Month: December 2023

  • Kerala

    വരുന്നൂ ‘സമരാഗ്നി,’ കാസർകോട് നിന്ന് തിരുവനന്തപുരം വരെ വി.ഡി സതീശനും കെ. സുധാകരനും നയിക്കുന്ന കോൺഗ്രസ് ജാഥ

           കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന ‘സമരാഗ്നി’ എന്ന  സംസ്ഥാനതല ജാഥ സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ജനുവരി 21-ന് കാസര്‍കോടു നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് സമാപിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. ജാഥയുടെ ക്രമീകരണങ്ങള്‍ക്കായി ജനുവരി 3,4,5 തീയതികളില്‍ ജില്ലാതല നേതൃയോഗങ്ങള്‍ സംഘടിപ്പിക്കും. ഇതില്‍ കെ.പി.സി.സിയുടെ ഒരു ടീം പങ്കെടുക്കും. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ അതത് ജില്ലകളുടെ പുറത്തുള്ള 140 പേര്‍ക്ക് ചുമതല നല്‍കും. കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാനും യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടാന്‍ 20 വാര്‍ റൂമുകള്‍ ലോക്‌സഭാ മണ്ഡലാടിസ്ഥാനത്തില്‍ തുറക്കും. കെ.പി.സി.സിയില്‍ സെന്‍ട്രല്‍ വാര്‍ റൂമും പ്രവര്‍ത്തിക്കും. ജനുവരി ഏഴിന് വണ്ടിപ്പെരിയാറില്‍ ‘മകളെ മാപ്പ്’ എന്ന പേരില്‍ 5000 വനിതകള്‍ പങ്കെടുക്കുന്ന ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറു വയസ്സുകാരിയുടെ കുടുംബത്തിന് നീതിയും…

    Read More »
  • Fiction

    മുൻ വിധികൾ തിരുത്തുക, നന്മ വീണ്ടെടുക്കുക; സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ പുതുവർഷം

    ഹൃദയത്തിനൊരു ഹിമകണം 14     ജോൺ ഹൊവാർഡ് ഗ്രിഫിൻ എന്നൊരു അമേരിക്കക്കാരൻ ഉണ്ടായിരുന്നു. കറുത്ത വർഗ്ഗക്കാർ നേരിട്ട വർണവിവേചനം പഠിക്കാൻ വെള്ളക്കാരനായ അദ്ദേഹം ചെയ്‌ത പ്രവർത്തി വർണനാതീതമാണ്. തൊലി കറുപ്പിച്ച് ഒരു ‘ആഫ്രിക്കൻ അമേരിക്ക’നെ പോലെയായിയി മാറി. താൻ പബ്ളിക് സ്‌പേസുകളിൽ വച്ചു നേരിട്ട അപമാനങ്ങളെക്കുറിച്ച് അദ്ദേഹം ഒരു പുസ്‌തകമെഴുതി. അതാണ് ‘ബ്ലാക്ക് ലൈക്ക് മീ’. അത് സിനിമയുമായി. മരണശേഷം പോലും അദ്ദേഹം അപമാനം നേരിട്ടു. തൊലി കറുപ്പിക്കാനുള്ള മരുന്ന് കഴിച്ച് സ്കിൻ കാൻസർ വന്നാണ് അദ്ദേഹം 60 വയസ്സിൽ മരിച്ചതെന്ന് അപവാദങ്ങൾ ഇറങ്ങി. നിറത്തെക്കുറിച്ച് മാത്രമല്ല, നമുക്കുള്ള എല്ലാ മുൻവിധികളെക്കുറിച്ചും ഓർക്കണം. അവ തിരുത്തുകയും വേണം. പുതുവർഷത്തിൽ അതാവട്ടെ നമ്മൾ എടുക്കുന്ന നല്ല തീരുമാനങ്ങളിൽ ഒന്ന്. അവതാരക: ഗായത്രി വിമൽ ഹൃദയത്തിനൊരു ഹിമകണം 15       എവിടെയോ കളഞ്ഞു പോയ കൗമാരത്തെക്കുറിച്ച് കവി പാടുന്നുണ്ട്. എന്തിനെയും വീണ്ടെടുക്കാമെന്നതാണ് പുതിയ കാലത്തെ പാട്ട്. അജ്ഞത കൊണ്ട് ആല…

    Read More »
  • Health

    നിത്യയൗവനം കേവല സ്വപ്നം, പക്ഷേ അകാലവാർധക്യം തടയാം; ഈ 5 കാര്യങ്ങൾ പാലിച്ചാൽ ഏറെക്കാലം ആരോഗ്യവാനായി ജീവിക്കാം…!

    എന്നും ആരോഗ്യമുള്ളവരായിരിക്കാനും കൂടുതൽ യുവത്വമുള്ളവരായി ഏറെക്കാലം ജീവിക്കാനും ആഗ്രഹിക്കുന്നവരാണ് ഏവരും. ആയുർദൈർഘ്യത്തിന്റെ 25 ശതമാനം നമ്മുടെ ജീനുകളാൽ നിർണയിക്കപ്പെടുമ്പോൾ, ബാക്കിയുള്ളവ നിർണയിക്കുന്നത് നാം അനുദിനം ചെയ്യുന്ന പ്രവൃത്തികളാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിന് പെട്ടെന്നുള്ള പരിഹാരങ്ങളോ കുറുക്കുവഴികളോ ഇല്ല. എന്നാൽ ചില കാര്യങ്ങൾ നമുക്ക് ചെയ്യാനാവും. ആയുസ് വർധിപ്പിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും നമുക്ക് ചെയ്യാൻ കഴിയുന്ന 5 കാര്യങ്ങൾ ഇതാ. 1. പ്രധാനമായും സസ്യാധിഷ്ഠിത ഭക്ഷണം കഴിക്കുക നമ്മുടെ ഭക്ഷണം ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് ആരോഗ്യവും ദീർഘായുസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. നാം കൂടുതൽ സസ്യഭക്ഷണങ്ങൾ കഴിക്കുകയും മാംസവും സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയും ഉപ്പും കുറക്കുകയും ചെയ്‌താൽ, ഹൃദ്രോഗവും കാൻസറും ഉൾപ്പെടെയുള്ള നമ്മുടെ ആയുസ് കുറയ്ക്കുന്ന നിരവധി രോഗങ്ങളെ തടയാം. പോഷകങ്ങൾ, ഫൈറ്റോകെമിക്കലുകൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് സസ്യാഹാരങ്ങൾ. ഇതെല്ലാം പ്രായമാകുമ്പോൾ നമ്മുടെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്താതെ സംരക്ഷിക്കുന്നു, ഇത്…

    Read More »
  • Fiction

    അനാവശ്യമായി സങ്കടപ്പെടുന്നത് നിരർത്ഥകം, സന്തോഷത്തിന്റെ വഴി കണ്ടെത്തി ജീവിതം ആഹ്ലാദഭരിതമാക്കൂ

    വെളിച്ചം      യൗവന കാലത്ത് തന്നെ അവര്‍ വിധവയായി തീര്‍ന്നു. അടുത്തുളള ഒരു മില്ലിലാണ് ആ യുവതി ജോലി ചെയ്തിരുന്നത്. തന്റെ രണ്ടുപെണ്‍മക്കളേയും വളരെ നന്നായി തന്നെ അവര്‍ വളര്‍ത്തി. തന്റെ ചെറിയവരുമാനത്തിലും സന്തോഷമായി കഴിയാനുളള വകയുണ്ടെങ്കിലും അവര്‍ എപ്പോഴും സങ്കടപ്പെട്ടുകൊണ്ടേയിരുന്നു. കാലം കടന്നുപോയി. മക്കള്‍ വലുതായി അവരെ രണ്ടുപേരേയും വിവാഹം കഴിപ്പിച്ചയച്ചു. പക്ഷേ, അപ്പോഴാണ് അവരുടെ സങ്കടം വീണ്ടും അധികരിച്ചത്. അവരുടെ ഒരു മകളെ കുട വില്‍പനക്കാരനും, രണ്ടാമത്തെ മകളെ ഒരു ഐസ്‌ക്രീം വില്‍പനക്കാരനുമാണ് വിവാഹം കഴിച്ചത്. നാട്ടില്‍ മഴപെയ്യുന്നത് കണ്ടാല്‍ അവര്‍ ഒരു മകളെ ഓര്‍ത്ത് സങ്കടപ്പെടും, വെയില്‍ കണ്ടാലും സങ്കടപ്പെടും. അപ്പോഴാണ് ആ നാട്ടില്‍ ദിവ്യനായ ഗുരു എത്തിയതറിഞ്ഞത്. അവര്‍ ഗുരുവിനടുത്തെത്തി. തന്റെ പ്രശ്‌നമെല്ലാം പറഞ്ഞു. മൂത്തമകള്‍ താമസിക്കുന്നിടത്ത് 12 മാസം മഴവേണമെന്നും ഇളയമകള്‍ താമസിക്കുന്നിടത്ത് 12 മാസവും വെയില്‍ വേണമെന്നുമായിരുന്നു ആ അമ്മയുടെ ആവശ്യം. അനാവശ്യമായി സങ്കടപ്പെടുന്നതാണ് അവരുടെ പ്രശ്‌നമെന്ന് മനസ്സിലാക്കിയ ഗുരു പറഞ്ഞു.…

    Read More »
  • Kerala

    മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും അടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും പണം നൽകിയതിൽ വിശദീകരണം വേണം, സിഎംആർഎല്ലിനും കേന്ദ്ര സർക്കാറി​ന്റെ നോട്ടീസ്

    കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടിയടക്കം കേരളത്തിലെ പ്രമുഖ രാഷ്ടീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും കൊച്ചിയിലെ സിഎംആർഎൽ കമ്പനി നൂറുകോടിയിൽപ്പരം രൂപ വഴിവിട്ട് നൽകിയെന്ന ആദായ നികുതി വകുപ്പ് റിപ്പോർട്ടിൽ കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം നടപടി തുടങ്ങി. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ അന്വേഷണത്തിന് മുന്നോടിയായിട്ടാണ് സിഎംആർഎല്ലിനും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോർപറേഷനും നോട്ടീസ് നൽകിയത്. പിണറായി വിജയൻ,രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടിയടക്കം മുന്നണി വ്യത്യാസമില്ലാതെ കേരളത്തെ പ്രമുഖ രാഷ്ടീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും നൂറുകോടിയോളം രൂപ വഴിവിട്ട് നൽകിയെന്നായിരുന്നു കേന്ദ്ര ആദായ നികുതി വകുപ്പ് സെറ്റിൽമെന്‍റ് ബോ‍‍ർഡിന്‍റെ കണ്ടെത്തൽ.കമ്പനികാര്യ തട്ടിപ്പുകൾ പരിശോധിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനെക്കൊണ്ട് ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷോൺ ജോർജ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎം ആർ എല്ലിനും ഈ കമ്പനിയിൽ ഓഹരി പങ്കാളിത്തമുളള കെ എസ് ഐ ഡിസിക്കും കാരണം കാണിക്കൽ നോട്ടീസ്…

    Read More »
  • India

    മണിപ്പൂരില്‍ വീണ്ടും സംഘർഷം; സുരക്ഷാ സേനയും ആയുധധാരികളായ സംഘവും തമ്മില്‍ വെടിവയ്പ്പ്, ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

    ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. തെങ്നോപ്പാലിലെ മൊറേയിൽ ആണ് ഏറ്റുമുട്ടൽ നടക്കുന്നത്. സുരക്ഷാ സേനയും ആയുധധാരികളായ സംഘവും തമ്മിൽ വെടിവയ്പ്പ് നടന്നു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സംഘർഷത്തിനിടെ രണ്ട് വീടുകൾക്ക് തീയിട്ടു. മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. മെയ് 3ന് തുടങ്ങിയ സംഘർഷം ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാവുകയാണ്. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് അതിർത്തി നഗരമായ മൊറേയിൽ സംഘർഷം തുടങ്ങിയത്. മൊറേ ടൗണിൽ നിന്ന് പട്രോളിംഗ് പോയിന്റിലേക്ക് നീങ്ങുന്നതിനിടെ പൊലീസ് വാഹന വ്യൂഹത്തിന് നേരെ ഒരു സംഘം വെടിയുതിർക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ അസം റൈഫിൾസ് ക്യാംപിലേക്കാണ് മാറ്റിയത്. ഇംഫാലിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള മലയോര ജില്ലയായ കാങ്‌പോക്പിയിൽ ഒരു കൗമാരക്കാരനെ അജ്ഞാതർ വെടിവച്ചു കൊന്ന സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 2.30നായിരുന്നു ഇത്. ഈ സംഭവത്തിൻറെ പശ്ചാത്തലത്തിൽ ഗ്രാമത്തിൽ കൂടുതൽ സുരക്ഷാ…

    Read More »
  • India

    തമിഴ്നാട്ടിൽ പോരിനിടെ ആകാംക്ഷ ഉയർത്തി ഗവർണർ-മുഖ്യമന്ത്രി കൂടിക്കാഴ്ച; ഇരുവരും പരസ്പരം പൊന്നാട അണിയിച്ച്, ഉപഹാരങ്ങൾ കൈമാറി

    ചെന്നൈ: തമിഴ്നാട്ടിൽ പോരിനിടെ ആകാംക്ഷ ഉയർത്തി ഗവർണർ-മുഖ്യമന്ത്രി കൂടിക്കാഴ്ച. ഇന്നലെ വൈകീട്ട് അഞ്ചരയോടെ രാജ് ഭവനിൽ എത്തിയ എം.കെ.സ്റ്റാലിനെ പ്രധാനവാതിൽ വരെ ഇറങ്ങി വന്നാണ് ആർ.എൻ.രവി സ്വീകരിച്ചത്. ഇരുവരും പരസ്പരം പൊന്നാട അണിയിക്കുകയും ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. 4 മുതിർന്ന മന്ത്രിമാരും സ്റ്റാലിനൊപ്പം ഉണ്ടായിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഉടൻ തീരുമാനം എടുക്കണമെന്ന് ഗവർണരോട് ആവശ്യപ്പെട്ടതായി നിയമമന്ത്രി എസ്. രഘുപതി പറഞ്ഞു. ഭരണഘടനയ്ക്കുള്ളിൽ നിന്ന് പ്രവർത്തിക്കണമെന്ന് ഗവർണരോട് ആവശ്യപ്പെട്ടതായി സന്ദർശനത്തിന് പിന്നാലെ സ്റ്റാലിൻ പത്രക്കുറിപ്പിറക്കി. രാഷ്ട്രപതിക്ക് അയച്ച ബില്ലുകൾ തിരിച്ചെടുത്ത് ഉടൻ തീരുമാനം അറിയിക്കണം. എഐഎഡിഎംകെ മുൻ മന്ത്രിമാർക്കെതിരായ അഴിമതിക്കേസുകളിൽ പ്രോസിക്യൂഷൻ അനുമതി നൽകണം. ബില്ലുകളിൽ തീരുമാനം വൈകുന്ന സാഹചര്യത്തിൽ ഗവർണരും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി തർക്കം പരിഹരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഗവർണർ നേരത്തെ ക്ഷണിച്ചപ്പോൾ ചെന്നൈ പ്രളയം ചൂണ്ടിക്കാട്ടി സ്റ്റാലിൻ ഒഴിഞ്ഞുമാറുകയായിരുന്നു.

    Read More »
  • Sports

    ഇടവേളയ്ക്ക് ശേഷം ലിയോണല്‍ മെസി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു; പുതുവര്‍ഷത്തില്‍ ഇന്റര്‍ മയാമി ജഴ്‌സിയിൽ പന്ത് തട്ടും

    ന്യൂയോര്‍ക്ക്: ഇടവേളയ്ക്ക് ശേഷം ലിയോണല്‍ മെസി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. പുതുവര്‍ഷത്തില്‍ ജനുവരി പത്തൊന്‍പതിനാണ് മെസിയുടെ ആദ്യമത്സരം. ഇന്റര്‍ മയാമി ജഴ്‌സിയിലാണ് മെസി പുതുവര്‍ഷത്തില്‍ ആദ്യമായി കളിക്കളത്തില്‍ ഇറങ്ങുക. ജനുവരി പത്തൊന്‍പതിന് ഇന്റര്‍ മയാമിയുടെ എതിരാളികള്‍ എല്‍സാല്‍വദോര്‍ ദേശീയ ടീമാണ്. തുടര്‍ന്ന് മെസിയും സംഘവും ഏഷ്യന്‍ ടീമുകളുമായുള്ള പോരാട്ടത്തിനെത്തും. ഇന്റര്‍ മയാമി ജനുവരി 29ന് സൗദി ക്ലബ് അല്‍ ഹിലാലിനെതിരെ. പരിക്കേറ്റ നെയ്മാര്‍ ഇല്ലാതെയാവും അല്‍ ഹിലാല്‍ ഇറങ്ങുക. രണ്ടു ദിവസത്തിനുശേഷം ഫുട്‌ബോള്‍ലോകം ഉറ്റുനോക്കുന്ന പോരാട്ടം. മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തില്‍ ഇന്റര്‍മയാമിയും അല്‍ നസ്‌റും ഏറ്റുമുട്ടും. ഇതിഹാസ താരങ്ങള്‍ കരിയറില്‍ നേര്‍ക്കുനേര്‍ വരുന്ന അവസാന മത്സരംകൂടി ആയേക്കുമിത്. ഫെബ്രുവരി പതിനഞ്ചിന് മെസിയുടെ ബാല്യകാല ക്ലബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സുമായാണ് ഇന്റര്‍ മയാമിയുടെ അവസാന സന്നാഹമത്സരം. ഫെബ്രുവരി 21ന് മേജര്‍ ലീഗ് സോക്കറിന് തുടക്കമാവുക. ഹോം മത്സരത്തില്‍ റയല്‍ സാള്‍ട്ട് ലേക് ആണ് മയാമിയുടെ ആദ്യ എതിരാളികള്‍. ഫെബ്രുവരി 25ന് ലോസാഞ്ചലസ്…

    Read More »
  • Sports

    സിംബാബ്‌വേയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിൽ വാനിന്ദു ഹസരങ്ക ശ്രീലങ്കന്‍ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനാവും

    കൊളംബൊ: വാനിന്ദു ഹസരങ്ക ശ്രീലങ്കൻ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനാവും. ദസുൻ ഷനകയ്ക്ക് പകരമാണ് നിയമനം. അടുത്തമാസം സിംബാബ്‌വേയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലാവും ഹസരങ്ക ലങ്കയെ നയിക്കുക. പരിക്കേറ്റ ഹസരങ്ക ഓഗസ്റ്റ് മുതൽ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഏകദിന ലോകകപ്പിലും താരത്തിന് കളിക്കാന് കഴിഞ്ഞിരുന്നില്ല. ഏകദിനത്തിൽ ദസുൻ ഷനകയും ടെസ്റ്റിൽ ദിമുത് കരുണരത്‌നെയും നായകൻമാരായി തുടരും. ഐപിഎൽ താരലേലത്തിൽ ഹസരങ്കയെ അടിസ്ഥാന വിലയായ 1.50 കോടി രൂപക്ക് സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു. ഒന്നര കോടിയിൽ തുടങ്ങിയ ഹസരങ്കയുടെ ലേലത്തിൽ മറ്റു ടീമുകളൊന്നും താൽപര്യം പ്രകടിപ്പിക്കാതിരുന്നതോടെയാണ് ഹസരങ്കയെ അടിസ്ഥാന വിലക്ക് സ്വന്തമാക്കാൻ ഹൈദരാബാദിനായത്. അടുത്തിടെയാണ് ശ്രീലങ്കൻ ഓൾറൗണ്ടർ വാനിന്ദു ഹസരങ്ക ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. നിശ്ചിത ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. 2017ൽ ശ്രീലങ്കൻ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച് താരം 48 ഏകദിനങ്ങളിലും 58 ടി20 മത്സരങ്ങളിലും ശ്രീലങ്കൻ ടീമിനായി കളിച്ചു. 158…

    Read More »
  • Crime

    സഹോദരിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തി ഒരുലക്ഷം രൂപ കവ‍ർന്നു; പെരുമ്പാവൂരിൽ അതിഥി തൊഴിലാളി പിടിയിൽ

    കൊച്ചി: പെരുമ്പാവൂരിൽ സഹോദരിയുടെ വീട്ടിൽ നിന്നും പണം മോഷ്ടിച്ച അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. അസ്സം സമഗുരി സ്വദേശി ഇംദാദ് ഹുസൈനാണ് പെരുമ്പാവൂർ പൊലീസിന്‍റെ പിടിയിലായത്. തന്‍റെ സഹോദരിയും ഭർത്താവും താമസിച്ചിരുന്ന വീടിന്‍റെ കിടപ്പുമുറിയിൽ നിന്നുമാണ് ഇയാൾ ഒരുലക്ഷം രൂപ കവ‍ർന്നത്. പെരുമ്പാവൂർ കണ്ടന്തറയിലെ വീട്ടിൽ നിന്നുമാണ് പ്രതി പണം അപഹരിച്ചത്. അതിഥിത്തൊഴിലാളികളായി എത്തിയതാണ് ഇവരുടെ കുടുംബം. ഇക്കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടിൽ യുവാവ് ഭക്ഷണം കഴിക്കാനെത്തിയിരുന്നു. അപ്പോഴാണ് വീട്ടിൽ പണമിരിക്കുന്ന കാര്യം ഇയാൾ അറിയുന്നത്. തുടർന്ന് വീട്ടിൽ ആളില്ലാത്ത സമയത്ത് വീട്ടിലെത്തിയ ഇംദാദ് പണം അടിച്ചെടുത്ത് കടക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇവരുടെ ബന്ധു തന്നെയാണെന്ന് മനസിലാകുന്നത്. തുടർന്ന് പെരുമ്പാവൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    Read More »
Back to top button
error: