കൊച്ചി: പൊലീസ് ജീപ്പില്‍ ‘പൊലീസ്’ എന്ന് ഇംഗ്ലീഷില്‍ എഴുതിയതില്‍ വന്ന അക്ഷരത്തെറ്റ് തിരുത്തി പനങ്ങാട് പൊലീസ്. ശനിയാഴ്ച
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കമ്മിഷണര്‍ ഓഫീസ് മാര്‍ച്ച് നടത്തി മടങ്ങുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തെറ്റ് കണ്ടുപിടിച്ചത്. തുടര്‍ന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ, യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ചുറ്റുംകൂടി കൂവി ആഘോഷമാക്കി.
കസ്റ്റഡിയിലെടുത്ത തട്ടിപ്പുകേസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പനങ്ങാട് എസ്.ഐയും സംഘവും സഞ്ചരിച്ച ജീപ്പ് കോണ്‍ഗ്രസുകാര്‍ക്കിടയില്‍ പെട്ടുപോവുകയായിരുന്നു. പൂത്തോട്ടയിലെ പ്രിന്റിംഗ് സ്ഥാപനത്തില്‍ ഇന്നലെ രാവിലെയാണ് ജീപ്പില്‍ സ്റ്റിക്കര്‍ ഒട്ടിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെറ്റ് കണ്ടുപിടിച്ചപ്പോഴാണ് എസ്.ഐ പോലും ഇക്കാര്യം അറിഞ്ഞത്.
പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളായി സംഭവം നിറഞ്ഞു. പഴയ സ്റ്റിക്കര്‍ മോശമായതിനെ തുടര്‍ന്നായിരുന്നു ശനിയാഴ്ച രാവിലെ പൂത്തോട്ടയിലെ സ്ഥാപനത്തില്‍ നിന്നു പുതിയ സ്റ്റിക്കര്‍ ഒട്ടിച്ചത്. പിന്നാലെയാണ് അബദ്ധം ശ്രദ്ധയില്‍പ്പെട്ടത്. തെറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ സ്റ്റിക്കര്‍ നീക്കി.