CrimeNEWS

റോഡരികില്‍ ഉറങ്ങിയ 82-കാരിയെ പീഡിപ്പിച്ചുകൊന്ന 17-കാരന്‍ അറസ്റ്റില്‍; കുടുക്കിയത് സി.സി. ടിവി ദൃശ്യങ്ങള്‍

ചെന്നൈ: റോഡരികില്‍ ഉറങ്ങിക്കിടന്ന 82-കാരിയെ പീഡിപ്പിച്ചുകൊന്ന 17-കാരന്‍ പിടിയില്‍. ചെന്നൈ എന്നൂരില്‍ റോഡരികില്‍ താമസിച്ചിരുന്ന വയോധികയെയാണ് ലൈംഗികമായി പീഡിപ്പിച്ചുകൊന്നത്.

കഴിഞ്ഞദിവസമാണ് ഒരു കടയ്ക്കുമുന്നില്‍ വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ പീഡനം നടന്നെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Signature-ad

സമീപവാസികളാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. റോഡരികില്‍ കിടന്ന ഇവരെ ഒരു ചെറുപ്പക്കാരന്‍ വലിച്ചുകൊണ്ടുപോകുന്നത് സി.സി. ടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംശയകരമായ സാഹചര്യത്തില്‍ അലഞ്ഞുനടന്ന ചെറുപ്പക്കാരനെ പിടികൂടുകയായിരുന്നു.

ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു. മെഡിക്കല്‍ പരിശോധനയില്‍ 17-കാരനാണ് പീഡനം നടത്തിയതെന്ന് വ്യക്തമായി.

Back to top button
error: