IndiaNEWS

ഏറ്റവുമധികം തുക നേടിയെടുത്ത സംസ്ഥാനം ഉത്തര്‍പ്രദേശ്; കുറവ് കേരളത്തിന് 

ന്യൂഡൽഹി: കോവിഡ് അടച്ചിടല്‍സമയത്ത് കേന്ദ്രം പ്രഖ്യാപിച്ച പ്രത്യേക സഹായധനപദ്ധതിയില്‍  ഏറ്റവുമധികം തുക നേടിയെടുത്ത സംസ്ഥാനം ഉത്തര്‍പ്രദേശാണെന്ന് കണക്കുകൾ
.കേന്ദ്രം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം ഉള്ളത്.

ഇക്കാലയളവില്‍ അനുവദിച്ച 1,67,518.6 കോടിയില്‍ 22,857.9 കോടിയും നേടിയത് യു.പി.യാണ്. മൊത്തം തുകയുടെ 14 ശതമാനമാണിത്.

Signature-ad

തുക നേടിയെടുത്ത സംസ്ഥാനങ്ങളില്‍ യു.പി കഴിഞ്ഞാല്‍ തൊട്ടടുത്ത് ബിഹാറാണ്.അതേസമയം നാലുവര്‍ഷത്തിനിടയില്‍ ഏറ്റവുംകുറവ് തുക കിട്ടിയിരിക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം. ഈ വര്‍ഷമാകട്ടെ ഒന്നുംകിട്ടിയുമില്ല.ആന്ധ്രാപ്രദേശ്, മണിപ്പുര്‍, പഞ്ചാബ് എന്നിവയ്ക്കും പണം കിട്ടിയില്ല.

Back to top button
error: