CrimeNEWS

ആശുപത്രിയില്‍നിന്നും നവജാതശിശുവിനെ തട്ടിയെടുത്തു: പരിശോധിച്ചത് 500 ഓളം സിസിടിവി ദൃശ്യങ്ങള്‍, ഒടുവില്‍ പിടിവീണു

ന്യൂഡല്‍ഹി: ആശുപത്രിയില്‍നിന്നു നവജാത ശിശുവിനെ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. കുട്ടിയെ രക്ഷിതാക്കളെ ഏല്‍പിച്ചുവെന്ന് പൊലീസ് അറിയിച്ചു. രോഹിണി ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 19 വയസ്സുകാരിയുടെ കുട്ടിയെ ആണ് തട്ടിയെടുത്തത്.

ആശുപത്രി പരിസരങ്ങളിലുള്ള ഏകദേശം 500 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രോഹിണി വെസ്റ്റ് മെട്രോ സ്റ്റേഷനു സമീപം കുട്ടിയുമായി യുവതി ഇറിക്ഷയില്‍ പോകുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടു. ഇ റിക്ഷ ഡ്രൈവറെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ രോഹിണി സെക്ടര്‍ 15ലെ ഇഎസ്‌ഐ ആശുപത്രിക്കു സമീപമാണു യുവതി ഇറങ്ങിയതെന്നു സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെയും കുട്ടിയെയും കണ്ടെത്തിയത്.

Signature-ad

 

Back to top button
error: