Month: December 2023

  • Sports

    ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രണ്ട് മലയാളി താരങ്ങള്‍ സ്ക്വാഡില്‍

    ന്യൂഡൽഹി:ഖത്തറില്‍ വെച്ച്‌ നടക്കുന്ന എ എഫ് സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ഫുട്ബോള്‍ ടീമിനെ  പ്രഖ്യാപിച്ചു.26 അംഗ ടീമിനെയാണ് കോച്ച്‌ ഇഗോര്‍ സ്റ്റിമാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സഹല്‍ അബ്ദുല്‍ സമദ്, കേരള ബ്ലാസ്റ്റേഴ്സിന്റെ കെപി രാഹുല്‍ എന്നിവരാണ് 26 അംഗ സ്ക്വാഡില്‍ ഇടം നേടിയിരിക്കുന്ന മലയാളി താരങ്ങള്‍. രാഹുലിന് പുറമെ ബ്ലാസ്റ്റേഴ്സിന്റെ ഇഷാൻ പണ്ഡിത, പ്രീതം കോട്ടാലും സ്ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജനുവരി 13നാണ് ഗ്രൂപ്പ് ബിലെ ഇന്ത്യയുടെ ആദ്യ മത്സരം. ശക്തരായ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുക. ഓസ്ട്രേലിയയ്ക്ക് പുറമെ ഉസ്ബെക്കിസ്ഥാൻ, സിറിയ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് ബിയിലെ ഇന്ത്യയുടെ എതിരാളികള്‍. മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിശീലനത്തിന് ഇന്ത്യൻ ടീം അടുത്ത ശനിയാഴ്ച ദോഹയില്‍ എത്തും.

    Read More »
  • Social Media

    ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ ഡബിൾ എൻജിനുകൾ ഈ ഇരട്ട സഹോദരങ്ങള്‍

    കേരള ബ്ലാസ്റ്റേഴ്സിലെ പുതിയ സെൻസേഷൻ താരങ്ങളാണ് ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ മുഹമ്മദ് അയ്മനും മുഹമ്മദ് അസ്ഹറും. 20 വയസ്സുള്ള ഇരുവരും ഭാവിയില്‍ ഇന്ത്യയുടെ മധ്യനിരയിലെ സ്ഥിരം ഇരട്ട എൻജിനായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു. അതിന്റെ സാമ്ബ്ള്‍ വെടിക്കെട്ടാണ് മോഹൻ ബഗാനെതിരായ മത്സരത്തില്‍ കണ്ടത്.  ബ്ലാസ്റ്റേഴ്സ് അക്കാദമിയിലൂടെ വളര്‍ന്ന് സീനിയര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറുകയാണ് ഇരുവരും. ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ ഒരു ടീമിനായി ഒന്നിച്ചു കളത്തിലിറങ്ങുന്ന ആദ്യ സഹോദരങ്ങളെന്ന റെക്കോഡ് അയ്മനും അസ്ഹറിനുമുള്ളതാണ്. ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ മത്സരങ്ങളിലും കളത്തിലിറങ്ങിയ അയ്മൻ ഏഴു മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ത്തന്നെ ബൂട്ടുകെട്ടി. 32ാം ജഴ്സി നമ്ബറുകാരനായ അസ്ഹര്‍ ഇതിനകം ഏഴു കളികളില്‍ ഇറങ്ങി; രണ്ടു കളിയില്‍ ആദ്യ ഇലവനിലും. ലക്ഷദ്വീപില്‍നിന്ന് ഐ.എസ്.എല്ലില്‍ വരവറിയിച്ച ആദ്യ താരങ്ങളാണിരുവരും.

    Read More »
  • Sports

    അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ ഇന്ത്യയെ സഞ്ജു നയിക്കും

    മുംബൈ: പുതുവര്‍ഷത്തില്‍ ഇന്ത്യയുടെ  ആദ്യത്തെ ടി20 പരമ്ബര അഫ്ഗാനിസ്ഥാനെതിരേയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ആദ്യത്തേത് ജനുവരി 11ന് മൊഹാലിയിൽ നടക്കും. 14, 17 തീയ്യതികളിലാണ് രണ്ടും മൂന്നും ടി20 നടക്കുന്നത്. പരമ്പരയിൽ ഇന്ത്യ രണ്ടാം നിര ടീമിനെയാവും അഫ്ഗാനെതിരേ കളിപ്പിക്കുകയെന്നാണ് വിവരം.  പരിക്ക് തന്നെയാണ് കാരണം. സൂര്യകുമാര്‍ യാദവ്, റുതുരാജ് ഗെയ്ക് വാദ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ താരങ്ങളുടെ ഫിറ്റ്‌നസിന് ഇന്ത്യ പ്രാധാന്യം നല്‍കുന്നു. അതുകൊണ്ടുതന്നെ പരിക്കിലുള്ള താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത . ഇതോടെ നായകസ്ഥാനത്തേക്ക് സഞ്ജു സാംസണെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും  പുറത്തുവരുന്നുണ്ട്.ദക്ഷിണാഫ്രിക്കയിലെ സെഞ്ച്വറി പ്രകടനത്തോടെ സഞ്ജുവിന് കൂടുതല്‍  പരിഗണന നല്‍കാനാണ് ബിസിസിഐ തീരുമാനം. സമീപകാലത്തായി മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലും സഞ്ജു കസറുന്നുണ്ട് അതുകൊണ്ടുതന്നെ ടി20യില്‍ കൂടുതല്‍ അവസരം സഞ്ജുവിന് ലഭിച്ചേക്കും. നിലവില്‍ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനൊപ്പമാണ് സഞ്ജു. ആദ്യത്തെ രണ്ട് മത്സരത്തില്‍…

    Read More »
  • Kerala

    ശബരിമല: മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി

    ശബരിമല: ഇന്നലെ വൈകിട്ട് അഞ്ചിന്  നടതുറന്നതോടെ ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവ തീര്‍ത്ഥാടനത്തിന് തുടക്കമായി.  വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി പി എൻ മഹേഷ് നമ്ബൂതിരിയാണ് നടതുറന്നത്. തുടര്‍ന്ന് ശബരീശന്റെ വിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും താക്കോലും മേല്‍ശാന്തിയില്‍ നിന്ന് ഏറ്റുവാങ്ങിയ മാളികപ്പുറം മേല്‍ശാന്തി പി ജി മുരളി ഗണപതിയെയും നാഗരാജാവിനെയും തൊഴുതശേഷം മാളികപ്പുറം ശ്രീകോവിലും തുറന്നു. മേല്‍ശാന്തി പി എൻ മഹേഷ് നമ്ബൂതിരി ആഴിയില്‍ അഗ്നി പകര്‍ന്നതോടെ തീര്‍ത്ഥാടകര്‍ പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തി.മണ്ഡലപൂജക്ക് ശേഷം ഡിസംബര്‍ 27ന് നട അടച്ചിരുന്നു.

    Read More »
  • India

    ജയ്ശ്രീറാം വിളികളോടെ മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം പറന്നുയര്‍ന്നു

    അയോധ്യ: പ്രധാനമന്ത്രി ഉദ്ഘാടനംചെയ്ത അയോധ്യയിലെ മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം പറന്നുയര്‍ന്നു. ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ഡല്‍ഹിയില്‍നിന്നും ഇൻഡിഗോ വിമാനം യാത്രക്കാരുമായി പുറപ്പെട്ടത്. വിമാനം പറന്നുയരുന്നതിനുമുമ്ബ് യാത്രക്കാരും ജീവനക്കാരും കേക്ക് മുറിച്ച്‌ സന്തോഷം പങ്കിട്ടു. കാവി കൊടികളുമായാണ് യാത്രികര്‍ വിമാനത്തില്‍കയറിയത്.   ടേക്ക് ഓഫിനുമുമ്ബ് ക്യാപ്റ്റന്റെ പ്രത്യേക അനൗണ്‍സ്മെന്റും വിമാനത്തിലുണ്ടായിരുന്നു.ഇത്രയും പ്രധാനപ്പെട്ടൊരു സര്‍വ്വീസ് ഇൻഡിഗോ തനിയ്ക്ക് കൈമാറിയതില്‍ അഭിമാനമുണ്ടെന്ന് ക്യാപ്റ്റൻ അഷ്തോഷ് ഷേഖര്‍ യാത്രക്കാരോട് പറഞ്ഞു. ഇൻഡിഗോയ്ക്കും തനിയ്ക്കും ഒരുപോലെ സന്തോഷം നല്‍കുന്ന നിമിഷമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ജയ് ശ്രീറാം എന്നുപറഞ്ഞാണ് ക്യാപ്റ്റൻ തന്റെ സംസാരം അവസാനിപ്പിച്ചത്. യാത്രക്കാരും ഇത് ഏറ്റുവിളിച്ചു.  

    Read More »
  • India

    ഏറ്റവുമധികം തുക നേടിയെടുത്ത സംസ്ഥാനം ഉത്തര്‍പ്രദേശ്; കുറവ് കേരളത്തിന് 

    ന്യൂഡൽഹി: കോവിഡ് അടച്ചിടല്‍സമയത്ത് കേന്ദ്രം പ്രഖ്യാപിച്ച പ്രത്യേക സഹായധനപദ്ധതിയില്‍  ഏറ്റവുമധികം തുക നേടിയെടുത്ത സംസ്ഥാനം ഉത്തര്‍പ്രദേശാണെന്ന് കണക്കുകൾ .കേന്ദ്രം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം ഉള്ളത്. ഇക്കാലയളവില്‍ അനുവദിച്ച 1,67,518.6 കോടിയില്‍ 22,857.9 കോടിയും നേടിയത് യു.പി.യാണ്. മൊത്തം തുകയുടെ 14 ശതമാനമാണിത്. തുക നേടിയെടുത്ത സംസ്ഥാനങ്ങളില്‍ യു.പി കഴിഞ്ഞാല്‍ തൊട്ടടുത്ത് ബിഹാറാണ്.അതേസമയം നാലുവര്‍ഷത്തിനിടയില്‍ ഏറ്റവുംകുറവ് തുക കിട്ടിയിരിക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം. ഈ വര്‍ഷമാകട്ടെ ഒന്നുംകിട്ടിയുമില്ല.ആന്ധ്രാപ്രദേശ്, മണിപ്പുര്‍, പഞ്ചാബ് എന്നിവയ്ക്കും പണം കിട്ടിയില്ല.

    Read More »
  • Kerala

    ലഡാക്കില്‍ വിനോദ സഞ്ചാരത്തിനെത്തിയ മലയാളി യുവാവ് മരിച്ചു

    കൊച്ചി:ജമ്മു-കാഷ്മീരിലെ ലഡാക്കില്‍ വിനോദ സഞ്ചാരത്തിനെത്തിയ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. കൊച്ചി രവിപുരം അഗ്രഹാരത്തില്‍ (രാം നിവാസ് ) പരേതനായ എ.ജി.കൃഷ്ണന്‍റെ മകൻ അനന്തരാമൻ (ശ്രീരാം-40) ആണ് മരിച്ചത്. മല കയറുന്നതിനിടെ കൊക്കയിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. സിംഗപ്പുരില്‍ ജോലി ചെയ്തിരുന്ന അനന്തരാമൻ അവിടെനിന്നാണു വിനോദയാത്രയ്ക്കായി ലഡാക്കിലെത്തിയത്. അമ്മ: സീതാലക്ഷ്മി. ഭാര്യ: പാര്‍വതി. മക്കള്‍: അഭിനവ്, ആദ്യ.

    Read More »
  • Kerala

    കോട്ടയത്ത് ഏഴു വയസ്സുകാരൻ മീൻകുളത്തില്‍ വീണു മരിച്ചു

    കോട്ടയം: കണ്ണൂരില്‍ നിന്നും കുടുംബാംഗങ്ങളോടെപ്പം വിനോദസഞ്ചാരത്തിനെത്തിയ ഏഴു വയസ്സുകാരൻ മീൻകുളത്തില്‍ വീണു മരിച്ചു. കണ്ണൂര്‍ ഇരിട്ടിക്കടുത്ത് പായം പഞ്ചായത്തിലെ കുന്നോത്ത് കേളൻപീടിക  സിജോയുടെ മകൻ ഐഡൻ ജൂഡ് ജോര്‍ജ് ആണ്  മരിച്ചത്. നീണ്ടൂര്‍ ജെഎസ് (ചെമ്മാച്ചേല്‍) ഫാം സന്ദര്‍ശനത്തിനിടെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കുടുംബസമേതം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു 7 അംഗസംഘം. ഫാമിലെ സന്ദര്‍ശനത്തിനു ശേഷം തിരികെപ്പോകാൻ തുടങ്ങുമ്ബോഴാണ് കുട്ടി അബദ്ധത്തില്‍ വെള്ളത്തില്‍ വീണത്. ഉടൻ തന്നെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തില്‍ ഏറ്റുമാനൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

    Read More »
  • India

    ഉടനീളം ദുരൂഹത: വീടിനുള്ളില്‍ കുടുംബത്തിലെ അഞ്ചംഗങ്ങളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി; മരിച്ചിട്ട് വര്‍ഷങ്ങളായിട്ടും അയല്‍ക്കാര്‍ പോലും അറിയാതിരുന്നതില്‍ ഞെട്ടി അന്വേഷണ സംഘം

        കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ജീര്‍ണിച്ച ഒരു വീട്ടിനുള്ളില്‍ അഞ്ചംഗ കുടുംബത്തിന്റെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. മുന്‍ പി ഡബ്ലു ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജഗന്നാഥ് റെഡ്ഡി (80), ഭാര്യ പ്രേമക്ക (72), മക്കളായ ത്രിവേണി (55), നരേന്ദ്ര (53) കൃഷ്ണ (51) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. 2019 മുതൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ അഞ്ചു പേർ മരിച്ചിട്ടും അയൽവാസികളോ ബന്ധുക്കളോ വിവരമറിഞ്ഞില്ല. ടൗണിനോടു ചേർന്നാണ് ഇവരുടെ വീട്. എന്നിട്ടു പോലും വിവരം പുറത്തറിയാൻ വൈകി എന്നത്  പൊലീസിനെ കുഴപ്പിക്കുന്നു. സാമ്പത്തികമായി മികച്ച നിലയിലായിരുന്നു ഈ കുടുംബമെന്നാണ് അയൽവാസികളും ബന്ധുക്കളും നൽകുന്ന വിവരം. വീട്ടിൽനിന്ന് കന്നഡയിലുള്ള ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. പക്ഷേ അതിൽ തീയതിയോ ഒപ്പോ ഇല്ല. 2019ലെ കലണ്ടറും അവസാനം അടച്ച വൈദ്യുതി ബില്ലും മറ്റും വീട്ടില്‍ നിന്നും ലഭിച്ചതോടെയാണ് മരണം നടന്നത് ആ വര്‍ഷമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ബില്‍ അടക്കാത്തതിനാല്‍ പിന്നീട് വൈദ്യുതി ബന്ധം വിച്ഛേദിച്ചു.…

    Read More »
  • Kerala

    അക്ഷര നഗരിയിൽ മിനി തീയറ്ററും ചലച്ചിത്രമേളയും, ജനുവരി 2ന് അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

    കോട്ടയം: അക്ഷര നഗരിക്ക് പുതുവർഷ സമ്മാനമായി പുതിയ ഫിലിം സൊസൈറ്റിയും മിനി തീയറ്ററുമായി കോട്ടയം പബ്ലിക് ലൈബ്രറി. പ്രതിവാര സിനിമാ പ്രദർശനവും ചലച്ചിത്രോത്സവവും സിനിമാ ചർച്ചയുമടക്കം ലക്ഷ്യമിട്ട് രൂപീകരിച്ച ചിത്രതാരക സാംസ്കാരിക വേദിയുടെയും ആധുനിക സജ്ജീകരണങ്ങളുള്ള മിനി തീയറ്ററിന്റെയും ചലച്ചിത്ര മേളയുടെയും ഉദ്ഘാടനം വിഖ്യത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ജനുവരി 2 ചൊവ്വാഴ്ച വൈകിട്ട് 4 ന് നിർവ്വഹിക്കും. ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും ന്യൂവേവ് ഫിലിം സൊസറ്റിയുടെ കൂടി സഹകരണത്തോടെ നടത്തുന്ന മേളയിൽ എട്ടു പ്രമുഖ മലയാള സംവിധായകരുടെ സിനിമകൾ പ്രദർശിപ്പിക്കും. ലോക ക്ലാസിക്കുകളും കലാമൂല്യമുള്ള മലയാള സിനിമകളും കാണാനും പഠിക്കാനും ചർച്ച ചെയ്യാനും ചലച്ചിത്രാസ്വാദകർക്ക് അവസരമൊരുക്കുകയാണ് ചിത്രതാര സാംസ്കാരികവേദിയെന്ന് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അറിയിച്ചു പ്രദർശിപ്പിക്കുന്ന സിനിമകൾ ജനുവരി 2 രാവിലെ 9.30: ഓളവും തീരവും 11.45 :പുലിജന്മം , 2ന് ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ , 6.30ന് എലിപ്പത്തായം . ജനുവരി 3രാവിലെ…

    Read More »
Back to top button
error: