SportsTRENDING

കലിംഗ സൂപ്പര്‍ കപ്പ്:  ഗോകുലം കേരള എഫ്‌സി x മുംബൈ സിറ്റി മത്സരം ജനുവരി 11 ന് 

കോഴിക്കോട്: ജനുവരി 9 ന് ആരംഭിക്കുന്ന കലിംഗ സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റിനായി ഗോകുലം കേരള എഫ്‌സി ഭുവനേശ്വറിലേക്ക് യാത്ര തിരിച്ചു. ഐ-ലീഗിന്റെ ജനുവരി ഇടവേളയില്‍ ടീമിന്റെ പെര്‍ഫോമൻസ് മിനുക്കിയെടുക്കാൻ മികച്ച അവസരമായിട്ടാണ് കലിംഗ സൂപ്പര്‍ കപ്പിനെ  ക്ലബ് കാണുന്നത്.

ഗ്രൂപ്പ് സിയില്‍, ഗോകുലം കേരള എഫ്‌സി ജനുവരി 11 ന് മുംബൈ സിറ്റിക്കെതിരെയും ജനുവരി 16 ന് ചെന്നൈയിൻ എഫ്‌സിക്കെതിരെയും ജനുവരി 21 ന് പഞ്ചാബ് എഫ്‌സിക്കെതിരെയും മത്സരിക്കും.

 

Signature-ad

നിലവില്‍ ഐ ലീഗ് സ്റ്റാൻഡിംഗില്‍ ആറാം സ്ഥാനത്തുള്ള ഗോകുലം കേരള എഫ്‌സി സെര്‍ബിയയില്‍ നിന്നുള്ള മിഡ്ഫീല്‍ഡര്‍ നിക്കോള സ്റ്റൊഹനോവിച്ചിനെ സൈൻ ചെയ്തുകൊണ്ട് ട്രാൻസ്ഫര്‍ വിൻഡോയില്‍ ടീം ശ്രദ്ധേയമായ നീക്കം നടത്തിയിരുന്നു.

 

Back to top button
error: