KeralaNEWS

മോദി വീണ്ടും വരും; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് തവണ കേരളത്തിലെത്തിയേക്കും

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ മൂന്ന് തവണ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരിയില്‍ ഒരു തവണയും ഫെബ്രുവരിയില്‍ രണ്ട് തവണയും പ്രധാനമന്ത്രി കേരളത്തിലെത്തിമെന്നാണ് സൂചന. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ദേശീയ പാത, കൊച്ചി മെട്രോ എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് പരിപാടികളിലാവും അദ്ദേഹം പങ്കെടുക്കുകയെന്ന് ബി.ജെ.പി. വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്തു.

തൃശ്ശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ്ഷോയും മഹിളാസമ്മേളനവും വലിയ വിജയമാണെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ഇതിന്റെ തുടര്‍ച്ചയായാണ് പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നത്. തൃശ്ശൂരിലെത്തിയത് പാര്‍ട്ടി പരിപാടിക്കാണെങ്കില്‍ ഇനി വരാനിരിക്കുന്നത് വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ഔദ്യോഗിക സന്ദര്‍ശനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Signature-ad

തൃശ്ശൂരിലെ പരിപാടി പാര്‍ട്ടി അണികളുടെ ആത്മവീര്യം വര്‍ധിപ്പിച്ചതായി ബി.ജെ.പി. വിലയിരുത്തുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏക എം.എല്‍.എയെ നഷ്ടമായ ബി.ജെ.പി. ഇത്തവണ ലോക്സഭയില്‍ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് പാര്‍ട്ടി ഏറെ പ്രതീക്ഷവെച്ചു പുലര്‍ത്തുന്ന തൃശ്ശൂരില്‍ പ്രധാനമന്ത്രിയെകൊണ്ടുവന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.

Back to top button
error: