കോട്ടയം: മലയാളി യുവതി ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ സുരജ എസ് നായര്‍(45) ആണ് മരിച്ചത്.
ആലപ്പുഴ – ധന്‍ബാദ് എക്സ്പ്രസ് ട്രെയിനില്‍ ഇന്നു പുലര്‍ച്ചെ ജോലാര്‍പ്പേട്ടില്‍ വച്ചാണ് സുരജയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കാണുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വീട്ടില്‍ ലഭിച്ച വിവരം.
ഒഡീഷയിലുള്ള സഹോദരിയുടെ വീട്ടില്‍ പോയശേഷം തിരികെ ട്രെയിനില്‍ വൈക്കത്തേക്ക് വരികയായിരുന്നു. ജോളാര്‍പ്പെട്ടിലാണ് മൃതദേഹം നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. മരണവിവരമറിഞ്ഞ് ബന്ധുക്കള്‍ ജോലാര്‍പേട്ടയിലേക്ക് പോയിട്ടുണ്ട്. ഭര്‍ത്താവ്: ജീവന്.