കോട്ടയം: കണ്ണൂരില്‍ നിന്നും കുടുംബാംഗങ്ങളോടെപ്പം വിനോദസഞ്ചാരത്തിനെത്തിയ ഏഴു വയസ്സുകാരൻ മീൻകുളത്തില്‍ വീണു മരിച്ചു.
കണ്ണൂര്‍ ഇരിട്ടിക്കടുത്ത് പായം പഞ്ചായത്തിലെ കുന്നോത്ത് കേളൻപീടിക സിജോയുടെ മകൻ ഐഡൻ ജൂഡ് ജോര്‍ജ് ആണ് മരിച്ചത്.
നീണ്ടൂര്‍ ജെഎസ് (ചെമ്മാച്ചേല്‍) ഫാം സന്ദര്‍ശനത്തിനിടെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കുടുംബസമേതം വിനോദസഞ്ചാരത്തിനെത്തിയതായിരുന്
ഫാമിലെ സന്ദര്‍ശനത്തിനു ശേഷം തിരികെപ്പോകാൻ തുടങ്ങുമ്ബോഴാണ് കുട്ടി അബദ്ധത്തില്‍ വെള്ളത്തില്‍ വീണത്. ഉടൻ തന്നെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തില്‍ ഏറ്റുമാനൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.