Month: January 2024
-
Crime
കൊച്ചിയില്‍ യുവതിക്ക് ക്രൂരമര്‍ദനം; ടൂറിസ്റ്റ്ഹോം ഉടമയടക്കം രണ്ടുപേര്‍ അറസ്റ്റില്‍
കൊച്ചി: ടൂറിസ്റ്റ് ഹോമിയില്‍ യുവതിക്ക് ക്രൂരമര്‍ദനം. എറണാകുളം നോര്‍ത്തിലെ ബെന്‍ ടൂറിസ്റ്റ് ഹോം ഉടമയുടെ നേതൃത്വത്തിലാണ് മര്‍ദിച്ചത്. വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് പൊലീസ്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എളമക്കര സ്വദേശിയായ യുവതി ടൂറിസ്റ്റ് ഹോമിലെത്തി മുറി ബുക്ക് ചെയ്തിരുന്നു. ഇതിന് ശേഷം പുറത്ത് പോകുകയും തിരിച്ചുവന്നതിന് ശേഷം ടൂറിസ്റ്റ് ഹോം ഉടമ ബെന്‍ ജോയി വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു. ഉടന്‍ മുറി ഒഴിയണമെന്ന ഉടമ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അഡ്വാന്‍സ് തുക നല്‍കിയാല്‍ മുറിയൊഴിയാമെന്ന് യുവതിയും പറഞ്ഞു. തുടര്‍ന്ന് യുവതിയെ ബെന്‍ ജോയി മുഖത്തടിക്കുകയും മര്‍ദിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉടമയെയും ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
Read More » -
Crime
വധശിക്ഷ കാത്ത് കഴിയുന്ന എട്ട് പ്രതികളുടെ പശ്ചാത്തലം പഠിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: വധശിക്ഷ കാത്ത് കഴിയുന്ന എട്ട് പ്രതികളുടെ പശ്ചാത്തലം കൂടി പഠിക്കാന്‍ ഉത്തരവിട്ട് കേരള ഹൈക്കോടതി. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന് പ്രൊജക്ട് 39 A എന്ന എന്‍ജിഒക്കാണ് പശ്ചാത്തല പഠനത്തിന്റെ ചുമതല. വധശിക്ഷയില്‍ അന്തിമ തീരുമാനം എടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിചാരണ പൂര്‍ത്തിയായി വധശിക്ഷക്ക് വിധിക്കപ്പെട്ട എട്ട് പ്രതികളുടെ സാമൂഹിക മാനസിക സാമ്പത്തിക പശ്ചാത്തലം പഠിക്കാനാണ് ഹൈക്കോടതി ഉത്തരവ്. വധശിക്ഷയില്‍ അന്തിമതീരുമാനം എടുക്കുംമുന്‍പ് പ്രതികളുടെ ഭൂതകാലം പരിശോധിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം പരിഗണിച്ചുകൂടിയാണ് ജസ്റ്റിസുമാരായ ജയശങ്കരന്‍ നനപ്യാര്‍ കൗസര്‍എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മെറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന് ഉത്തരവിട്ടത്. 2013ല്‍ ചോറ്റാനിക്കരയില്‍ നാലരവയസുകാരിയെ കൊലപ്പെടുത്തിയ രജിത്ത്, കൊടുംകുറ്റവാളിയായ ജെറ്റ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അനില്‍കുമാര്‍, അജിത് കുമാര്‍, കുണ്ടറ ആലീസ് വധക്കേസ് പ്രതി ഗിരീഷ് കുമാര്‍, ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ കെ ജിതകുമാര്‍, എസ്.വി ശ്രീകുമാര്‍ എന്നിവരുടെയും ആലപ്പുഴയിലെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റിനെ…
Read More » -
Crime
മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് പ്രചരിപ്പിച്ചു; അന്വേഷണം രാജസ്ഥാനിലേക്ക്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്. രാജസ്ഥാന്‍ ടോങ്ക് സ്വദേശി മന്‍രാജ് മീണ എന്ന യുവാവിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് സാമൂഹിക മാധ്യമമായ ടെലഗ്രാമില്‍ അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പ്രതിയുടെ നമ്പര്‍ ഉപയോഗിച്ചുള്ള വാട്സാപ്പ് ലിങ്ക് നിര്‍മിച്ച് പ്രചരിപ്പിക്കുകയായിരുന്നു. ഡിസംബര്‍ 11-ന് സൈബര്‍ഡോം നടത്തിയ സൈബര്‍ പട്രോളിങ്ങിനിടെയാണ് സംഭവം കണ്ടെത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതിന് ഏതെങ്കിലും വ്യാജ സിം കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ അന്വേഷണം രാജസ്ഥാനിലേക്കും വ്യാപിപ്പിക്കുമെന്ന് സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. ഐടി വകുപ്പ് 66 സി പ്രകാരം മൂന്നാം തീയതിയാണ് മന്‍രാജിനെതിരെ കേസെടുത്തത്. 2022 ഓഗസ്റ്റിലും മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് നിര്‍മ്മിയാള്‍ക്കെതിരെ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തിരുന്നു.
Read More » -
Kerala
ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോള്‍ പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികം; പിണറായി സ്തുതിഗീതത്തില്‍ ഇ.പി.
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതിഗീതത്തെ തള്ളാതെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോള്‍ അയാളേക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള വീഡിയോ ഗാനം ചര്‍ച്ചയാകുന്ന സാഹചര്യത്തിലായിരുന്നു ജയരാജന്റെ പ്രതികരണം. നേരത്തെ പി. ജയരാജനെ സമാന വിഷയത്തില്‍ ശാസിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അത് പഴയ ചരിത്രമാണെന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു ഇ.പി.യുടെ പ്രതികരണം. ഗവര്‍ണര്‍ക്ക് എവിടെയും പോകാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെതന്നെ ഗവര്‍ണര്‍ക്കെതിരെ എവിടെ വെച്ച് പ്രതിഷേധിക്കാനും അവകാശമുണ്ട്. കര്‍ഷക വിരുദ്ധ സമീപനം ഗവര്‍ണര്‍ സ്വീകരിച്ചതുകൊണ്ടാണ് അവര്‍ അതിനെതിരെ പ്രതിഷേധിക്കുന്നത്. ഇക്കാര്യത്തില്‍ സിപിഎം അവര്‍ക്കൊപ്പമാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
Read More » -
NEWS
ബംഗ്ലദേശില്‍ ഭരണം നിലനിര്‍ത്തി അവാമി ലീഗ്; ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്
ധാക്ക: ബംഗ്ലദേശ് പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നേതാവായ അവാമി ലീഗ് സഖ്യം വന്‍ വിജയത്തിലേക്ക്. 300 സീറ്റുകളില്‍ 200 എണ്ണവും അവാമി ലീഗ് നേടി. ഗോപാല്‍ഗഞ്ച് 3 മണ്ഡലത്തില്‍ വിജയിച്ച ഷെയ്ഖ് ഹസീന തുടര്‍ച്ചയായി നാലാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ഈ മണ്ഡലത്തില്‍ എട്ടാം പ്രാവശ്യമാണ് ഷെയ്ഖ് ഹസീന വിജയിക്കുന്നത്. മുഴുവന്‍ സീറ്റുകളിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം ഇന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തും. ആദ്യ കണക്കുകള്‍ അനുസരിച്ച് പോളിങ് 40% ആയിരുന്നെന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ കാസി ഹബീബുല്‍ പറഞ്ഞു. തടവിലുള്ള മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) തിരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതാണു പോളിങ് കുറച്ചത്. 2018ലെ തിരഞ്ഞെടുപ്പില്‍ 80 ശതമാനത്തിനു മുകളിലായിരുന്നു പോളിങ്. പാര്‍ലമെന്റിലെ 300ല്‍ 299 സീറ്റുകളിലാണു തിരഞ്ഞെടുപ്പ് നടന്നത്.
Read More » -
LIFE
”ഞാന്‍ സൗന്ദര്യം ആസ്വദിക്കും, പത്താം ക്ലാസ് മുതല്‍ പ്രണയം തുടങ്ങി, ബ്രേക്ക്അപ്പ് ആയപ്പോള്‍ കരഞ്ഞിട്ടുമുണ്ട്”
പൊതുവെ വളരെ സയലന്റ് ആയിട്ടുള്ള നടനാണ് വിജയ്. അധികം സംസാരിക്കാത്ത, വളരെ ഷൈ ആയി നില്‍ക്കുന്ന ആളാണെന്ന് കൂടെ ജോലി ചെയ്യുന്നവരും പറയും. സ്വകാര്യമായ കാര്യങ്ങളൊന്നും എവിടെയും തുറന്ന് പറയാറില്ല. എന്നാല്‍ ഒരിക്കല്‍ വിജയ് അതിനെ കുറിച്ച് സംസാരിച്ചിരുന്നു. താനൊരു റൊമാന്റിക് പേഴ്സണ്‍ ആണ് എന്ന് വിജയ് തന്നെ തുറന്ന് പറഞ്ഞ ഒരു വീഡിയോ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വൈറലാവുന്നുണ്ട്. മലയാളത്തിലെ ബോഡി ഗാര്‍ഡ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ കാവലന്‍ എന്ന സിനിമയില്‍ വിജയ് ആയിരുന്നു നായകന്‍. ആ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിജയ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. അതൊരു അഭിമുഖം ആയിരുന്നില്ല, ശിവകാര്‍ത്തികേയന്‍ നടത്തുന്ന ഷോ ആയിരുന്നു. വിജയ്ക്കൊപ്പം നായിക അസിനും ഉണ്ടായിരുന്നു. വിജയ് ടിവിയിലെ ടെലിവിഷന്‍ ആങ്കറായി കരിയര്‍ ആരംഭിച്ചതാണ് ശിവകാര്‍ത്തികയേന്‍. കോമഡിയിലൂടെ ചോദിക്കാനുള്ളതെല്ലാം ചോദിച്ച് ശിവകാര്‍ത്തിയേന്‍ ഷോ വളരെ എന്റര്‍ടൈന്‍ ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. വിജയ് യും അസിനും ശികാര്‍ത്തികേയന്റെ ചോദ്യങ്ങള്‍ എല്ലാം ആസ്വദിക്കുന്നുമുണ്ട്.…
Read More » -
Kerala
മാര്‍ ആലഞ്ചേരിക്ക് പകരക്കാരന്‍ ആര് ? സിറോ മലബാര്‍ സഭ സിനഡ് ഇന്ന്
കൊച്ചി: സിറോ മലബാര്‍ സഭയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സിനഡ് യോഗത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. സഭ ആസ്ഥാനമായ എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ രാവിലെ മെത്രാന്മാരുടെ ധ്യാനത്തോടെ സിനഡ് യോഗം ആരംഭിക്കും. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുക മാത്രമായിരിക്കും ഈ സിനഡ് യോഗത്തിലെ അജണ്ട. എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കങ്ങള്‍ ഉള്‍പ്പടെയുള്ള സഭയിലെ മറ്റ് പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നത് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതിന് ശേഷമുള്ള സിനഡ് യോഗത്തിലായിരിക്കും. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം രാജിവച്ചതിനുശേഷമുള്ള ആദ്യ സിനഡ് യോഗത്തില്‍ അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്താന്‍ സിറോ മലബാര്‍സഭയ്ക്ക് കീഴിലുള്ള 53 ബിഷപ്പുമാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുക. രഹസ്യ ബാലറ്റിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. ഇന്ന് ആരംഭിക്കുന്ന സിനഡ് ഈ മാസം 13 ന് അവസാനിക്കും.
Read More » -
Movie
‘ഗോള്‍ഡന്‍ ഗ്ലോബ്’ അമ്മാനമാടി ‘ഓപ്പണ്‍ഹെയ്മര്‍’; മികച്ച നടനും സംവിധായകനും ചിത്രവുമടക്കം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി
ലോസ് ഏഞ്ചല്‍സ്: 81 ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ഹെയ്മര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയന്‍ മര്‍ഫി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ഓപ്പണ്‍ഹെയ്മറിനാണ്. ക്രിസ്റ്റഫര്‍ നോളനാണ് മികച്ച സംവിധായകന്‍. ഒറിജിനല്‍ സ്‌കോറിനുള്ള പുരസ്‌കാരം ഓപ്പണ്‍ഹെയ്മറിലൂടെ ?ലഡ്വിഗ് ഗൊരാന്‍സണ്‍ നേടി. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ യോര്‍?ഗോസ് ലാന്‍തിമോസ് സംവിധാനം ചെയ്ത ‘പുവര്‍ തിങ്‌സ്’ ആണ് മികച്ച ചിത്രം. ഓപ്പണ്‍ഹെയ്മറില്‍ മികച്ച പ്രകടനം നടത്തിയ റോബര്‍ട്ട് ഡൗണി ജൂനിയര്‍ ആണ് മികച്ച സഹനടന്‍. ‘കില്ലേര്‍സ് ഓഫ് ദി മൂണ്‍’ എന്ന ചിത്രത്തിലൂടെ ലിലി ഗ്ലാഡ്‌സറ്റണ്‍ മികച്ച നടിയായി. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം ‘അനാറ്റമി ഓഫ് ഫാള്‍’ സ്വന്തമാക്കി. ‘ദി ബോയ് ആന്‍ഡ് ദി ഹീറോ’ ആണ് മികച്ച അനിമേഷന്‍ ചിത്രം. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ ബാര്‍ബിയായി വേഷമിട്ട മാര്‍ഗറ്റ് റോബിയെ പിന്തള്ളി ‘പുവര്‍ തിങ്‌സി’ലൂടെ എമ്മ സ്റ്റോണ്‍ മികച്ച…
Read More » -
Crime
ഇരുമതസ്ഥരായ കമിതാക്കളെന്ന് സംശയിച്ച് സഹോദരങ്ങളെ ആക്രമിച്ചു; 9 പേര്‍ അറസ്റ്റില്‍
ബംഗളൂരു: ഇരുമതസ്ഥരായ കമിതാക്കളെന്നു സംശയിച്ച് ബെളഗാവിയില്‍ സഹോദരനെയും സഹോദരിയെയും സംഘംചേര്‍ന്നു തല്ലിച്ചതച്ച കേസില്‍ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച 23 വയസ്സുള്ള യുവാവിനെയും 21 വയസ്സുമുള്ള യുവതിയെയും ആക്രമിച്ച കേസില്‍ 17 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉമര്‍ സാദിഖ്, സെയ്ഫ് അലി, മുഹമ്മദ്, ആതിഫ്, അമന്‍, റിഹാന്‍, അസന്‍ എന്നിവരെ കൂടാതെ പ്രായപൂര്‍ത്തിയാകാത്ത 2 പേരും അറസ്റ്റിലായതായി ഡിസിപി റോഹന്‍ ജഗദീഷ് പറഞ്ഞു. ഇരുവരും തടാകക്കരയിലിരുന്ന് സംസാരിക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടം വളഞ്ഞത്. സഹോദരങ്ങളാണെന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ, സമീപത്തെ കെട്ടിടത്തിലേക്കു കൊണ്ടുപോയി തല്ലിച്ചതയ്ക്കുകയായിരുന്നു. യുവാവ് രക്ഷിതാക്കളെ ഫോണില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇവരെ രക്ഷിച്ചു. ഗുരുതരമായി പരുക്കേറ്റ സഹോദരങ്ങളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
India
ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി; ബില്‍ക്കിസ് ബാനു കേസ് പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി
ന്യൂഡല്‍ഹി: ബില്‍ക്കീസ് ബാനോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍നിന്നു വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ബി.വി.നാഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്‌ന. ഒരു സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി. പ്രതികളെ വിട്ടയ്ക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്നും അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സര്‍ക്കാരിനെന്നും കോടതി നിരീക്ഷിച്ചു. ബില്‍ക്കീസ് ബാനു നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. 2002ലെ ഗുജറാത്തു കലാപത്തിനിടെ ബില്‍ക്കീസ് ബാനോയെ സംഘം ചേര്‍ന്നു പീഡിപ്പിക്കുകയും 7 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത കേസില്‍ 11 പ്രതികള്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. 2022ല്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരെ ബില്‍ക്കീസ് ബാനോയും സിപിഎം നേതാവ് സുഭാഷിണി അലിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും നല്‍കിയ ഹര്‍ജികളിലാണു കോടതി വിധി പറയുന്നത്. ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണു…
Read More »