലായത്. വര്‍ഷങ്ങളായി ഭോപ്പാലില്‍ അനാഥാലയവും ശിശു സംരക്ഷണകേന്ദ്രവും നടത്തിവരികയായിരുന്നു ഫാ. അനില്‍ മാത്യു. ലൈസന്‍സ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ശിശുസംരക്ഷണ കമ്മീഷന്റെതാണ് നടപടി. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശിശുസംരക്ഷണ കേന്ദ്രത്തിലുണ്ടായിരുന്ന 26 കുട്ടികളെ ക്രിസ്ത്യന്‍ ആരാധനാ സമ്പ്രദായത്തിലേക്ക് മാറ്റിയെന്നും ഹിന്ദു വിഭാഗത്തിലെ കുട്ടികള്‍ക്ക് അവരുടെ ആരാധനാ രീതികള്‍ പിന്തുടരാന്‍ അനുമതിയില്ലെന്നും എഫ്‌ഐആറില്‍ പറയുന്നു. വൈദികനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  

    Read More »
  • Crime

    സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

    കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് ആധാരമെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് സോഫി തോമസ് ആണ് പരിഗണിച്ചത്. കേസില്‍ ജനുവരി 24ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകാന്‍ സുരേഷ് ഗോപിയോട് കോടതി നിര്‍ദേശിച്ചു. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം വന്നാല്‍ 25,000 രൂപയും തുല്യത്തുകയ്ക്കുള്ള രണ്ടു ആള്‍ജാമ്യത്തിലും ജാമ്യത്തില്‍ വിട്ടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേര്‍ത്ത് എഫ്‌ഐആര്‍ പരിഷ്‌കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവര്‍ത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഒക്ടോബര്‍…

    Read More »
  • Sports

    കലിംഗ സൂപ്പര്‍ കപ്പ്:  ഗോകുലം കേരള എഫ്‌സി x മുംബൈ സിറ്റി മത്സരം ജനുവരി 11 ന് 

    കോഴിക്കോട്: ജനുവരി 9 ന് ആരംഭിക്കുന്ന കലിംഗ സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റിനായി ഗോകുലം കേരള എഫ്‌സി ഭുവനേശ്വറിലേക്ക് യാത്ര തിരിച്ചു. ഐ-ലീഗിന്റെ ജനുവരി ഇടവേളയില്‍ ടീമിന്റെ പെര്‍ഫോമൻസ് മിനുക്കിയെടുക്കാൻ മികച്ച അവസരമായിട്ടാണ് കലിംഗ സൂപ്പര്‍ കപ്പിനെ  ക്ലബ് കാണുന്നത്. ഗ്രൂപ്പ് സിയില്‍, ഗോകുലം കേരള എഫ്‌സി ജനുവരി 11 ന് മുംബൈ സിറ്റിക്കെതിരെയും ജനുവരി 16 ന് ചെന്നൈയിൻ എഫ്‌സിക്കെതിരെയും ജനുവരി 21 ന് പഞ്ചാബ് എഫ്‌സിക്കെതിരെയും മത്സരിക്കും.   നിലവില്‍ ഐ ലീഗ് സ്റ്റാൻഡിംഗില്‍ ആറാം സ്ഥാനത്തുള്ള ഗോകുലം കേരള എഫ്‌സി സെര്‍ബിയയില്‍ നിന്നുള്ള മിഡ്ഫീല്‍ഡര്‍ നിക്കോള സ്റ്റൊഹനോവിച്ചിനെ സൈൻ ചെയ്തുകൊണ്ട് ട്രാൻസ്ഫര്‍ വിൻഡോയില്‍ ടീം ശ്രദ്ധേയമായ നീക്കം നടത്തിയിരുന്നു.   അതേസമയം സൂപ്പർകപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗ്രൂപ്പ് ബി യില്‍ ജംഷഡ്പുര്‍ എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഷില്ലോംഗ് ലാജോംഗ് എന്നീ ടീമുകള്‍ക്കൊപ്പമാണ്.ജനുവരി 10 ന് ഷില്ലോംഗ് ലാജോംഗുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.   ജനുവരി ഒന്പത്…

    Read More »
  • Kerala

    ജനുവരി 11, 12 തീയതികളില്‍ ചെന്നൈ  സ്പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്‌ആര്‍ടിസി 

    തിരുവനന്തപുരം: ചെന്നൈയില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജനുവരി 11, 12 തീയതികളില്‍ സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്‌ആര്‍ടിസി. തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ യൂണിറ്റുകളില്‍ നിന്നുമാണ് ചെന്നൈ സ്പെഷ്യല്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. 11ന് 18:30 തിരുവനന്തപുരം-ചെന്നൈ, 19:30 എറണാകുളം-ചെന്നൈ, 18:00 കോട്ടയം-ചെന്നൈ. 12ന് 18:30 ചെന്നൈ-തിരുവനന്തപുരം, 17:30 ചെന്നൈ-എറണാകുളം, 18:00 ചെന്നൈ-കോട്ടയം എന്നിങ്ങനെയാണ് സർവീസുകൾ. കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്‌ആര്‍ടിസി ഡിപ്പോകളുമായി ബന്ധപ്പെടാം. തിരുവനന്തപുരം: 0471-232 3886, എറണാകുളം: 0484-237 2033, കോട്ടയം: 0481 256 2908. കഴിഞ്ഞ ദിവസം പത്തനംതിട്ട-ബംഗളൂരു സര്‍വീസിനും കെഎസ്‌ആര്‍ടിസി തുടക്കം കുറിച്ചിരുന്നു. പത്തനംതിട്ടയില്‍ നിന്ന് വൈകിട്ട് 5.30ന് ആരംഭിക്കുന്ന സര്‍വീസ് അടുത്ത ദിവസം രാവിലെ ഏഴ് മണിക്ക് ബംഗളൂരുവില്‍ എത്തുന്ന രീതിയിലാണ് ക്രമീകരണം. ബംഗളൂരുവില്‍ നിന്ന് രാത്രി 8.30ന് പുറപ്പെടുന്ന ബസ് അടുത്ത ദിവസം രാവിലെ 10.15ന് പത്തനംതിട്ടയില്‍ എത്തും. കോട്ടയം, തൃശൂര്‍, പാലക്കാട്, കോയമ്ബത്തൂര്‍, സേലം, ഹൊസൂര്‍ വഴിയാണ് സര്‍വീസ്.

    Read More »
  • NEWS

    പോര് മുറുകുന്നു;  മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കി ഇന്ത്യക്കാർ

    ന്യൂഡൽഹി: ഇന്ത്യ മാലിദ്വീപ് പോര് മുറുകുന്നു.മാലിദ്വീപിലേക്കുള്ള വിമാന ടിക്കറ്റുകളുടെ ബുക്കിംഗ് തത്ക്കാലത്തേയ്ക്ക് റദ്ദാക്കിയതായി ഈസ് മൈ ട്രിപ്പ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം അറിയിച്ചു. ബോയ്‌ക്കോട്ട് മാല്‍ഡീവ്‌സ്’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായതോടെ ഇന്ത്യയില്‍നിന്ന് മാലദ്വീപിലേക്ക് പോകാനിരുന്നവര്‍ പലരും കൂട്ടത്തോടെ യാത്ര റദ്ദാക്കിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപുമായി ലക്ഷദ്വീപിനെ താരതമ്യം ചെയതുള്ള ചില ചര്‍ച്ചകള്‍ക്കും ഈ ചിത്രങ്ങള്‍ തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്നാലെ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മാലിദ്വീപ് മന്ത്രിമാർ രംഗത്തെത്തിയിരുന്നു. മന്ത്രി. മറിയം ഷിവുനയാണ് ഏറ്റവും രൂക്ഷമായ അധിക്ഷേപ പരാമര്‍ശം നടത്തിയത്. മോദി കോമാളിയാണെന്നും ഇസ്രയേലിന്‍റെ കൈയിലെ കളിപ്പാവയാണെന്നുമായിരുന്നു പരാമര്‍ശം. ഇതോടെ മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷബീബിനെ  വിളിച്ച്‌ വരുത്തി ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു.പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ മാലദ്വീപും വിളിച്ചുവരുത്തി.ഇന്ത്യൻ ഹൈക്കമ്മീഷണര്‍ മുനു മഹവാറിനെയാണ് മാലദ്വീപ് വിളിച്ചുവരുത്തിയത്. അതേസമയം മാലദ്വീപിന്‍റെ ഭാഗത്തുനിന്ന് കൂടുതല്‍ പ്രകോപനമുണ്ടായാല്‍ മാത്രം ഇക്കാര്യത്തില്‍ പരസ്യ…

