IndiaNEWS

അമ്മയുമായി അവിഹിത ബന്ധം; അയല്‍ക്കാരനെ  വെട്ടിക്കൊന്ന് കൗമാരക്കാരൻ 

മുംബൈ: അമ്മയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ അയല്‍ക്കാരനായ  സുഹൃത്തിനെ വെട്ടിക്കൊന്ന് കൗമാരക്കാരൻ.

ബാലു എന്നറിയപ്പെടുന്ന രഞ്ജിത്ത് ടി. മാലി (22)യാണ് കൊല്ലപ്പെട്ടത്.രഞ്ജിത്തിന് അയല്‍ക്കാരിയായ 32-കാരിയുമായി ബന്ധമുണ്ടായിരുന്നു.ഇവരുടെ 11-ാം ക്ലാസില്‍ പഠിക്കുന്ന 17-കാരനായ മകനാണ് അരിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

Signature-ad

 അരിവാള്‍ മൂര്‍ച്ഛകൂട്ടാനായി സുഹൃത്തിന്റെ സഹായം ഇയാൾ തേടിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. പ്രാഥമിക ചോദ്യംചെയ്യലില്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയത്. എന്നാല്‍, പിന്നീട് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.വാദ്ജി ഗ്രാമത്തിലെ പശുത്തൊഴുത്തിലാണ് രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, അന്വേഷണത്തിനിടെ കൗമാരക്കാരനെ പിടികൂടുകയായിരുന്നു.

ഏഴുവര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന സ്ത്രീ മകനൊപ്പമായിരുന്നു താമസം. അമ്മയേയും രഞ്ജിത്തിനേയും കുറച്ചു ദിവസങ്ങളായി താൻ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് 17-കാരൻ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ അവിഹിത ബന്ധമുണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകത്തിന് മുതിര്‍ന്നതെന്നും 17-കാരൻ പോലീസിനോട് പറഞ്ഞു.

Back to top button
error: