KeralaNEWS

കണ്ണീരോർമ, 102 അയ്യപ്പ ഭക്തരുടെ ജീവൻ അപഹരിച്ച പുല്ലുമേട് ദുരന്തത്തിന് 13 വയസ്

   ശബരിമല തീർഥാടനകാലത്ത് 102 അയ്യപ്പ ഭക്തരുടെ ജീവൻ അപഹരിച്ച പുല്ലുമേട് ദുരന്തത്തിന്റെ ഓർമ്മകൾക്ക് 13 വയസ്.

തിക്കിലും തിരക്കിലും പെട്ടായിരുന്നു അപകടം. മകരജ്യോതി ദർശിക്കാനെത്തുന്ന ഭക്തരുടെ തിരക്ക് വർധിച്ചതോടെ വിപുലമായ സുരക്ഷ സജ്ജീകരണമാണ് ഇത്തവണ പുല്ലുമേട്ടിൽ ഒരുക്കിയിരിക്കുന്നത്.

Signature-ad

തിക്കിലും തിരക്കിലും പെട്ട് 102 അയ്യപ്പഭക്തർ മരിച്ച പുല്ലുമേട് ദുരന്തമുണ്ടായത് 2011 ജനുവരി 14 നാണ്. മകരജ്യോതി ദർശിച്ച് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.

ആശാസ്ത്രീയ പാർക്കിങ്ങും സുരക്ഷയ്ക്ക് വേണ്ടത്ര പൊലീസും ഇല്ലാതെ വന്നതാണ് ദുരന്തകാരണമെന്നാണ് വിമർശനം.

സർക്കാർ വകുപ്പുകളുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് ജസ്റ്റിസ് ഹരികരൻ നായർ കമ്മീഷൻ കണ്ടെത്തിയിരുന്നു.

ഇത്തവണ മകരവിളക്ക് ദർശനത്തിനായി പുല്ലുമേട് എത്തുന്ന ഭക്തരെ നിയന്ത്രിക്കാൻ 1400 പൊലീസുകാരുണ്ടാവും.
കുമളിയിൽ നിന്ന് 65
കെ എസ് അർ ടി സി ബസുകൾ പുല്ലുമേടിലേക്ക് സർവീസ് നടത്തും. ഉച്ചക്ക് ഒരുമണി വരെയാണ് സർവീസ്. വള്ളക്കടവിൽ നിന്നും ഓരോ കിലോമീറ്റർ ഇടവിട്ട് ആംബുലൻസ് മെഡിക്കൽ സേവനവും കുടിവെള്ളവും ഉറപ്പാക്കിയിട്ടുണ്ട് എന്നും ഇടുക്കി ജില്ല ഭരണകൂടാം അറിയിച്ചു

Back to top button
error: