പട്ന: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശ്രീരാമന് സ്വപനത്തിലെത്തി അറിയിച്ചെന്ന് ബിഹാര്‍ മന്ത്രി തേജ് പ്രതാപ് യാദവ്. ”തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ശ്രീരാമന് വിസ്മൃതിയിലാവും. ജനുവരി 22 ന് പ്രതിഷ്ഠാ ചടങ്ങില്‍ അദ്ദേഹം എത്തണമെന്ന് നിര്‍ബന്ധമാണോ? നാല് ശങ്കരാചാര്യന്മാരുടെ സ്വപ്നങ്ങളില്‍ ശ്രീരാമന് വന്നു. എന്റെയും സ്വപ്നത്തില്‍ ശ്രീരാമന് വന്നു. അവിടെ കപടതയുള്ളതിനാല്‍ താന്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശ്രീരാമന് പറഞ്ഞു” -തേജ് പ്രതാപ് പഞ്ഞു.
പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നാല് ശങ്കരാചാര്യന്മാര് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സന്യാസിമാരെക്കുറിച്ചാണു തേജ് പ്രതാപ് പറഞ്ഞത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരത്തെയും വിവാദ പരാമര്‍ശം നടത്തി വാര്‍ത്തകളില്‍ ഇടം പിടിച്ച തേജ് പ്രതാപ് യാദവ് ലാലുപ്രസാദ് യാദവിന്റെ മകനാണ്. വിഷയത്തില്‍ തേജ് പ്രതാപ് യാദവിന്റെ സഹോദരനും ഉപമുഖ്യമന്ത്രിയുമായ തേജ്വസി യാദവ് പ്രതികരിച്ചിട്ടില്ല. ബിജെപിയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.