Month: January 2024
-
Kerala
ചക്ക പറിക്കുന്നതിനിടെ താഴെ വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു
കോഴിക്കോട്: ചക്ക പറിക്കുന്നതിനിടെ താഴെ വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു.കല്ലാനോട് തൂവക്കടവ് നാലു സെന്റ് കോളനിയിലായിരുന്നു സംഭവം. കല്ലാനോട് തൊണ്ടുവേലില്‍ ആന്റണി-മേരി ദമ്ബതികളുടെ മകന്‍ അനൂപ് ആന്റണി(39)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കല്ലാനോട് സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ഷീന. മകന്‍: ഏബേല്‍.
Read More » -
Kerala
ഓട്ടോയില്‍ പോകവേ തല പുറത്തേക്കിട്ടു, പോസ്റ്റിലിടിച്ച് 7 വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് തല പുറത്തേക്കിട്ട ഏഴ് വയസുകാരന് ദാരുണാന്ത്യം. തല ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് കുട്ടി മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്ബാംമൂട് തലേക്കുന്നില്‍ വൈഷ്ണവത്തില്‍ ദീപുവിന്റെയും ശാന്തികൃഷ്ണയുടെയും മകൻ വൈഷ്ണവ് ആണ് മരിച്ചത്. രാവിലെ 10 മണിയോടെ മൂന്നാനക്കുഴിക്കു സമീപം ആണ് അപകടം നടനന്ത്. വൈഷ്ണവും മാതാവ് ശാന്തികൃഷ്ണയും ബന്ധുവീട്ടിലേക്ക് ഓട്ടോയില്‍ പോകുമ്ബോഴായിരുന്നു അപകടം. ഓട്ടോ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ വൈഷ്ണവ് തല പുറത്തിടുകയായിരുന്നു. ഇതോടെ കുട്ടിയുടെ തല റോഡ് സൈഡിലുണ്ടായിരുന്ന ഇലക്‌ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു. അപകടം സംഭവിച്ച ഉടൻ കുട്ടിയെ വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
India
അയോധ്യയിലെ കണ്ണായ സ്ഥലം സ്വന്തമാക്കി അമിതാഭ് ബച്ചന്‍; ചെവലിട്ടത് കോടികള്‍
ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപത്ത് കോടിക്കണക്കിന് രൂപ ചെലവിട്ട് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ സ്ഥലം വാങ്ങിയതായി റിപ്പോര്‍ട്ട്. എത്ര സെന്റ് ഭൂമിയാണ് വാങ്ങിയതെന്നും എത്ര വിലയ്ക്കാണ് വാങ്ങിയതെന്നും വെളിപ്പെടുത്തിയിട്ടില്ല. ഏകദേശം പതിനായിരം സ്‌ക്വയര്‍ ഫീറ്റ് ഭുമിയാണെന്നും ഇതിനായി 14.5 കോടി രൂപ ചെലവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സരയൂ തീരത്ത് 51 ഏക്കര്‍ നീണ്ടുകിടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ ജനുവരി 22ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള പതിനൊന്നായിരം ക്ഷണിക്കപ്പെട്ട അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും. അമിതാഭ് ബച്ചന്‍ ഉള്‍പ്പടെ നിരവധി ബോളിവുഡ് താരങ്ങള്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. അയോധ്യയ്ക്ക് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു. അയോധ്യയിലെ ആത്മീയതയും സംസ്‌കാര സമ്പന്നതയും അതിര്‍ത്തികള്‍ക്കപ്പുറം വൈകാരികമായ ബന്ധം സൃഷ്ടിക്കുന്നു. ആഗോള ആത്മീയ കേന്ദ്രത്തില്‍ ഒരു വീട് നിര്‍മിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ബച്ചന്‍ പറഞ്ഞു. അമിതാഭിന്റെ ജന്മസ്ഥമായ അലഹബാദില്‍ നിന്ന് അയോധ്യയിലേക്ക് നാലുമണിക്കൂര്‍ ദൂരമുണ്ട്.
Read More » -
Kerala
നവകേരള സദസില്‍ പരിഹരിച്ചത് 7.4 % പരാതികള്‍ മാത്രം; ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികള്‍
മലപ്പുറം: നവകേരള സദസില്‍ ഏഴ് ശതമാനം പരാതികള്‍ മാത്രമാണ് പരിഹരിച്ചതെന്ന് വിവരാവകാശ രേഖ. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള നവകേരള യാത്രയില്‍ 633044 പരാതികളാണ് ലഭിച്ചത്. ഇതില്‍ 46,701 പരാതികള്‍ തീര്‍പ്പാക്കിയതായി മലപ്പുറം കോഡൂര്‍ സ്വദേശി എം.ടി മുര്‍ഷിദിന് ലഭിച്ച വിവരാവകാശ മറുപടിയില്‍ പറയുന്നു. 4,88,586 പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കഴിയില്ല. പ്രത്യേക നിര്‍ദേശത്തിലൂടെയാണ് പരിഹാരം കാണാന്‍ കഴിയൂ. 6966 പരാതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതാണ്. മലപ്പുറം ജില്ലയില്‍ 81,477 പരാതികള്‍ ലഭിച്ചതില്‍ 3978 എണ്ണത്തിനാണ് പരിഹാരം കണ്ടത്. നവകേരള സദസില്‍ ലഭിച്ച പരാതികളില്‍ വിവിധ വകുപ്പുകള്‍ ഫയല്‍ പരിശോധന തുടരുകയാണ്.
Read More » -
Crime
വെടിയുതിര്‍ത്തത് പോയിന്റ്ബ്ലാങ്കില്‍; ‘ക്രിമിനല്‍ സുന്ദരി’യുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
മുംബൈ: കൊല്ലപ്പെട്ട മുന്‍ മോഡല്‍ ദിവ്യ പഹൂജ(27)യുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പോയിന്റ് ബ്ലാങ്ക് റേഞ്ചിലാണ് ദിവ്യയ്ക്ക് വെടിയേറ്റതെന്നും തലയ്ക്കുള്ളില്‍നിന്ന് വെടിയുണ്ട പുറത്തെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിയാണയിലെ ഹിസാറിലുള്ള അഗ്രോഹ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. ഡോ.മോഹന്‍ സിങിന്റെ മേല്‍നോട്ടത്തില്‍ രണ്ട് വനിതകളടക്കം നാല് ഡോക്ടര്‍മാര്‍ നടപടികള്‍ക്ക് നേതൃത്വംനല്‍കി. ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം പിന്നീട് അന്ത്യകര്‍മങ്ങള്‍ക്കായി ഗുരുഗ്രാമിലേക്ക് കൊണ്ടുപോയി. കാമുകനും ഗുണ്ടാനേതാവുമായ സന്ദീപ് ഗഡോലിയെ വ്യാജ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദിവ്യ. ജനുവരി രണ്ടിനാണ് ഗുരുഗ്രാമിലെ ‘സിറ്റി പോയിന്റ്’ ഹോട്ടലില്‍ ദിവ്യ പഹൂജ വെടിയേറ്റുമരിച്ചത്. ഹരിയാനയിലെ കനാലില്‍നിന്നാണ് യുവതിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. കൊലപാതകം നടന്ന് പത്തുദിവസത്തിന് ശേഷമാണ് ഗുരുഗ്രാം പോലീസിന് മൃതദേഹം കണ്ടെടുക്കാനായത്. കേസില്‍ ഹോട്ടലുടമയും മുഖ്യപ്രതിയുമായ അഭിജീത്ത് സിങ് അടക്കം അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതിനാലാണ് ദിവ്യയെ കൊലപ്പെടുത്തിയതെന്നായിരുന്നു മുഖ്യപ്രതിയായ അഭിജീത് സിങ്ങിന്റെ മൊഴി. ഹോട്ടലില്‍നിന്ന് മൃതദേഹം കാറിലേക്ക് മാറ്റുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിരുന്നു.…
Read More » -
India
ശ്രീരാമന്‍ പ്രതിഷ്ഠാ ചടങ്ങിന് എത്തില്ല! സ്വപ്‌നത്തില്‍ ദര്‍ശനം കിട്ടിയെന്ന് ബിഹാര്‍ മന്ത്രി
പട്‌ന: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശ്രീരാമന്‍ സ്വപനത്തിലെത്തി അറിയിച്ചെന്ന് ബിഹാര്‍ മന്ത്രി തേജ് പ്രതാപ് യാദവ്. ”തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ശ്രീരാമന്‍ വിസ്മൃതിയിലാവും. ജനുവരി 22 ന് പ്രതിഷ്ഠാ ചടങ്ങില്‍ അദ്ദേഹം എത്തണമെന്ന് നിര്‍ബന്ധമാണോ? നാല് ശങ്കരാചാര്യന്മാരുടെ സ്വപ്നങ്ങളില്‍ ശ്രീരാമന്‍ വന്നു. എന്റെയും സ്വപ്നത്തില്‍ ശ്രീരാമന്‍ വന്നു. അവിടെ കപടതയുള്ളതിനാല്‍ താന്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശ്രീരാമന്‍ പറഞ്ഞു” -തേജ് പ്രതാപ് പഞ്ഞു. പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നാല് ശങ്കരാചാര്യന്മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സന്യാസിമാരെക്കുറിച്ചാണു തേജ് പ്രതാപ് പറഞ്ഞത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരത്തെയും വിവാദ പരാമര്‍ശം നടത്തി വാര്‍ത്തകളില്‍ ഇടം പിടിച്ച തേജ് പ്രതാപ് യാദവ് ലാലുപ്രസാദ് യാദവിന്റെ മകനാണ്. വിഷയത്തില്‍ തേജ് പ്രതാപ് യാദവിന്റെ സഹോദരനും ഉപമുഖ്യമന്ത്രിയുമായ തേജ്വസി യാദവ് പ്രതികരിച്ചിട്ടില്ല. ബിജെപിയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
Read More » -
Local
അമ്മയുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്ത 16 കാരനെ ക്രൂരമായി തല്ലിച്ചതച്ചു, മാതാവിന്റെ കാമുകൻ അറസ്റ്റിൽ
വണ്ടന്മേട്: അമ്മയുമായുള്ള അടുപ്പം ചോദ്യം ചെയ്ത പതിനാറുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ അമ്മയുടെ കാമുകനെ വണ്ടന്മേട് പൊലീസ് അറസ്റ്റു ചെയ്തു. വണ്ടന്മേട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അജിത്ത് ആണ് പിടിയിലായത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. പതിനാറുകാരനും അമ്മയും താമസിക്കുന്ന വാടകവീട്ടിൽ എത്തിയാണ് അജിത് കുട്ടിയെ നിർദയം മർദ്ദിച്ചത്. ഭർത്താവ് മരിച്ചതിനു ശേഷമാണ് അജിത്തും 16കാരന്റെ അമ്മയും അടുപ്പത്തിലായത്. ഇടക്കിടെ ഇവരുടെ വീട്ടിൽ ഇയാൾ എത്താറുണ്ടായിരുന്നു. കുട്ടി അടുത്തിടെ ഇത് പലതവണ വിലക്കി. കഴിഞ്ഞ ദിവസം ഇക്കാര്യത്തെച്ചൊല്ലി അമ്മയും മകനും തമ്മിൽ വഴക്കുണ്ടായി. ഇതറിഞ്ഞാണ് അജിത് രാത്രി വീട്ടിലെത്തിയത്. ഈ സമയം 16കാരനും സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. അജിത് ബാലനെ മർദ്ദിക്കുകയും ഇഷ്ടിക കൊണ്ട് എറിയുകയും കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. പരുക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ തേടി’. കുട്ടിയുടെ പരാതിയെ തുടർന്ന് വണ്ടൻമേട് സബ് ഇൻസ്പെക്ടർ എബി പി മാത്യുവിന്റെ നേതൃത്വത്തിൽ വീട് വളഞ്ഞാണ് അജിതിനെ പിടികൂടിയത്. വധശ്രമം…
Read More » -
Kerala
2019 ലെ കരാര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് എന്തിന്? പൊതുതാല്‍പ്പര്യം എന്ത്? കെ ഫോണ്‍ കരാറിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി
കൊച്ചി: കെ ഫോണ്‍ കരാറുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നല്‍കിയ ഹര്‍ജിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. 2019 ലെ കരാര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് എന്തിനെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. ഹര്‍ജിയിലെ പൊതു താല്‍പ്പര്യം എന്താണ്. 2019 ലെ കരാര്‍ 2024 ല്‍ ചോദ്യം ചെയ്യുന്നത് എന്തിനാണ്. പബ്ലിക് ഇന്ററസ്റ്റ് ആണോ പബ്ലിസിറ്റി ഇന്ററസ്റ്റാണോ എന്ന് പരിശോധിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. സിഎജി റിപ്പോര്‍ട്ട് വന്നശേഷം ഹര്‍ജി പരിഗണിച്ചാല്‍ പോരേ എന്നും കോടതി ചോദിച്ചു. സിഎജി റിപ്പോര്‍ട്ട് വരുന്ന ഘട്ടത്തില്‍ ആ വിവരങ്ങള്‍ കൂടി കോടതിയെ ധരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. പദ്ധതിയില്‍ ഏതെങ്കിലും വിധത്തില്‍ സാമ്പത്തിക പാകപ്പിഴകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ സിഎജി റിപ്പോര്‍ട്ടില്‍ അതുണ്ടാകേണ്ടതാണ്. അതിനാല്‍ സിഎജി റിപ്പോര്‍ട്ട് ലഭിച്ചശേഷം ഹര്‍ജി പരിഗണിച്ചാല്‍ പോരേയെന്ന് കോടതി ആരാഞ്ഞു. ഹര്‍ജി പൊതു താല്‍പ്പര്യത്തെ ബാധിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന്, ടെന്‍ഡറില്‍ അപാകതയുണ്ടെന്നും അതില്‍ അന്വേഷണം വേണമെന്നുമാണ്…
Read More » -
Kerala
ട്രെയിനിലെ ശുചിമുറിയില്‍ വൈക്കം സ്വദേശിനി മരിച്ചനിലയില്‍
കോട്ടയം: മലയാളി യുവതി ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ സുരജ എസ് നായര്‍(45) ആണ് മരിച്ചത്. ആലപ്പുഴ – ധന്‍ബാദ് എക്സ്പ്രസ് ട്രെയിനില്‍ ഇന്നു പുലര്‍ച്ചെ ജോലാര്‍പ്പേട്ടില്‍ വച്ചാണ് സുരജയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കാണുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വീട്ടില്‍ ലഭിച്ച വിവരം. ഒഡീഷയിലുള്ള സഹോദരിയുടെ വീട്ടില്‍ പോയശേഷം തിരികെ ട്രെയിനില്‍ വൈക്കത്തേക്ക് വരികയായിരുന്നു. ജോളാര്‍പ്പെട്ടിലാണ് മൃതദേഹം നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. മരണവിവരമറിഞ്ഞ് ബന്ധുക്കള്‍ ജോലാര്‍പേട്ടയിലേക്ക് പോയിട്ടുണ്ട്. ഭര്‍ത്താവ്: ജീവന്‍.
Read More » -
Kerala
പോലീസ് ജീപ്പില്‍ ‘അക്ഷരപ്പിശാച്’; ‘പൊലീസ്’ ‘പൊയില്‍സ്’ ആയി!
കൊച്ചി: പൊലീസ് ജീപ്പില്‍ ‘പൊലീസ്’ എന്ന് ഇംഗ്ലീഷില്‍ എഴുതിയതില്‍ വന്ന അക്ഷരത്തെറ്റ് തിരുത്തി പനങ്ങാട് പൊലീസ്. ശനിയാഴ്ച രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കമ്മിഷണര്‍ ഓഫീസ് മാര്‍ച്ച് നടത്തി മടങ്ങുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തെറ്റ് കണ്ടുപിടിച്ചത്. തുടര്‍ന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ, യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ചുറ്റുംകൂടി കൂവി ആഘോഷമാക്കി. കസ്റ്റഡിയിലെടുത്ത തട്ടിപ്പുകേസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പനങ്ങാട് എസ്.ഐയും സംഘവും സഞ്ചരിച്ച ജീപ്പ് കോണ്‍ഗ്രസുകാര്‍ക്കിടയില്‍ പെട്ടുപോവുകയായിരുന്നു. പൂത്തോട്ടയിലെ പ്രിന്റിംഗ് സ്ഥാപനത്തില്‍ ഇന്നലെ രാവിലെയാണ് ജീപ്പില്‍ സ്റ്റിക്കര്‍ ഒട്ടിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെറ്റ് കണ്ടുപിടിച്ചപ്പോഴാണ് എസ്.ഐ പോലും ഇക്കാര്യം അറിഞ്ഞത്. പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളായി സംഭവം നിറഞ്ഞു. പഴയ സ്റ്റിക്കര്‍ മോശമായതിനെ തുടര്‍ന്നായിരുന്നു ശനിയാഴ്ച രാവിലെ പൂത്തോട്ടയിലെ സ്ഥാപനത്തില്‍ നിന്നു പുതിയ സ്റ്റിക്കര്‍ ഒട്ടിച്ചത്. പിന്നാലെയാണ് അബദ്ധം ശ്രദ്ധയില്‍പ്പെട്ടത്. തെറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ സ്റ്റിക്കര്‍ നീക്കി.
Read More »