    Read More »
  • India

    ചെങ്കടലിൽ സുരക്ഷയ്ക്ക് ഇന്ത്യൻ നാവികസേനയും

    ന്യൂഡല്‍ഹി: ചെങ്കടലിലും അറബിക്കടലിലും കടല്‍ക്കൊള്ളയും ഡ്രോണ്‍ ആക്രമണങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ സുരക്ഷ ശക്തിപ്പെടുത്താൻ ഇന്ത്യൻ നാവികസേനയും.  പ്രതിരോധത്തിനായി ആറ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ കടുത്തനടപടികള്‍ സ്വീകരിക്കുമെന്നും നാവികസേനാമേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ പറഞ്ഞു. കപ്പലുകളിൽ ഡ്രോണുകളെ പ്രതിരോധിക്കാൻ ജി.പി.എസ്. ജാമറുകള്‍ ഉള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. സൊമാലിയൻ തീരത്തുനിന്ന് തട്ടിക്കൊണ്ടുപോയ എം.വി. ലീല നോര്‍ഫോക്ക് എന്ന നൈജീരിയൻ ചരക്കുകപ്പലില്‍നിന്ന് 15 ഇന്ത്യക്കാരുള്‍പ്പെടെ 21 ജീവനക്കാരെ വെള്ളിയാഴ്ച നാവികസേന രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞമാസം മാള്‍ട്ടയുടെ കപ്പലും ഈ മാസം ലൈബീരിയയുടെ കപ്പലും സൊമാലിയൻ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തിരുന്നു. രണ്ടുസംഭവത്തിലും അതിവേഗത്തില്‍ പ്രതികരിച്ച ഇന്ത്യൻ നാവികസേന ഫലപ്രദമായ ഇടപെടലാണ് നടത്തിയത്. റഷ്യയില്‍നിന്നും ലാറ്റിനമേരിക്കൻ രാജ്യങ്ങളില്‍നിന്നും ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് വരുന്നുണ്ട്. റഷ്യയില്‍നിന്നുള്ള ചരക്ക് ആഫ്രിക്ക കറങ്ങിവരുമ്ബോള്‍ വലിയ ചെലവാണുണ്ടാകുന്നത്.അതേസമയം സൂയസ് കനാലിലൂടെ ചെങ്കടല്‍കടന്ന് അറബിക്കടലിലെത്തിയാല്‍ അത് എളുപ്പമാര്‍ഗമാകും. ഈ പാതയിലാണ് കപ്പലുകള്‍ക്കുനേരേ കൂടുതൽ ആക്രമണം  നടക്കുന്നത്.നിലവിൽ അമേരിക്കയുടേതുൾപ്പടെ യുദ്ധകപ്പലുകൾ മേഖലയിൽ പട്രോളിങ് നടത്തുന്നുണ്ട്. നിര്‍ണായകമായി ‘മാര്‍ക്കോസ്’ കടല്‍രക്ഷാദൗത്യങ്ങളില്‍ ഏറെ…

    Read More »
  • Kerala

    മാല മോഷണം; യുവതി പിടിയില്‍

    കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മാല മോഷ്ടിച്ച യുവതി പൊലീസ് പിടിയിലായി. പള്ളിത്തോട്ടം ഗലീലിയോ നഗര്‍- 82ല്‍ നിഷ (34) യാണ് ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്. ആയിരംതെങ്ങ് പുതുവല്‍വീട്ടില്‍ ആന്‍റുവിന്‍റെ മകളുടെ മാലയാണ് നിഷ തന്ത്രപരമായി മോഷ്ടിച്ചെടുത്തത്. ശനിയാഴ്ച രാവിലെ 11ന് ആന്‍റുവിന്‍റെ കുടുംബവീടായ ആയിരംതെങ്ങ് പുതുവല്‍വീടിന്‍റെ മുൻവശത്തുള്ള വഴിയില്‍ കളിക്കുകയായിരുന്ന ആന്‍റുവിന്‍റെ മക്കളുമായി ചങ്ങാത്തം സ്ഥാപിച്ച നിഷ ഐസ്ക്രീം വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച്‌ കുട്ടികെള കടയിലേക്ക് കൊണ്ടുപോകുന്ന വഴി മൂത്തകുട്ടിയുടെ ഏഴു ഗ്രാം വരുന്ന സ്വര്‍ണമാല ബലമായി ഊരിയെടുത്ത് കടക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഇവരില്‍നിന്ന് മാല കണ്ടെടുത്തു. ശക്തികുളങ്ങര ഇൻസ്പെക്ടര്‍ അനുപിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ ആശ, അജയകുമാര്‍, പ്രദീപ്, എസ്.സി.പി.ഒമാരായ അബുതാഹിര്‍, ശാരിക എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

    Read More »
Back to top button
error: