മലപ്പുറം: നവകേരള സദസില്‍ ഏഴ് ശതമാനം പരാതികള്‍ മാത്രമാണ് പരിഹരിച്ചതെന്ന് വിവരാവകാശ രേഖ. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള നവകേരള യാത്രയില്‍ 633044 പരാതികളാണ് ലഭിച്ചത്. ഇതില്‍ 46,701 പരാതികള്‍ തീര്‍പ്പാക്കിയതായി മലപ്പുറം കോഡൂര്‍ സ്വദേശി എം.ടി മുര്‍ഷിദിന് ലഭിച്ച വിവരാവകാശ മറുപടിയില്‍ പറയുന്നു.
4,88,586 പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കഴിയില്ല. പ്രത്യേക നിര്‍ദേശത്തിലൂടെയാണ് പരിഹാരം കാണാന്‍ കഴിയൂ. 6966 പരാതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതാണ്. മലപ്പുറം ജില്ലയില്‍ 81,477 പരാതികള്‍ ലഭിച്ചതില്‍ 3978 എണ്ണത്തിനാണ് പരിഹാരം കണ്ടത്. നവകേരള സദസില്‍ ലഭിച്ച പരാതികളില്‍ വിവിധ വകുപ്പുകള്‍ ഫയല്‍ പരിശോധന തുടരുകയാണ്.