CrimeNEWS

ശിശുസംരക്ഷണ കേന്ദ്രത്തില്‍ മതപരിവര്‍ത്തനമെന്ന് ആരോപണം; ഭോപ്പാലില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍

ഭോപ്പാല്‍: അനുമതിയില്ലാതെ ശിശു സംരക്ഷണ കേന്ദ്രം നടത്തിയെന്ന കേസില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍. ശിശു സംരക്ഷണകേന്ദ്രം മാനേജര്‍ ഫാ. അനില്‍ മാത്യു ആണ് അറസ്റ്റിലായത്.

വര്‍ഷങ്ങളായി ഭോപ്പാലില്‍ അനാഥാലയവും ശിശു സംരക്ഷണകേന്ദ്രവും നടത്തിവരികയായിരുന്നു ഫാ. അനില്‍ മാത്യു. ലൈസന്‍സ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ശിശുസംരക്ഷണ കമ്മീഷന്റെതാണ് നടപടി.

Signature-ad

മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശിശുസംരക്ഷണ കേന്ദ്രത്തിലുണ്ടായിരുന്ന 26 കുട്ടികളെ ക്രിസ്ത്യന്‍ ആരാധനാ സമ്പ്രദായത്തിലേക്ക് മാറ്റിയെന്നും ഹിന്ദു വിഭാഗത്തിലെ കുട്ടികള്‍ക്ക് അവരുടെ ആരാധനാ രീതികള്‍ പിന്തുടരാന്‍ അനുമതിയില്ലെന്നും എഫ്‌ഐആറില്‍ പറയുന്നു. വൈദികനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Back to top button
error: