LocalNEWS

അമ്മയുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്ത 16 കാരനെ ക്രൂരമായി തല്ലിച്ചതച്ചു,  മാതാവിന്റെ കാമുകൻ അറസ്റ്റിൽ

    വണ്ടന്മേട്: അമ്മയുമായുള്ള അടുപ്പം ചോദ്യം ചെയ്ത പതിനാറുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ അമ്മയുടെ കാമുകനെ വണ്ടന്മേട് പൊലീസ് അറസ്റ്റു ചെയ്തു. വണ്ടന്മേട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അജിത്ത് ആണ് പിടിയിലായത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. പതിനാറുകാരനും അമ്മയും താമസിക്കുന്ന വാടകവീട്ടിൽ എത്തിയാണ് അജിത് കുട്ടിയെ നിർദയം മർദ്ദിച്ചത്.

ഭർത്താവ് മരിച്ചതിനു ശേഷമാണ് അജിത്തും 16കാരന്റെ അമ്മയും അടുപ്പത്തിലായത്. ഇടക്കിടെ ഇവരുടെ വീട്ടിൽ ഇയാൾ എത്താറുണ്ടായിരുന്നു. കുട്ടി അടുത്തിടെ ഇത് പലതവണ വിലക്കി. കഴിഞ്ഞ ദിവസം ഇക്കാര്യത്തെച്ചൊല്ലി അമ്മയും മകനും തമ്മിൽ വഴക്കുണ്ടായി. ഇതറിഞ്ഞാണ് അജിത് രാത്രി വീട്ടിലെത്തിയത്. ഈ സമയം 16കാരനും സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. അജിത്  ബാലനെ  മർദ്ദിക്കുകയും ഇഷ്ടിക കൊണ്ട് എറിയുകയും കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. പരുക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ തേടി’.

Signature-ad

കുട്ടിയുടെ പരാതിയെ തുടർന്ന് വണ്ടൻമേട് സബ് ഇൻസ്പെക്ടർ എബി പി മാത്യുവിന്റെ നേതൃത്വത്തിൽ വീട് വളഞ്ഞാണ് അജിതിനെ പിടികൂടിയത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് (തിങ്കൾ) കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു

Back to top button
error: