Month: January 2024

  • Crime

    റോഡരികില്‍ ഉറങ്ങിയ 82-കാരിയെ പീഡിപ്പിച്ചുകൊന്ന 17-കാരന്‍ അറസ്റ്റില്‍; കുടുക്കിയത് സി.സി. ടിവി ദൃശ്യങ്ങള്‍

    ചെന്നൈ: റോഡരികില്‍ ഉറങ്ങിക്കിടന്ന 82-കാരിയെ പീഡിപ്പിച്ചുകൊന്ന 17-കാരന്‍ പിടിയില്‍. ചെന്നൈ എന്നൂരില്‍ റോഡരികില്‍ താമസിച്ചിരുന്ന വയോധികയെയാണ് ലൈംഗികമായി പീഡിപ്പിച്ചുകൊന്നത്. കഴിഞ്ഞദിവസമാണ് ഒരു കടയ്ക്കുമുന്നില്‍ വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ പീഡനം നടന്നെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമീപവാസികളാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. റോഡരികില്‍ കിടന്ന ഇവരെ ഒരു ചെറുപ്പക്കാരന്‍ വലിച്ചുകൊണ്ടുപോകുന്നത് സി.സി. ടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംശയകരമായ സാഹചര്യത്തില്‍ അലഞ്ഞുനടന്ന ചെറുപ്പക്കാരനെ പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു. മെഡിക്കല്‍ പരിശോധനയില്‍ 17-കാരനാണ് പീഡനം നടത്തിയതെന്ന് വ്യക്തമായി.

    Read More »
  • Kerala

    ‘പൂഞ്ഞാര്‍ ആശാന്‍’ ബി.ജെ.പിയിലേക്ക്? കേന്ദ്ര നേതൃത്വവുമായി ഡല്‍ഹിയില്‍ ചര്‍ച്ച

    കോട്ടയം: പി.സി.ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി ബിജെപിയിലേക്കെന്ന് സൂചന. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചയ്ക്ക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഡല്‍ഹിയിലെത്തി. പി.സി.ജോര്‍ജ്, ഷോണ്‍ ജോര്‍ജ്, ജോര്‍ജ് ജോസഫ് കാക്കനാട് എന്നിവരാണ് ബിജെപി കേന്ദ്ര നേതൃത്വവുമായി സംസാരിക്കാന്‍ ഡല്‍ഹിയിലെത്തിയത്. പ്രകാശ് ജാവഡേക്കര്‍, വി.മുരളീധരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. ബിജെപിയില്‍ ചേരണമെന്നാണ് പാര്‍ട്ടി അണികളുടെ പൊതുവികാരമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി എന്‍.ഡി.എ. അനുകൂല നിലപാടുകളായിരുന്നു പി.സി. ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടയുടേത്. ഘടക കക്ഷിയാവുകയല്ല, മെമ്പര്‍ഷിപ്പെടുത്ത് ബിജെപി പാര്‍ട്ടിയുടെ ഭാഗമാകാനുള്ള ഔദ്യോഗിക തീരുമാനമാണ് എടുത്തിട്ടുള്ളതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത് എന്നാണ് വിവരം. ”ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രി ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പിന്തുണ കൊടുക്കുക എന്നതാണ് പാര്‍ട്ടി അണികളുടെ അഭിപ്രായം. ബിജെപിയില്‍ ചേരുക എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്. സീറ്റൊന്നും പ്രശ്‌നമല്ല. ബിജെപിയില്‍ ചേരുക എന്ന അഭിപ്രായം വന്നാല്‍ സീറ്റിന്റെ കാര്യങ്ങള്‍ ബിജെപിയല്ലേ നിശ്ചിക്കുന്നത്? ബിജെപി മത്സരിക്കാന്‍ പറഞ്ഞാല്‍…

    Read More »
  • India

    കേരള എക്‌സ്പ്രസ് ഉള്‍പ്പെടെ സംസ്ഥാനത്തുനിന്നുള്ള 18 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി

    തിരുവനന്തപുരം: കേരള എക്‌സ്പ്രസ് ഉള്‍പ്പെടെ സംസ്ഥാനത്തുനിന്നുള്ള 18 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി. ഉത്തര്‍പ്രദേശിലെ മഥുര ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് കേരള എക്സ്പ്രസ് റദ്ദാക്കിയത്.  ഫെബ്രുവരി അഞ്ചുവരെ തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് ഉള്‍പ്പെടെ സംസ്ഥാനത്തുനിന്നുള്ള 18 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കുകയും ആറ് ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം – ന്യൂഡല്‍ഹി – കേരള 27 മുതല്‍ ഫെബ്രുവരി മൂന്നുവരെയും ന്യൂഡല്‍ഹി – തിരുവനന്തപുരം – കേരള 29 മുതല്‍ ഫെബ്രുവരി ആറുവരെയുമാണ് പകരം സംവിധാനമൊരുക്കാതെ റദ്ദാക്കിയത്

    Read More »
  • Social Media

    വീട്ടുവേലക്കാരിയിൽ നിന്നും ‘വുമൺ ഓഫ് ദി ഇയർ’ അവാർഡിലേക്ക് 

    ആ പുതിയ വേലക്കാരിയെ പാൽക്കാരൻ കൊണ്ട് കൊടുത്തതാണ്. വീട്ടിൽ അതുവരെ നിന്നിട്ടുള്ള വേലക്കാരിൽ നിന്നൊക്കെ വ്യത്യസ്തമായി എന്തോ ഒരു സവിശേഷത പ്രൊഫ. പ്രബോധ് കുമാറിന് അവളുടെ പെരുമാറ്റത്തിൽ തോന്നി. മൂന്നു കുട്ടികളുടെ അമ്മയായ ആ ഇരുപത്തൊമ്പത്കാരി വീട് വൃത്തിയാക്കലും തുണി നനയ്ക്കലും ഭക്ഷണം പാകം ചെയ്യലും എന്ന് വേണ്ട വീട്ടിലെ സർവ്വ പണികളും നിശബ്ദം ചെയ്തുവന്നു. പക്ഷെ അതൊന്നുമല്ല, നരവംശ ശാസ്ത്രജ്ഞനായ ആ റിട്ടയേർഡ് പ്രൊഫസ്സറെ അതിശയിപ്പിച്ചത്. വീട്ടിലെ മറ്റു ജോലികൾ ചെയ്യാറുള്ളപ്പോൾ സാധാരണ കാണാറുള്ള ആ കരവേഗം, തിടുക്കം, സാമർഥ്യം ലൈബ്രറി  മുറിയിലെ ബുക്ക് ഷെൽഫ് വൃത്തിയാക്കുമ്പോൾ, പുസ്തകങ്ങൾ പൊടി തട്ടി അടുക്കി വയ്ക്കുമ്പോൾ അവൾക്കില്ലല്ലോ! പലതവണ ഇത് ശ്രദ്ധിച്ചു. അവളുടെ വിരലുകൾ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ താളുകളിലൂടെ പതുക്കെ എന്തോ തിരയുകയാണ്. ആ കണ്ണുകൾ ആ പുസ്തക താളുകളിലെ അക്ഷരങ്ങളിൽ ഉടക്കി നിൽക്കുകയാണ്. ഒടുവിൽ അദ്ദേഹം ചോദിച്ചു: “നീ വായിക്കുമോ?” വീട്ടിലെ ബിസ്ക്കറ്റ് ടിന്നിൽ നിന്നും   ബിസ്ക്കറ്റ് ഒളിച്ചു എടുത്തു തിന്നത്…

    Read More »
  • Sports

    കണ്ടറിയണം എന്ത് സംഭവിക്കുമെന്ന്, ലൂണയ്ക്ക് പിന്നാലെ പെപ്രയും പുറത്ത്; കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഫെബ്രുവരി 2 ന്

    കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ക്വാമെ പെപ്ര പരിക്കേറ്റതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയത്.അഡ്രിയാൻ ലൂണയ്ക്ക് പുറമെ മറ്റൊരു സ്ട്രൈക്കർ കൂടി പരിക്കിനെ തുടർന്ന് പിന്മാറിയത് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായിരുന്നു. ലൂണയ്ക്ക് പകരക്കാരനായി ലിത്വാനിയൻ നായകനെ തന്നെ ടീമിലെത്തിച്ചെന്ന സന്തോഷ വാർത്തയ്ക്ക് പിന്നാലെയാണ് പെപ്രയുടെ രൂപത്തില്‍ ദൗർഭാഗ്യം ടീമിനെ പിന്തുടർന്നത്.സൂപ്പർ കപ്പിലേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. സൂപ്പർ കപ്പിലടക്കം നാല് ഗോളൂകൾ നേടിയ താരം ഉജ്ജ്വല ഫോമിലാണ് കളിച്ചുകൊണ്ടിരുന്നത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണില്‍ ടീമിനൊപ്പം കളിച്ചിരുന്ന നൈജീരിയൻ താരത്തെ തിരിച്ചുവിളിച്ചിരിക്കുകയാണ് ടീം മാനേജ്മെന്റ്. ഗോകുലം കേരളയില്‍ ലോൺ അടിസ്ഥാനത്തിൽ കളിക്കാൻ വിട്ടിരുന്ന താരത്തെയാണ് കഴിഞ്ഞ ദിവസം തിരിച്ചുവിളിച്ചത്. നൈജീരിയൻ യുവതാരം ജസ്റ്റിൻ ഇമ്മാനുവലാണ് മഞ്ഞപ്പടയ്ക്കൊപ്പം പരിശീലനം പുനരാരംഭിച്ചത്. പ്രീ സീസണില്‍ തന്നെ ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ച്‌ കൂട്ടിയ താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷയേകുന്നതാണെങ്കിലൂം പെപ്രയ്ക്ക് പകരക്കാരനാകുമോ എന്ന കാര്യത്തിൽ സംശയമാണ്. ജസ്റ്റിന് കൂടുതല്‍ മത്സര പരിചയം ലഭിക്കാനാണ് താരത്തെ ഗോകുലത്തിനൊപ്പം വിട്ടിരുന്നത്.പരിക്ക്…

    Read More »
  • NEWS

    യുഎഇയില്‍ 100 ലാഷർ ഒഴിവ്; യോഗ്യത പത്താം ക്ലാസ് 

    ഒഡെപെക് മുഖേന യുഎഇയിലെ പ്രമുഖ പോർട്ടില്‍ 100 ലാഷർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ് ജയം. 12 വർഷം തുറമുഖ മേഖലയില്‍ പരിചയം, മികച്ച ശാരീരികക്ഷമത. അപേക്ഷിക്കേണ്ട. പ്രായം: 23-38. ബയോഡേറ്റ, സർട്ടിഫിക്കറ്റുകള്‍, തൊഴില്‍ പരിചയം, പാസ്പോർട്ട്, ആധാർ എന്നിവ ജനുവരി 27 വരെ [email protected] എന്ന ഇ-മെയിലില്‍ അയയ്ക്കാം. www.odepc.kerala.gov.in

    Read More »
  • NEWS

    മാലദ്വീപ് പ്രസിഡന്റ് മുയിസുവിനെ ഇംപീച്ച്‌ ചെയ്യാൻ പ്രതിപക്ഷ നീക്കം

    മാലി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച്‌ ചെയ്യാൻ പ്രതിപക്ഷത്തിന്റെ നീക്കം.മുഖ്യപ്രതിപക്ഷമായ മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടിയാണ്(എം.ഡി.പി) പ്രസിഡന്റിനെ ഇംപീച്ച്‌ ചെയ്യാൻ ഒരുങ്ങുന്നത്. ഇംപീച്ച്‌മെന്റിനായുള്ള നടപടികള്‍ പ്രതിപക്ഷം പാർലമെന്റില്‍ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഡെമോക്രാറ്റുകളുമായി സഖ്യത്തിലേര്‍പ്പെട്ടാണ് എം.ഡി.പി മുയിസുവിനെതിരെ നീക്കം നടത്തുന്നത്. എം.ഡി.പിയുടെയും ഡെമോക്രാറ്റുകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെ 34 അംഗങ്ങള്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചൈനയോട് കടുത്ത ആഭിമുഖ്യം പുലർത്തുന്ന മുയിസു അടുത്തിടെ ചൈനീസ് ചാരക്കപ്പലിന് രാജ്യത്ത് നങ്കൂരമിടാൻ അനുവാദം നല്‍കിയതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. ഇതെ ചൊല്ലി പാർലമെന്റില്‍ വലിയ ബഹളമുണ്ടായി. മുയിസു പ്രസിഡൻറായി അധികാരമേറ്റതു മുതല്‍ ഇന്ത്യയുമായുള്ള മാലദ്വീപിന്റെ ബന്ധം വഷളായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ ചൊല്ലിയാണ് പ്രശ്നം തുടങ്ങിയത്.

    Read More »
  • Kerala

    സംഘപരിവാര്‍ തൃശൂരില്‍ ‘നുണ ഫാക്ടറി’ തുറന്നിരിക്കുകയാണ്; നിയമനടപടി സ്വീകരിക്കുമെന്ന് ടി.എന്‍. പ്രതാപന്‍

