![](https://newsthen.com/wp-content/uploads/2024/01/Screenshot_2024-01-29-20-02-16-95_a71c66a550bc09ef2792e9ddf4b16f7a2.jpg)
ഭുവനേശ്വർ: നരേന്ദ്ര മോദി മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ ഈ വർഷം നടക്കുന്നത് ഇന്ത്യയിലെ അവസാനത്തെ പൊതു തെരഞ്ഞെടുപ്പായിരിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
”മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഏകാധിപത്യമായിരിക്കും ഫലം. പിന്നെ ജനാധിപത്യമോ തെരഞ്ഞെടുപ്പോ രാജ്യത്തുണ്ടാകില്ല”, ഒഡീഷയില്‍ കോണ്‍ഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യവേ ഖാർഗെ പറഞ്ഞു.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
ബിജെപിയും ആർഎസ്‌എസും വിഷമാണ്. നമ്മുടെ അവകാശങ്ങള്‍ നമുക്ക് നിഷേധിക്കാനാണ് അവർ ശ്രമിക്കുന്നത്. സ്നേഹത്തിന്‍റെ കട തുറക്കാൻ രാഹുല്‍ ഗാന്ധി ശ്രമിക്കുമ്ബോള്‍, വെറുപ്പിന്‍റെ കട നടത്താനാണ് ബിജെപിയും ആർഎസ്‌എസും ശ്രമിക്കുന്നതെന്നും ഖാർഗെ കൂട്ടിച്ചേർത്തു.