Month: January 2024
-
Kerala
നടൻ ശ്രീനിവാസന്റെ സഹോദരൻ അന്തരിച്ചു
കണ്ണൂർ: സിനിമാ താരം ശ്രീനിവാസന്റെ സഹോദരൻ രവീന്ദ്രൻ എംപി അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം കണ്ണൂർ മമ്ബറം മൈലുള്ളി മൊട്ടയിലെ സഹോദരിയുടെ വസതിയില്‍ നടക്കും. പട്യം കോങ്ങാറ്റയിലെ പരേതനായ ഉച്ചനമ്ബള്ളി ഉണ്ണി മാസ്റ്ററുടേയും ലക്ഷ്മിയുടേയും മകനാണ്.
Read More » -
Kerala
പരീക്ഷാ പേ ചര്‍ച്ചയില്‍ മലയാളിത്തിളക്കം; അവതാരകയായി മേഘ്ന
കോഴിക്കോട്: പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ചയില്‍ അവതാരകയായി തിളങ്ങി കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി മേഘ്ന എന്‍ നാഥ്. ഹിന്ദി ഉള്‍പ്പടെയുള്ള ഭാഷകളില്‍ മികവോടെ സംസാരിക്കുന്ന മേഘ്നയുടെ വീഡിയോ സ്‌കൂള്‍ അധികൃതരാണ് വിദ്യാഭ്യാസമന്ത്രാലയത്തിന് അയച്ചുനല്‍കിയത്. ദിവസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മേഘ്ന എത്തിയത്. കലാ ഉത്സവ് ദേശീയ മത്സരത്തില്‍ സ്വര്‍ണം നേടിയ മൂന്ന് കുട്ടികള്‍ക്ക് പരീക്ഷാ പേ ചര്‍ച്ചയുടെ ആരംഭത്തില്‍ നടന്ന കലാപരിപാടിയില്‍ ഭാഗമായിരുന്നു. കണ്ണൂര്‍ എകെജി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗസല്‍ ഫാബിയോ, മലപ്പുറം നെല്ലിക്കുത്ത് വിഎച്ച്എസ്എസിലെ ടി വിദിന്‍, എറണാകുളം എളമക്കര ജിഎച്ച്എസ്എസിലെ എന്‍ ആര്‍ നിരഞ്ജന്‍ എന്നിവരാണവര്‍. ഡല്‍ഹിയിലെ കന്റോണ്‍മെന്റ് കേന്ദ്രീയ വിദ്യാലയ2ലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ കായംകുളം സ്വദേശി നിവേദിത അഭിലാഷ് കേന്ദ്രീയ വിദ്യാലയസംഘതന്റെ കലാസംഘത്തിലും ഭാഗമായി. പ്രധാനമന്ത്രിയോട് ആദ്യം ചോദിച്ചതും മലയാളി വിദ്യാര്‍ഥിയാണ്. ഒമാന്‍ ദര്‍സെയ്ത് ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥി ഡാനിയ ഷാബു വര്‍ഗീസ്.…
Read More » -
Careers
ഏഴാം ക്ലാസ് മാത്രം മതി; കേരള പി.എസ്.സി വഴി സ്ഥിര ജോലി; ശമ്പളം 42,950 രൂപ വരെ
പത്താം ക്ലാസ് തോറ്റവര്‍ക്കും സ്ഥിര സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം. കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള കാര്‍ഷിക ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയവരാണ് നിങ്ങളെങ്കില്‍ പ്യൂണ്‍, റൂം അറ്റന്റന്റ്, നൈറ്റ് വാച്ച്‌മാന്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ നല്‍കാം.കേരള പി.എസ്.സി വഴി നേരിട്ടുള്ള റിക്രൂട്ട്‌മെന്റാണ് നടത്തുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 31 വരെ അപേക്ഷ നല്‍കാവുന്നതാണ്. പ്രായപരിധി 18 വയസ് മുതല്‍ 40 വയസ് വരെ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. 02011983 നും 01012005നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അവസരം. ഒബിസി, എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി വിഭാഗക്കാര്‍ക്ക് വയസിളവുണ്ടായിരിക്കും. യോഗ്യത ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. സൈക്കിള്‍ ഓടിക്കാന്‍ അറിഞ്ഞിരിക്കണം. ശമ്ബളം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 16,550 രൂപ മുതല്‍ 42,950 രൂപ വരെ ശമ്ബളമായി ലഭിക്കും. അപേക്ഷ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം. (https://www.keralapsc.gov.in/) https://thulasi.psc.kerala.gov.in/thulasi/
Read More » -
Crime
ക്രിക്കറ്റ്കിറ്റിനുള്ളില്‍ ഗുജറാത്തിലേക്ക് മദ്യം കടത്താന്‍ ശ്രമം; താരങ്ങള്‍ക്കെതിരെ അന്വേഷണം
ഗാന്ധിനഗര്‍: ക്രിക്കറ്റ് മത്സരം കഴിഞ്ഞ് ചണ്ഡീഗഡ് വിമാനത്താവളത്തിലേക്കു പുറപ്പെട്ട അണ്ടര്‍ 23 ക്രിക്കറ്റ് താരങ്ങളുടെ ബാഗുകളില്‍നിന്ന് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു. സി.കെ. നായിഡു ക്രിക്കറ്റ് ടൂര്‍ണമെന്റ് കളിക്കാനായി ചണ്ഡീഗഡിലേക്കു പോയ സൗരാഷ്ട്രയുടെ യുവതാരങ്ങളാണ് തിരിച്ചുവരവില്‍ മദ്യക്കുപ്പികളും കടത്താന്‍ ശ്രമിച്ചത്. ചണ്ഡീഗഡ് വിമാനത്താവളത്തില്‍ ഇവരുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം തുടങ്ങി. താരങ്ങള്‍ക്കെതിരെ നടപടി വന്നേക്കും. മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണു ഗുജറാത്ത്. ജനുവരി 25ന് ചണ്ഡീഗഡിനെ തോല്‍പിച്ച ശേഷമാണ് സൗരാഷ്ട്ര ടീം ഗുജറാത്തിലേക്കു മടങ്ങിയത്. വിമാനത്താവളത്തില്‍വച്ച് താരങ്ങളുടെ ബാഗുകള്‍ തുറന്നുപരിശോധിച്ചതോടെ മദ്യം കണ്ടെത്തി. സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ”ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണു സംഭവിച്ചിരിക്കുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അച്ചടക്കസമിതിയും അപെക്‌സ് കൗണ്‍സിലും വിഷയം ചര്‍ച്ച ചെയ്ത ശേഷം ഉചിതമായ നടപടികള്‍ സ്വീകരിക്കും.” ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. പ്രഷാം രാജ്‌ദേവ്, സമര്‍ഥ് ഗജ്ജര്‍, രക്ഷിത് മേത്ത, പര്‍ഷ്വരാജ്…
Read More » -
Kerala
ശാന്തന്‍പാറയിലെ കൈയേറ്റം സമ്മതിച്ച് സി.പി.എം; ഓഫീസിന്റെ സംരക്ഷണഭിത്തി പൊളിച്ചുനീക്കി
ഇടുക്കി: ശാന്തന്‍പാറയിലെ സി.പി.എം. ഏരിയാകമ്മറ്റി ഓഫീസിന്റെ അനധികൃത സംരക്ഷണഭിത്തി പൊളിച്ചുനീക്കി. സിപിഎം പ്രവര്‍ത്തകര്‍തന്നെയാണ് ഭിത്തി പൊളിച്ചുമാറ്റിയത്. കെട്ടിടം നിര്‍മിച്ചതില്‍ 12 ചതുരശ്രമീറ്റര്‍ പട്ടയമില്ലാത്ത ഭൂമിയിലാണെന്നും 48 ചതുരശ്രമീറ്റര്‍ റോഡ് പുറമ്പോക്ക് ഭൂമി കൈവശം വച്ചെന്നും റവന്യൂവകുപ്പ് കണ്ടെത്തിയിരുന്നു. ഗാര്‍ഹികേതര ആവശ്യത്തിനാണ് നിര്‍മാണം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഓഫീസ് നിര്‍മാണത്തിനുള്ള എന്‍.ഒ.സി. അപേക്ഷ ജില്ലാ കളക്ടര്‍ കഴിഞ്ഞദിവസം നിരസിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് നടപടി. റോഡ് പുറമ്പോക്ക് ഭൂമി കയ്യേറി ഭിത്തി നിര്‍മിച്ചതായിരുന്നു എന്‍.ഒ.സി. അപേക്ഷ നിഷേധിക്കാനുള്ള ഒരു കാരണം. അതിനാല്‍ ഭിത്തിപൊളിച്ചുമാറ്റിയതോടെ ആ നിയമലംഘനം അവസാനിച്ചെന്നും എന്‍ഒസിയ്ക്കുള്ള അപേക്ഷ വീണ്ടും ജില്ലാ കളക്ടര്‍ക്ക് നല്‍കുമെന്നാണ് സിപിഎം അറിയിക്കുന്നത്. എന്നിട്ടും എന്‍ഒസി ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പാര്‍ട്ടി നീക്കം. നേരത്തെ വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി, ഓഫീസ് നിര്‍മാണം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരമാണ് സി.പി.എം. നേതൃത്വം ഓഫീസിന്റെ നിര്‍മാണത്തിനായി എന്‍.ഒ.സി. ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സമര്‍പ്പിച്ചത്. ഹൈക്കോടതി വിലക്കിയിട്ടും ശാന്തന്‍പാറയില്‍ പാര്‍ട്ടി…
Read More » -
NEWS
സൗദിയിൽ ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ കാറ്റിനും മഴക്കും സാധ്യത
റിയാദ്: സൗദിയിൽ ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ കാറ്റിനും മഴക്കും സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 50 കി.മീറ്റർ വരെ വേഗത്തില്‍ വീശുന്ന കാറ്റ്, കുറഞ്ഞ ദൃശ്യപരത, പൊടിപടലമുണ്ടാക്കുന്ന കാറ്റ്, മഴ എന്നിവ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ ബാധിക്കുമെന്ന് കേന്ദ്രം കാലാവസ്ഥ റിപ്പോർട്ടില്‍ പറയുന്നു. റിയാദ്, ഖസിം, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ, രാജ്യത്തിന്റെ വടക്കൻ അതിർത്തിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും മഴ പ്രതീക്ഷിക്കുന്നു. വടക്കൻ അതിർത്തിയിലും തുറൈഫ്, അല്‍ ജൗഫ്, ഖുറയാത്ത് ഭാഗങ്ങളിലും മഴയ്ക്കൊപ്പം കാറ്റിനു സാധ്യതയുള്ളതായും കേന്ദ്രം ചൂണ്ടിക്കാട്ടി.
Read More » -
Kerala
ശബരി റെയില്‍ പദ്ധതിക്കായി നീക്കിവെച്ച 100 കോടി റെയില്‍വേ പിൻവലിച്ചു
ന്യൂഡൽഹി: അങ്കമാലി-ശബരിമല ശബരി റെയില്‍ പദ്ധതിക്കായി 2023-24 ലെ കേന്ദ്ര ബജറ്റില്‍ വകയിരുത്തിയ 100 കോടി രൂപ പിൻവലിക്കാൻ റെയില്‍വേ ബോർഡ് തീരുമാനിച്ചു. പദ്ധതിക്കായി പുതുക്കിയ എസ്റ്റിമേറ്റിൻ്റെ 50 ശതമാനം സംസ്ഥാനം വഹിക്കാമെന്ന് പലതവണ മുഖ്യമന്ത്രി നേരിട്ടു തന്നെ റെയിൽവേ മന്ത്രിയെ അറിയിച്ചിരുന്നെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. കേരള റെയില്‍ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (കെആർഡിസിഎല്‍) കണക്കനുസരിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള പുതുക്കിയ ചെലവ് 3,810.69 കോടി രൂപയായി ഉയർന്നിരുന്നു. പദ്ധതിച്ചെലവ് പങ്കിടാൻ സംസ്ഥാനം നേരത്തെ തന്നെ സമ്മതിക്കുകയും കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി 2000 കോടി രൂപ നീക്കിവെക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് റെയിൽവേയുടെ പുതിയ നീക്കം.ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾക്ക് പ്രയോജനപ്പെടേണ്ടിയിരുന്ന പദ്ധതിയാണിത്.
Read More » -
LIFE
”ഇത്രയും സ്ത്രീകളുമായി ബന്ധമുണ്ടെന്ന് വളരെ പ്രസ്റ്റീജായി പറയുന്നവര്‍ സിനിമാ മേഖലയിലും ഉണ്ട്; തമിഴ് നടന്റെ കൂടെ അഭിനയിക്കുമ്പോള്‍ മോശം അനുഭവം ഉണ്ടായിട്ടുണ്ട്”
മലയാളികള്‍ക്ക് സുപരിചിതമായ താരമാണ് മാലപാര്‍വ്വതി. ഇപ്പോഴിതാ സിനിമയിലെ സ്ത്രീ സുരക്ഷയെ കുറിച്ചും താന്‍ നേരിട്ട സൈബര്‍ ആക്രമണങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് മാലാ പാര്‍വതി. സിനിമയില്‍ എന്നല്ല ഒരു മേഖലയിലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്നാണ് മാലാ പാര്‍വതിയുടെ അഭിപ്രായം. ലോകമുള്ളിടത്തോളം കാലം ക്രൈമും ഉണ്ടായിരിക്കും. സെക്സ് എന്നത് വില്‍പന ചരക്കാണ്. വിദ്യാഭ്യാസം നല്‍കിയാണ് ആള്‍ക്കാരെ അതില്‍ നിന്ന് പുറത്ത് കൊണ്ടുവരാന്‍ സാധിക്കുക എന്നും മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു. പണ്ട് കാലം തൊട്ടേ സ്ത്രീകള്‍ പുരുഷനെ നോക്കാനുള്ള പ്രോപ്പര്‍ട്ടിയായി മാറുകയാണ് എന്നും താരം ചൂണ്ടിക്കാട്ടി. മറ്റൊന്ന്, ഇത്രയും സ്ത്രീകളുമായി ബന്ധമുണ്ടെന്ന് വളരെ പ്രസ്റ്റീജായി പറയുന്നവര്‍ സിനിമാ മേഖലയിലും ഉണ്ട് എന്നും മാലാ പാര്‍വതി പറഞ്ഞു. സ്ത്രീയെ ഒരു പ്രോപ്പര്‍ട്ടി ആയിട്ട് കാണുന്നതില്‍ നിന്നാണ് ഇതെല്ലാം ഉണ്ടാകുന്നത് എന്നും അവര്‍ പറഞ്ഞു. ഒരാളെ ഞാന്‍ സിനിമയില്‍ നടിയാക്കി എന്നതിന്റെ പേരില്‍ അവര്‍ എന്നെ സേവിക്കണം എന്ന് വിചാരിക്കുന്ന ഒരു വലിയ വിഭാഗം ആളുകള്‍ നിലനില്‍ക്കുന്നുണ്ട്…
Read More » -
India
അനുവാദമില്ലാതെ അമ്മായിയമ്മ തന്റെ മേക്കപ്പ് ബോക്‌സ് ഉപയോഗിച്ചു; വിവാഹമോചനത്തിന് കേസ് കൊടുത്ത് യുവതി
ലഖ്‌നൗ: അനുവാദം ചോദിക്കാതെ ഭര്‍തൃമാതാവ് തന്റെ മേക്കപ്പ് ബോക്‌സ് ഉപയോഗിച്ചതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെതിരെ വിവാഹമോചനത്തിന് കേസ് കൊടുത്തു. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിയായ യുവതിയാണ് കേസ് കൊടുത്തത്. തന്റെ അനുവാദമില്ലാതെ മേക്കപ്പ് ബോക്‌സ് ഉപയോഗിച്ചതിന്റെ പേരില്‍ അമ്മായിയമ്മയുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവ് തന്നെയും സഹോദരിയെയും വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും യുവതി പരാതിയില്‍ പറയുന്നു. മല്‍പുര സ്വദേശികളായ യുവതിയും സഹോദരിയും എട്ടുമാസം മുന്‍പാണ് വിവാഹിതരായത്. ഒരു കുടുംബത്തില്‍ നിന്നുള്ള ചേട്ടനെയും അനുജനെയുമാണ് ഇരുവരും വിവാഹം കഴിച്ചത്. തന്റെ അനുവാദമില്ലാതെ അമ്മായിയമ്മ മേക്കപ്പ് ബോക്‌സ് ഉപയോഗിക്കുന്നുണ്ടെന്ന് യുവതി കണ്ടെത്തുന്നത് വരെ എല്ലാം നല്ല രീതിയില്‍ പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. ഭര്‍തൃമാതാവ് തന്റെ മേക്കപ്പ് ഉപയോഗിച്ചതുകൊണ്ട് താന്‍ എന്തെങ്കിലും ചടങ്ങിന് പോകുമ്പോള്‍ മേക്കപ്പിടാറില്ലെന്നും യുവതി പറയുന്നു. ഭര്‍തൃമാതാവ് വീട്ടിനുള്ളില്‍ പോലും മേക്കപ്പിട്ടാണ് നടക്കുന്നതെന്നും യുവതി ആഗ്ര പൊലീസിന്റെ ‘പരിവാര്‍ പരമര്‍ശ് കേന്ദ്ര’ (ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍) യോട് പറഞ്ഞു. തുടര്‍ന്ന് യുവതി മാല്‍പുര പൊലീസ് സ്റ്റേഷനെ സമീപിച്ചു. വീട്ടില്‍…
Read More » -
India
കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു; 19 പാക് പൗരന്മാരെ രക്ഷിച്ചു
കൊച്ചി: സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന കപ്പല്‍ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. മത്സ്യബന്ധന കപ്പല്‍ അല്‍ നെമിയെയാണ് ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് സുമിത്ര രക്ഷപ്പെടുത്തിയത്. കൊച്ചി തീരത്ത് നിന്ന് 800 മൈല്‍ അകലെ വെച്ചായിരുന്നു സംഭവം. ബോട്ടിലെ 19 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇവര്‍ പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ നാവികസേന നടത്തുന്ന രണ്ടാമത്തെ വിജയകരമായ ആന്റി പൈറസി ഓപ്പറേഷനാണിത്. ഓപ്പറേഷനില്‍ ഇന്ത്യന്‍ നാവികസേനയുടെ മറൈന്‍ കമാന്‍ഡോകള്‍ പങ്കെടുത്തു. ഇന്നലെ എഫ് വി ഇമാന്‍ എന്ന കപ്പല്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ നിന്നും മോചിപ്പിച്ചിരുന്നു. സുരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയ്ക്ക് ചുറ്റും വിന്യസിച്ചിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Read More »