    തൃശൂർ: സാമൂഹ്യ മാധ്യമങ്ങളിലൂടെ സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള അപവാദപ്രചരണങ്ങള്‍ നിയമപരമായി നേരിടുമെന്ന് ടി.എന്‍.പ്രതാപൻ എം .പി.  ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംഘപരിവാര്‍ തൃശൂരില്‍ ‘നുണ ഫാക്ടറി’ തുറന്നിരിക്കുകയാണ്. ബി.ജെ.പിയുടെ ദേശീയ ഐ.ടി. സെല്ലിന്റെ നേതൃത്വത്തില്‍ അപകടകരമായ വ്യാജ വ്യവഹാര നിര്‍മിതിയാണ് നടക്കുന്നത്.തനിക്കെതിരേ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. വ്യക്തിഹത്യയിലൂടെ തെരഞ്ഞെടുപ്പ് നേരിടാമെന്നാണ് അവര്‍ കരുതുന്നത്. ഇതിന് ബി.ജെ.പി. കനത്ത വില കൊടുക്കേണ്ടി വരുമെന്നും പ്രതാപന്‍ പറഞ്ഞു. ചെറുതും വലുതുമായ നുണകള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി ആയിരക്കണക്കിന് ബോട്ട് അക്കൗണ്ടുകള്‍, വിവിധ സാമൂഹ്യ മാധ്യമങ്ങള്‍, ബ്ലോഗ്ഗർ എന്നിവ ബി.ജെ.പി-ആര്‍.എസ്.എസ്. സംഘം തയ്യാറാക്കിയിട്ടുണ്ട്. ഒരേ അച്ചിലിട്ട് വാര്‍ത്തതുപോലെയുള്ള കമന്റുകളും പോസ്റ്റുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരമായി പരത്തുന്നത് സംഘപരിവാരം ആവിഷ്‌കരിക്കുന്ന വെറുപ്പിന്റെ കമ്ബോളം തുറക്കുവാനാണ്. ടി.എന്‍. പ്രതാപന്‍ എന്ന വ്യക്തിക്കെതിരെയുള്ള വ്യാജ വാര്‍ത്തകളും പ്രചരണങ്ങളും താന്‍ ഗൗനിക്കുന്നില്ല. കഴിഞ്ഞ അന്‍പത് വര്‍ഷത്തെ പൊതുജീവിതം തൃശൂരിലെ ജനങ്ങളുടെ മുന്നിലുണ്ട്. ആദ്യമായി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കാലം തൊട്ട് സംഘപരിവാര്‍ ശക്തികള്‍…

    Read More »
  • India

    മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ പിന്നെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പുണ്ടാകില്ല: മല്ലികാർജുൻ ഖാർഗെ

    ഭുവനേശ്വർ: നരേന്ദ്ര മോദി മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ ഈ വർഷം നടക്കുന്നത് ഇന്ത്യയിലെ അവസാനത്തെ പൊതു തെരഞ്ഞെടുപ്പായിരിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ”മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഏകാധിപത്യമായിരിക്കും ഫലം. പിന്നെ ജനാധിപത്യമോ തെരഞ്ഞെടുപ്പോ രാജ്യത്തുണ്ടാകില്ല”, ഒഡീഷയില്‍ കോണ്‍ഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യവേ ഖാർഗെ പറഞ്ഞു. ബിജെപിയും ആർഎസ്‌എസും വിഷമാണ്. നമ്മുടെ അവകാശങ്ങള്‍ നമുക്ക് നിഷേധിക്കാനാണ് അവർ ശ്രമിക്കുന്നത്. സ്നേഹത്തിന്‍റെ കട തുറക്കാൻ രാഹുല്‍ ഗാന്ധി ശ്രമിക്കുമ്ബോള്‍, വെറുപ്പിന്‍റെ കട നടത്താനാണ് ബിജെപിയും ആർഎസ്‌എസും ശ്രമിക്കുന്നതെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

    Read More »
  • Kerala

    ഏകീകൃത സിവില്‍ കോഡ് വന്നിരിക്കും;കേരളത്തിലെ അധമ സർക്കാരിന്റെ മേല്‍ ഇടിത്തീ വീഴട്ടെ എന്ന് പ്രാർത്ഥിക്കുന്നു: സുരേഷ് ഗോപി

    കണ്ണൂർ : അടുത്ത തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാല്‍ രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. കണ്ണൂൂരില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയോട് അനുബന്ധിച്ച്‌ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. യൂണിഫോം സിവില്‍ കോഡ് വന്നിരിക്കും. കെ റെയില്‍ വരും കേട്ടോ എന്ന പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാകില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. കേരളത്തിലെ അധമ സർക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ പെറ്റ തള്ള സഹിക്കില്ല. അവരുടെ മേല്‍ ഇടിത്തീ വീഴട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. കേരള പദയാത്രയില്‍ വലിയ പ്രതീക്ഷ ജനങ്ങള്‍ക്കുണ്ട്. മോദി സർക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന യാത്രയാണിത്. കേരളത്തിലെ ഭരണാധികാരികള്‍ നാടിനെ തകർക്കുകയാണ്. ഗവർണർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സംസ്ഥാനമായി കേരളം മാറി. ആർക്കെതിരെയും കേസെടുക്കുന്ന സർക്കാരാണിത്. കോണ്‍ഗ്രസില്‍ ജനകീയരായ നേതാക്കള്‍ക്ക് അധികകാലം നില്‍ക്കാനാവില്ല. കോണ്‍ഗ്രസിന് മൂല്യശോഷണമാണ്. പലരും ഇനിയും മോദിക്കൊപ്പം വരും.…

    Read More »
Back to top button
error: