KeralaNEWS

ലഡാക്കില്‍ വിനോദ സഞ്ചാരത്തിനെത്തിയ മലയാളി യുവാവ് മരിച്ചു

കൊച്ചി:ജമ്മു-കാഷ്മീരിലെ ലഡാക്കില്‍ വിനോദ സഞ്ചാരത്തിനെത്തിയ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു.
കൊച്ചി രവിപുരം അഗ്രഹാരത്തില്‍ (രാം നിവാസ് ) പരേതനായ എ.ജി.കൃഷ്ണന്‍റെ മകൻ അനന്തരാമൻ (ശ്രീരാം-40) ആണ് മരിച്ചത്.

മല കയറുന്നതിനിടെ കൊക്കയിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. സിംഗപ്പുരില്‍ ജോലി ചെയ്തിരുന്ന അനന്തരാമൻ അവിടെനിന്നാണു വിനോദയാത്രയ്ക്കായി ലഡാക്കിലെത്തിയത്.

അമ്മ: സീതാലക്ഷ്മി. ഭാര്യ: പാര്‍വതി. മക്കള്‍: അഭിനവ്, ആദ്യ.

Back to top button
error: