ടെഹ്റാൻ: ഇസ്രായേലിന്റെ ഗാസ ആക്രമണം തുടരുന്നതിനിടെ ചെങ്കടലില്‍ യുദ്ധകപ്പലിറക്കി ഇറാൻ.
ഇറാനിയൻ സൈന്യത്തിന്റെ 94ാം നാവികസേനയുടെ ഭാഗമായ ഐറിസ് അല്‍ബേഴ്സ് എന്ന യുദ്ധക്കപ്പലാണ് യെമനിനടുത്തുള്ള ബാബുല്‍ മൻദബ് കടലിടുക്കിലൂടെ ചെങ്കടലില്‍ എത്തിയത്.
ഇറാൻ സുരക്ഷാ മേധാവി അലി അക്ബര്‍ അഹമ്മദിയൻ ഉന്നത ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാമുമായി കൂടിക്കാഴ്ച നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് യുദ്ധക്കപ്പല്‍ വിന്യസിച്ച വാര്‍ത്ത പുറത്തുവന്നത്.
അതേസമയം ഫലസ്തീനികളെ പിന്തുണക്കുന്നതിനും ഇസ്രായേലിനെതിരെ നിലകൊണ്ടതിനും ഹൂതികളെ ഇറാൻ പ്രശംസിച്ചതായി ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.