KeralaNEWS

കുതിരാൻ ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ തിരുവല്ല സ്വദേശി മരിച്ചു

തൃശൂര്‍: കുതിരാന്‍ ദേശീയ പാതയില്‍ ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. . തിരുവല്ല തോട്ടുപുഴശ്ശേരി പള്ളിയംപറമ്ബില്‍ ചെറിയാൻ(72) ആണ് മരിച്ചത്.

അഞ്ചു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.ബെംഗളൂരുവില്‍ നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്നു കുടുംബം. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.

Signature-ad

പുലര്‍ച്ചെ മൂന്നോടെയാണ് കുതിരാൻ പാലത്തിനു മുകളില്‍ അപകടമുണ്ടാകുന്നത്. ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമടക്കം ആറ് പേരായിരുന്നു കാറിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട സ്ത്രീകളില്‍ ഒരാള്‍ ഗര്‍ഭിണിയാണ്.

ചെറിയാൻ്റെ മൃതദേഹം തൃശ്ശൂര്‍ ജൂബിലി മിഷൻ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Back to top button
error: