Month: January 2024

  • Kerala

    കണ്ണീരോർമ, 102 അയ്യപ്പ ഭക്തരുടെ ജീവൻ അപഹരിച്ച പുല്ലുമേട് ദുരന്തത്തിന് 13 വയസ്

       ശബരിമല തീർഥാടനകാലത്ത് 102 അയ്യപ്പ ഭക്തരുടെ ജീവൻ അപഹരിച്ച പുല്ലുമേട് ദുരന്തത്തിന്റെ ഓർമ്മകൾക്ക് 13 വയസ്. തിക്കിലും തിരക്കിലും പെട്ടായിരുന്നു അപകടം. മകരജ്യോതി ദർശിക്കാനെത്തുന്ന ഭക്തരുടെ തിരക്ക് വർധിച്ചതോടെ വിപുലമായ സുരക്ഷ സജ്ജീകരണമാണ് ഇത്തവണ പുല്ലുമേട്ടിൽ ഒരുക്കിയിരിക്കുന്നത്. തിക്കിലും തിരക്കിലും പെട്ട് 102 അയ്യപ്പഭക്തർ മരിച്ച പുല്ലുമേട് ദുരന്തമുണ്ടായത് 2011 ജനുവരി 14 നാണ്. മകരജ്യോതി ദർശിച്ച് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ആശാസ്ത്രീയ പാർക്കിങ്ങും സുരക്ഷയ്ക്ക് വേണ്ടത്ര പൊലീസും ഇല്ലാതെ വന്നതാണ് ദുരന്തകാരണമെന്നാണ് വിമർശനം. സർക്കാർ വകുപ്പുകളുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് ജസ്റ്റിസ് ഹരികരൻ നായർ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇത്തവണ മകരവിളക്ക് ദർശനത്തിനായി പുല്ലുമേട് എത്തുന്ന ഭക്തരെ നിയന്ത്രിക്കാൻ 1400 പൊലീസുകാരുണ്ടാവും. കുമളിയിൽ നിന്ന് 65 കെ എസ് അർ ടി സി ബസുകൾ പുല്ലുമേടിലേക്ക് സർവീസ് നടത്തും. ഉച്ചക്ക് ഒരുമണി വരെയാണ് സർവീസ്. വള്ളക്കടവിൽ നിന്നും ഓരോ കിലോമീറ്റർ ഇടവിട്ട് ആംബുലൻസ് മെഡിക്കൽ സേവനവും കുടിവെള്ളവും ഉറപ്പാക്കിയിട്ടുണ്ട് എന്നും ഇടുക്കി…

    Read More »
  • Kerala

    മെഡിക്കല്‍ സ്റ്റോറുകളില്‍ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് സുലഭം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

    തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കരുതെന്ന ആരോഗ്യമന്ത്രിയുടെ നിര്‍ദേശം പാലിക്കപ്പെടുന്നില്ല. ഏത് ആന്റിബയോട്ടിക്കുകള്‍ ചോദിച്ചാലും മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങാം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തെ മെഡിക്കല്‍ സ്റ്റോറുകളുടെ മുന്നില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പോലും എഴുതിയൊട്ടിച്ചിട്ടില്ല. ഭക്ഷ്യവിഷബാധയ്ക്ക് ഉപയോഗിക്കുന്ന സിപ്ലോക്‌സും ചുമയ്ക്കും സൈനസൈറ്റിസിനും ഉപയോഗിക്കുന്ന അമോക്‌സിലിനും യൂറിനറി ഇന്‍ഫക്ഷന് കഴിക്കുന്ന സിപ്രോഫ്‌ലോക്‌സിനും തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങാം. ഇതിനൊന്നും ഒരു ഡോക്ടറിന്റെയും കുറിപ്പടി വേണ്ട. ഏറ്റവും അധികം ആളുകള്‍ ചികിത്സതേടി എത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് മുന്നിലെ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് മുന്നിലാണ് നിര്‍ദേശങ്ങളൊന്നും പാലിക്കാതെ മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഒട്ടും ചെറുതല്ല. അതിനെ ഫലപ്രദമായി പ്രതിരോധിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും. അതുകൊണ്ടാണ് ആരോഗ്യവകുപ്പ് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നത്. അതിന് തുരങ്കം വെക്കുന്നതാണ് ഇത്തരം മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം നമ്മെ ഇഞ്ചിഞ്ചായി കൊല്ലുമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ്…

    Read More »
  • Kerala

    ലോറി മറിഞ്ഞ് ഒന്നരലക്ഷം മുട്ട റോഡില്‍ പൊട്ടിച്ചിതറി; വാഹനങ്ങള്‍ തെന്നിമറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്

    കണ്ണൂര്‍: ദേശീയപാതയില്‍ കോഴിമുട്ട കയറ്റിവന്ന ലോറി മറിഞ്ഞു. മുട്ട റോഡില്‍ പൊട്ടിച്ചിതറി. ഞായറാഴ്ച രാവിലെ ഏഴോടെ മുഴപ്പിലങ്ങാട് റെയില്‍വേ മേല്‍പ്പാലത്തിലാണ് സംഭവം. തമിഴ്‌നാട് നാമക്കലില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിരെവന്ന മത്സ്യ ലോറിയെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് കരുതുന്നു. ഡ്രൈവര്‍ സോമസുന്ദരം മാത്രമായിരുന്നു ലോറിയില്‍. ആര്‍ക്കും പരിക്കില്ല. ഒന്നര ലക്ഷത്തോളം മുട്ട ലോറിയിലുണ്ടായിരുന്നു. അഞ്ചുലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. റാക്കുകളില്‍ അടുക്കിവെച്ച നിലയിലായിരുന്നു. റോഡിലേക്ക് പൊട്ടിച്ചിതറിയതോടെ യാത്ര ദുഷ്‌കരമായി. വെള്ളയും മഞ്ഞയും മേല്‍പ്പാലത്തില്‍ നിന്ന് താഴെ ഭാഗത്തേക്ക് ഒഴുകി. എട്ടരയോടെ ലോറി മാറ്റി. തലശ്ശേരിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷായൂണിറ്റ് റോഡ് കഴുകി വൃത്തിയാക്കി. ദേശീയപാതയില്‍ ദീര്‍ഘനേരം ഗതാഗതം തടസ്സപ്പെട്ടു. സ്‌കൂട്ടറുകളും ബൈക്കുകളുമുള്‍പ്പെടെ 10 വാഹനങ്ങള്‍ തെന്നിമറിഞ്ഞു. ചിലര്‍ക്ക് നിസ്സാര പരിക്കേറ്റു. പൊട്ടിയ മുട്ടകള്‍ റോഡിലേക്ക് ഒലിച്ചിറങ്ങിയതോടെ ദേശീയപാത മഞ്ഞ പ്രളയമായി. സൂക്ഷിച്ചുപോകാന്‍ പോലീസും നാട്ടുകാരും നിര്‍ദേശം നല്‍കിക്കൊണ്ടേയിരുന്നു. മഞ്ഞയും ചുവപ്പും കറുപ്പും ഓറഞ്ചും എന്നുവേണ്ട മുട്ടറാക്കുകളുടെ കൂമ്പാരമായിരുന്നു പീന്നീട് ദേശീയ പാതയോരത്ത്.…

    Read More »
  • Crime

    യാത്ര വൈകുമെന്ന് അറിയിച്ചു; ഇന്‍ഡിഗോ വിമാനത്തില്‍ പൈലറ്റിനെ ഇടിച്ചിട്ട് യാത്രക്കാരന്‍

    ന്യൂഡല്‍ഹി: വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നല്‍കുന്നതിനിടെ പൈലറ്റിനെ മര്‍ദിച്ച് യാത്രക്കാരന്‍. ഞായറാഴ്ച ഉച്ചയ്ക്ക് ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. സഹില്‍ കതാരിയ എന്ന യുവാവാണ് പൈലറ്റിനെ ആക്രമിച്ചത്. ഇതിനെതിരെ ഇന്‍ഡിഗോ പരാതി നല്‍കി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഡല്‍ഹിയില്‍നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനം (6ഇ-2175) മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്നലെ മണിക്കൂറുകളോളം വൈകിയിരുന്നു. രാവിലെ 7.40നു പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 2.30നാണ് പുറപ്പെട്ടത്. വിമാനം വൈകിയതിനെ തുടര്‍ന്നു പുതുതായി ഡ്യൂട്ടിക്ക് കയറി പൈലറ്റ് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ മഞ്ഞ ഡ്രസ് ധരിച്ച ഒരാള്‍ അവസാനനിരയില്‍നിന്നു പെട്ടെന്ന് ഓടിവന്ന് പൈലറ്റിനെ ഇടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. സംഭവം നടന്നയുടന്‍ യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്താക്കി അധികൃതര്‍ക്ക് കൈമാറി. ഇന്നലെ മൂടല്‍ മഞ്ഞ് കനത്തതോടെ ഡല്‍ഹിയില്‍ ഇറങ്ങേണ്ട 10 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ 100 വിമാനങ്ങള്‍ വൈകി. ഏതാനും സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു മണിപ്പുരിലേക്കു തിരിച്ച…

    Read More »
  • Kerala

    ബെവ്കോ ഔട്ട് ലെറ്റിൽ നിന്ന്  81 ലക്ഷം തട്ടിയെടുത്ത അരവിന്ദനെ  കണ്ടെത്താൻ പൊലീസ് നെട്ടോട്ടത്തിൽ, അക്കൗണ്ട് മരവിപ്പിച്ചു, ബാങ്കിൽ ശേഷിക്കുന്ന 22 ലക്ഷം എടുക്കാൻ പറ്റില്ല

        പത്തനംതിട്ട കൂടൽ ബെവ്കോ ഔട്ട് ലെറ്റിൽ നിന്ന് 81 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ ജീവനക്കാരൻ അരവിന്ദിനെ   തേടി പൊലീസ് നൊട്ടട്ടത്തിൽ. ഓൺലൈൻ റമ്മി കളിക്കാൻ വേണ്ടിയാണത്രേ ഇയാൾ പണം മോഷ്ടിച്ചത്. പ്രതിയായ ക്ലാർക്ക് അരവിന്ദിന്‍റെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. ബെവ്കോ തട്ടിപ്പ് അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസിന് പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.  പക്ഷേ പൊലീസ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന മറ്റ് ചില വിവരങ്ങളാണ്.  എൽ ഡി ക്ലാർക്കായ അരവിന്ദ് ആറ് മാസം കൊണ്ട് തട്ടിയെടുത്ത 81.6 ലക്ഷം രൂപയിൽ, ഏറിയ പങ്കും ചെലവിട്ടത് ഓൺലൈൻ റമ്മി കളിക്കാനാണ്. തുടക്കത്തിൽ ലഭിച്ച ചെറിയ ലാഭമാണ് ഈ ചെറുപ്പക്കാരനെ വമ്പൻ ചൂതാട്ടത്തിന് പ്രേരിപ്പിച്ചത്. പണം നേടാൻ അരവിന്ദ് കണ്ടെത്തിയ മാർഗ്ഗമാകട്ടെ തട്ടിപ്പും. യശ്വന്ത്പൂർ സ്വദേശികളുടെ അക്കൗണ്ടിലേക്കാണ് റമ്മി കളിക്കുള്ള പണം പോയിരിക്കുന്നത്. അരവിന്ദിന്‍റെ ബാങ്ക് അക്കൗണ്ടിൽ ഇനി 22 ലക്ഷം രൂപ ബാങ്കിയുണ്ട്. അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. ചില്ലറ വിൽപനശാല…

    Read More »
  • Movie

    പ്രഭാസിന്റെ റൊമാന്റിക് ഹൊറർ ‘രാജാസാബ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

    പൊങ്കൽ, സംക്രാന്തി ഉത്സവനാളിൽ പ്രഭാസിന്റെ പുതിയ ചിത്രം ‘രാജാസാബി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒരു തെരുവീഥിയിൽ പടക്കം പൊട്ടുന്ന വർണാഭമായ പശ്ചാത്തലത്തിൽ കറുത്ത ഷർട്ടും വർണാഭമായ ധോത്തിയും ധരിച്ച പ്രഭാസിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് മാരുതിയാണ്. ‘രാജാ സാബ്’ എന്ന കഥാപാത്രമായി പ്രഭാസ് എത്തുന്ന ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി.വിശ്വപ്രസാദ് നിർമിക്കുന്നു. വിവേക് ​​കുച്ചിബോട്ലയാണ് ചിത്രത്തിന്റെ സഹനിർമ്മാണം. തമൻ എസ് ആണ് സംഗീതസംവിധായകൻ. ‘രാജാ സാബ്’ ചിത്രത്തിനെക്കുറിച്ച് മാരുതി പറഞ്ഞത്‌ ഇപ്രകാരമാണ്: ‘രാജാ സാബ്’ ഇന്നുവരെയുള്ള എന്റെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. പ്രഭാസുമായും പീപ്പിൾ മീഡിയ ഫാക്ടറിയുമായും സഹകരിക്കുന്നത് ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ എനിക്ക് അഭിമാനവും ആവേശവുമാണ്. ഞങ്ങളുടെ പ്രേക്ഷകർക്ക് ഒരു ഗംഭീരമായ ഹൊറർ അനുഭവം നൽകാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ ഹൊറർ ആഖ്യാനത്തിൽ പ്രഭാസിന്റെ ഇലക്‌ട്രിഫൈയിംഗ് സ്‌ക്രീൻ സാന്നിധ്യം പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന് ഉറപ്പാണ്. നിർമ്മാതാവായ ടിജി…

    Read More »
  • Sports

    ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെതിരെ

    ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. കരുത്തരായ ജംഷഡ്പൂർ എഫ്സിയാണ്  എതിരാളികൾ. ഇന്ന് രാത്രി 7:30ക്ക്‌ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരും തമ്മിൽ നടന്ന കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് തോൽവി അറിഞ്ഞിട്ടില്ല.നാല് ജയവും ഒരു സമനിലയുമാണ് ജംഷഡ്പൂരിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുള്ളത്. സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ ഷിലോങ്ങ് ലാജോങിനെതിരെ മൂന്ന് ഗോളുകളുടെ വിജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. മറുഭാഗത്ത് നോർത്ത് ഈസ്റ്റിനെ വീഴ്ത്തി ജംഷഡ്പൂർ എഫ്സിയും തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം നേടിയിരുന്നു.

    Read More »
  • NEWS

    അബുദാബി ബിഗ് ടിക്കറ്റ്: രണ്ടാം തവണയും ആഡംബര കാര്‍ സ്വന്തമാക്കി ഇന്ത്യക്കാരൻ

    അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കി അവരുടെ ജീവിതങ്ങള്‍ മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിൽ രണ്ടാം തവണയും ആഡംബര കാര്‍ സ്വന്തമാക്കി ഇന്ത്യക്കാരൻ. ദുബായില്‍ പ്രവാസ ജീവിതം നയിക്കുന്ന മുംബൈ സ്വദേശി കപാഡിയ ഹുസൈനി ഗുലാം അലി ആണ് അബുദാബി പ്രതിവാര നറുക്കെടുപ്പില്‍ റേഞ്ച് റോവര്‍ വെലാര്‍ കാര്‍ സ്വന്തമാക്കിയത്. ഡിസംബര്‍ 31ന് നടന്ന ഡ്രീം കാര്‍ റാഫിള്‍ ഡ്രോയില്‍ 013317 ടിക്കറ്റ് നമ്ബറിലൂടെയാണ് ഭാഗ്യമെത്തിയത്. ഇത് രണ്ടാം തവണയാണ് ആഡംബര കാര്‍ ഗുലാം അലിക്ക് സമ്മാനമായി ലഭിക്കുന്നത്. ദുബായില്‍ നിര്‍മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്ന ബിസിനസ് ചെയ്യുകയാണ് ഗുലാം അലി. പത്ത് വര്‍ഷം മുമ്ബ് മറ്റൊരു റാഫിള്‍ ഡ്രോയിലൂടെ മെഴ്സിഡസ് കാര്‍ ലഭിച്ചിരുന്നു. മനോഹരമായ റേഞ്ച് റോവര്‍ കൂടി ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം ബിഗ് ടിക്കറ്റ് സംഘാടകരോട് പറഞ്ഞു. ആഡംബര കാര്‍ മസെരാട്ടി ഗ്രെക്കല്‍ ആണ് അടുത്ത വിജയിയെ കാത്തിരിക്കുന്നത്.ബിഗ് ടിക്കറ്റ് വെബ്സൈറ്റില്‍…

    Read More »
  • Sports

    ചരിത്രത്തിലേക്ക് വിസിലൂതി .യോഷിമി യമാഷിറ്റ എന്ന ജപ്പാൻകാരി

    ദോഹ: ഏഷ്യൻ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കളി നിയന്ത്രിച്ചതോടെ ചരിത്രത്തിലേക്ക് വിസിലൂതിയിരിക്കയാണ് വനിതാ റഫറിയായ യോഷിമി യമാഷിറ്റ എന്ന ജപ്പാൻകാരി. ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ആദ്യമായണ് കളി നിയന്ത്രിക്കാൻ ഒരു വനിതാ റഫറി കളത്തിലിറങ്ങിയത്. തീർന്നില്ല,യോഷിമി യമാഷിറ്റയ്‌ക്കൊപ്പം സഹ റഫറിമാരായും വനിതകള്‍ തന്നെയായിരിന്നു മകോറ്റോ ബോസൊനോ, നവോമി ടെഷിറോഗി എന്നിവരായിരുന്നു ആ സഹറഫറിമാര്‍. ഈ മൂന്ന് പേരും ഇതിന് മുമ്ബ് 2019ലെ എഎഫ്‌സി കപ്പ് ക്ലബ്ബ് മത്സരങ്ങളിലും 2022 എഎഫ്‌സി ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളും കുടാതെ കഴിഞ്ഞ വര്‍ഷം ജപ്പാന്റെ ജെ വണ്‍ ലീഗും നിയന്ത്രിച്ചിട്ടുണ്ട്. പ്രധാന റഫറിയായ യമാഷിറ്റ രണ്ട് വനിതാ ലോകകപ്പുകളിലും കളി നിയന്ത്രിച്ചിട്ടുണ്ട്. 2022 ഫിഫ ലോകകപ്പിൽ മാച്ച്‌ ഒഫിഷ്യലും ആയിരുന്നു.

    Read More »
  • NEWS

    ഇസ്രായേൽ – പലസ്തീൻ യുദ്ധത്തിന് 100 ദിവസം; ഇതുവരെ കൊല്ലപ്പെട്ടത്  23,843 പലസ്തീൻകാര്‍

    ഗാസ: കഴിഞ്ഞ ഒക്ടോബര്‍ 7നു ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാരംഭിച്ച യുദ്ധത്തില്‍ ഗസ്സയില്‍ ഇതുവരെ 23,843 പലസ്തീൻകാര്‍ കൊല്ലപ്പെട്ടു; 60,317 പേര്‍ക്കു പരുക്കേറ്റു. ഇന്നലെ മാത്രം മധ്യ ഗസ്സയിലും ഖാൻ യൂനിസിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളില്‍ 135  ഹമാസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. 2023 ഒക്ടോബര്‍ 7നു ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിൽ 1200 പേരെ വധിക്കുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് ഇസ്രായേൽ ഗാസയിൽ യുദ്ധം ആരംഭിച്ചത്. ഹമാസിനെ നശിപ്പിക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് ആവര്‍ത്തിച്ച ഇസ്രായേൽ സേന സാധാരണക്കാര്‍ക്കു ഉപദ്രവമുണ്ടാകുന്നത് കുറയ്ക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും അവകാശപ്പെട്ടു.അതേസമയം ഖാൻ യൂനിസില്‍ ഇസ്രയേലിന്റെ ഹെലികോപ്റ്റര്‍ തകര്‍ത്തതായി ഹമാസും അവകാശപ്പെട്ടു. ഗാസയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം, യഹൂദ്യയിലും സമരിയയിലും ജോര്‍ദാന്‍ താഴ്‌വര പ്രദേശങ്ങളിലുമായി 2,650ലധികം തീവ്രവാദികളെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്, അവരില്‍ ഏകദേശം 1,300 പേര്‍ ഹമാസുമായി നേരിട്ട് ബന്ധമുള്ളവരാണ്.

    Read More »
Back to top button
error: