Month: December 2023

  • LIFE

    വിജയ് ആയതുകൊണ്ട് ചെരുപ്പേറില്‍ നിന്നു; വടിവേലു വന്നിരുന്നെങ്കില്‍ കൊലപാതകത്തില്‍ കലാശിച്ചേനെ!

    എംജിആര്‍, ജയലളിത, കലൈഞ്ജര്‍ എന്നിവരുടെ മരണത്തിന് ശേഷം തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയത്തെയും പിടിച്ചു കുലുക്കിയ ഒരു മരണ വാര്‍ത്ത തന്നെയായിരുന്നു വിജയകാന്തിന്റേത്. പതിനഞ്ച് വര്‍ഷത്തോളമായി സിനിമയിലോ രാഷ്ട്രീയത്തിലോ ഒന്നും അത്രയ്ക്കധികം സജീവമല്ലാതിരുന്നിട്ട് പോലും വിജയകാന്തിന്റെ മരണ വാര്‍ത്ത അറിഞ്ഞ് ഇത്രയും ജനം കൂടുമെന്നോ സെലിബ്രിറ്റികള്‍ വരുമെന്നോ പ്രതീക്ഷിച്ചിരുന്നില്ലത്രെ. എന്നാല്‍, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുന്‍നിര താരങ്ങള്‍ വരെ എത്തി സിനിമയിലും രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും വിജയകാന്ത് ചെയ്ത പുണ്യപ്രവര്‍ത്തികള്‍ ചെറുതൊന്നുമല്ല. തന്നെപ്പോലെ ആരും കഷ്ടപ്പെടരുത് എന്നുള്ളത് കൊണ്ട് പലര്‍ക്കും അവസരവും ജീവിതവും നല്‍കിയിട്ടുണ്ട്. എന്തിനേറെ വിജയ്, വടിവേലു തുടങ്ങിയവരുടെ തുടക്കകാലത്ത് എല്ലാം വിജയകാന്ത് പിന്തുണച്ചത് പോലെയൊന്നും മറ്റാരും പിന്തുണച്ചിട്ടില്ല എന്നു പറയാം. വിജയകാന്തിന്റെ മരണവിവരം അറിഞ്ഞ് ഇളയദളപതി വിജയ് പാഞ്ഞെത്തിയിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ, വിഷമിച്ച് വിജയ് എത്തിയ വീഡിയോകളും ഫോട്ടോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ്. എന്നാല്‍ വിജയ്ക്ക് കിട്ടിയ യാത്രയയപ്പ് അത്ര സുഖകരമായിരുന്നില്ല. വിജയകാന്തിന്റെ ആരാധകര്‍ ചെരുപ്പുകൊണ്ട്…

    Read More »
  • Kerala

    ക്രൈസ്തവ സഭാമേലധ്യക്ഷനെ വേദിയിലെത്തിച്ച് കേരളത്തിൽ പത്തൊമ്ബതാമത്തെ അടവുമായി ബിജെപി

    പത്തനംതിട്ട:.ഓര്‍ത്തഡോക്സ് സഭ വലി‌യ മെത്രാപൊലീത്ത കുര്യാക്കോസ് മാര്‍ ക്ലിമിസിനെയുൾപ്പടെ തങ്ങളുടെ വേദിയിലെത്തിച്ച് കേരള സമൂഹത്തെ ഞെട്ടിച്ച് ബിജെപി. എൻഡിഎയുടെ ക്രിസ്തുമസ് സ്നേഹ സംഗമത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിലായിരുന്നു സംഭവമെങ്കിലും ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ഉൾപ്പെടെ  48 പേരാണ് ചടങ്ങിൽവച്ച് ബിജെപി അംഗത്വം സ്വീകരിച്ചത്. ചടങ്ങ് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു.വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തടക്കം കേരളത്തിലെ ചില മണ്ഡലങ്ങളില്‍  അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മുരളീധരൻ പറഞ്ഞു. കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് ലോക്സഭാ എം.പിമാരില്ലെങ്കിലും സംസ്ഥാനത്തിന് നിരവധി പദ്ധതികള്‍ അനുവദിച്ചും, ക്രിസ്ത്യൻ മത ന്യൂനപക്ഷങ്ങളെ കൈയിലെടുത്തും ഇക്കുറി കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. സ്ഥിരം മുഖങ്ങളെ മാറ്റി നിറുത്തി പൊതു പ്രതിച്ഛായയുള്ള നേതാക്കളെ ഇറക്കാനാണ് ആലോചനയെന്നാണ് മുരളീധരൻ അടക്കമുള്ളവർ നൽകുന്ന സൂചന. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തു നിന്ന് ഒ. രാജഗോപാല്‍ വിജയിച്ചതൊഴിച്ചാല്‍ ബി.ജെ.പിക്ക് കേരളം ബാലികേറാമലയാണ്. 21ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍…

    Read More »
  • Crime

    ജാമ്യത്തിലിറങ്ങി മുങ്ങി, മരിച്ചെന്ന് നാട്ടുകാര്‍; ഒടുവില്‍ കൊലക്കേസ് പ്രതി 31 വര്‍ഷത്തിന് ശേഷം പിടിയില്‍

    മുംബൈ: കൊലപാതക കേസില്‍ ഒളിവില്‍ പോയ പ്രതിയെ 31 വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായ ദീപക് ഭിസെ എന്ന് 62 കാരനാണ് പിടിയിലായത്. 1989-ല്‍ രാജു ചിക്‌നയെന്നയാളെ കൊലപ്പെടുത്തിയതിനും മറ്റൊരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ് ദീപക് ഭിസെ. കേസില്‍ അറസ്റ്റ് ചെയ്തെങ്കിലും ഇയാള്‍ ജാമ്യം ലഭിച്ചു. എന്നാല്‍ പിന്നീട് ഒളിവില്‍ പോകുകയായിരുന്നു. പ്രതിയുടെ നാടായ സബര്‍ബന്‍ കാണ്ടിവാലിയില്‍ പൊലീസ് അന്വേഷിച്ച് ചെന്നപ്പോഴൊക്കെ ഇയാള്‍ മരിച്ചുപോയെന്നാണ് നാട്ടുകാര്‍ പറഞ്ഞിരുന്നത്. പക്ഷേ അയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഭിസെയുടെ ഭാര്യയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പൊലീസിന് ലഭിച്ചു. ഇതാണ് കേസില്‍ വഴിത്തിരിവായത്. ഈ നമ്പര്‍ വെച്ച് നടത്തിയ അന്വേഷണത്തിലാണ് പാല്‍ഘര്‍ ജില്ലയിലെ നലസോപാര മേഖലയില്‍ പ്രതിയുണ്ടെന്ന് പൊലീസിന് മനസിലായത്.വെള്ളിയാഴ്ച രാത്രി ഇയാളെ അറസ്റ്റ് ചെയ്തു. പ്രതി കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രദേശത്ത് സ്ഥിരതാമസമാക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി കാന്തിവാലി പൊലീസ്…

    Read More »
  • Crime

    പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ഭര്‍ത്താവ് ജീവനൊടുക്കി; രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റു

    എറണാകുളം: പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റു. ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ബേബി വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ അയല്‍വാസികളെ ഫോണില്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

    Read More »
  • Crime

    മൃതദേഹം കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണിതിരുകിയനിലയില്‍; മൈലപ്രയില്‍ അന്വേഷണത്തിന് പ്രത്യേകസംഘം

    പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കൊലപാതകത്തിനുപിന്നില്‍ വലിയ ആസൂത്രണം ഉണ്ട് എന്നാണ് പ്രാഥമിക നിഗമനം. വായില്‍ തുണിതിരുകി കൈകാലുകള്‍ കെട്ടിയനിലയിലായിരുന്നു വയോധികന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റോഫീസിനുസമീപം പുതുവേലില്‍ സ്റ്റോഴ്‌സ് എന്ന കട നടത്തിയിരുന്ന പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണി (73) ആണ് കൊല്ലപ്പെട്ടത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും രാവിലെത്തന്നെ കടയിലെത്തി പരിശോധന നടത്തി. എസ്.പിയുടെ നേതൃത്വത്തില്‍ രണ്ട് ഡി.വൈ.എസ്.പിമാര്‍ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം. മോഷണശ്രമത്തിനിടെ ആയിരിക്കാം കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം, വെയിലേല്‍ക്കാതിരിക്കാന്‍ കടയുടെ മുന്‍ഭാഗം പച്ച കര്‍ട്ടന്‍ ഉപയോഗിച്ച് മറച്ച ശേഷം കടയില്‍ കിടന്നുറങ്ങാറുള്ള പതിവ് ജോര്‍ജിനുണ്ട്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കടയില്‍ സാധനം വാങ്ങാന്‍ എത്തിയ ആള്‍, ജോര്‍ജിനെ വിളിച്ചെങ്കിലും കണ്ടില്ല. അകത്തുകയറി നോക്കുമ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. ഇയാളുടെ എട്ടുപവനോളം വരുന്ന മാല കാണാതായിട്ടുണ്ട്. കടയിലേക്ക് സാധനങ്ങള്‍ വാങ്ങിക്കുന്നതിനും മറ്റുമായി…

    Read More »
  • Kerala

    നവകേരള സദസിലെ റബര്‍ വിവാദം തണുപ്പിക്കാന്‍ ശ്രമം; പരസ്പരം വേദിയൊരുക്കി മുഖ്യനും മാണി ഗ്രൂപ്പും

    കോട്ടയം: റബറിനെപ്പറ്റി പ്രസംഗിച്ച തോമസ് ചാഴികാടന്‍ എംപിയെ പരസ്യമായി ശാസിച്ചതിന്റെ ക്ഷീണം മാറ്റാന്‍ മുഖ്യമന്ത്രി നേരിട്ടു റബര്‍ കര്‍ഷകരുടെ യോഗം വിളിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു തിരിച്ചും വേദി ഒരുക്കാന്‍ കേരള കോണ്‍ഗ്രസ് (എം). ജനുവരി 17നു തിരുവനന്തപുരത്ത് കെ.എം.മാണിയുടെ ആത്മകഥ പ്രകാശനച്ചടങ്ങിലേക്ക് കേരള കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു. പഴയ അസംബ്ലി മന്ദിരത്തിലാണ് പ്രകാശനച്ചടങ്ങ്. സിപിഎമ്മും കേരള കോണ്‍ഗ്രസു (എം)മായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് മുഖ്യമന്ത്രിയെ പരിപാടിക്ക് ക്ഷണിച്ചത്. പാലായില്‍ നവകേരള സദസ്സിന്റെ വേദിയില്‍ സ്വാഗത പ്രസംഗത്തിലാണു റബറിന്റെ താങ്ങുവില വര്‍ധിപ്പിക്കല്‍ വിഷയം തോമസ് ചാഴികാടന്‍ ഉന്നയിച്ചത്. ഇതിലുള്ള അനിഷ്ടം പിണറായി വിജയന്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇതു വിവാദമായതോടെ കേരള കോണ്‍ഗ്രസ് (എം) സൈബര്‍ വിഭാഗം മുഖ്യമന്ത്രിക്കെതിരേ രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ കേരള കോണ്‍ഗ്രസ് നേതൃത്വം തയാറായില്ലെന്ന് പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം പി. എം. മാത്യു പരസ്യ വിമര്‍ശനം നടത്തുകയും…

    Read More »
  • Kerala

    വഴിമാറിയിട്ടും ഗവര്‍ണറെ വിടാതെ എസ്‌എഫ്‌ഐ

    തിരുവനന്തപുരം: ഗവര്‍ണറും എസ്‌എഫ്‌ഐയും തമ്മിലുള്ള പോര് മുറുകുന്നതിനിടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പതിവ് സഞ്ചാര പാത മാറ്റി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്ക് പോകുകയായിരുന്നു അദ്ദേഹം.സാധാരണ പാളയം വഴിയാണ് ഗവര്‍ണര്‍ വിമാനത്താവളത്തിലെത്താറ്. എന്നാല്‍ വഴിയില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വാഹന വ്യൂഹം കുറവൻകോണം വഴി തിരിച്ചുവിടുകയായിരുന്നു. പോലിസ് പ്രതിഷേധം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും. കണ്ണാശുപത്രിക്ക് മുൻപില്‍ എസ്‌എഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എസ്‌എ‌ഐയുടെ 53 ആം സ്ഥാപക ദിനത്തില്‍ ‘ഫിയര്‍ലെസ് 53’ എന്നെഴുതിയ ബാനറുമായാണ് പ്രതിഷേധക്കാരെത്തിയത്. വരും ദിവസങ്ങളില്‍ വിമാനത്താവളം മുതല്‍ രാജ്ഭവൻ വരെ  മനുഷ്യ ചങ്ങല തീര്‍ത്ത് പ്രതിഷേധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും എസ്എഫ്ഐ പറഞ്ഞു.

    Read More »
  • NEWS

    പീഡനത്തിന് ശേഷം ജനനേന്ദ്രിയത്തില്‍ വെടിവച്ചു; ഹമാസ് ആക്രമണത്തില്‍ ഇസ്രായേലി സ്ത്രീകള്‍ നേരിട്ട പീഡനങ്ങള്‍

    ടെൽ അവീവ്: മനസാക്ഷിയില്ലാത്ത ക്രൂരൻമാർക്കു മാത്രം ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ. ഇസ്രായേലില്‍ ഹമാസ് ഒക്ടോബര്‍ ഏഴിന് നടത്തിയ ഭീകരാക്രണത്തിലെ ഞെട്ടിപ്പിക്കുന്ന  വിവരങ്ങൾ ഒന്നൊന്നായി ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. രണ്ടുമാസത്തോളം നീണ്ട സമഗ്രമായ അന്വേഷണത്തിന് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഹമാസ് സ്ത്രീകള്‍ക്കെതിരേ വ്യാപകമായ ലൈംഗികാതിക്രമങ്ങള്‍ നടത്തിയതായാണ് വിവരം. റേവ്, ഗാസ അതിര്‍ത്തിയിലെ സൈനിക താവളങ്ങള്‍, കിബുത്സിം എന്നിവയുള്‍പ്പടെ ഇസ്രയേലിലെ വിവിധ സ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഹമാസ് നടത്തിയ ആക്രമണം. ആക്രമത്തിനിടെ രണ്ടുകുട്ടികളുടെ അമ്മയായ ഗാല്‍ അബ്ദുഷ് നേരിടേണ്ടി വന്ന ഹൃദയഭേദകമായ അനുഭവങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിവരിക്കുന്നു. ഇവരുടെ അവസാനനിമിഷങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ പ്രചരിച്ചുമിരുന്നു.അര്‍ധനഗ്നയായ നിലയില്‍ റോഡിലായിരുന്നു അവരെ കണ്ടെത്തിയത്. തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം അവരുടെ മുഖം കത്തിച്ച്‌ വികൃതമാക്കിയിരുന്നു. ഇസ്രായേലികളായ സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കുകയോ ശാരീരികമായി വികൃതമാക്കുകയോ ചെയ്തുവെന്ന് കരുതുന്ന കുറഞ്ഞത് ഏഴു കേസുകളെങ്കിലും അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. സാക്ഷിമൊഴികള്‍, വീഡിയോ ദൃശ്യങ്ങള്‍, ഫോട്ടോകള്‍, ജിപിഎസ് വിവരങ്ങള്‍…

    Read More »
  • Kerala

    പത്തനംതിട്ടയെ ഞെട്ടിച്ച കൊലപാതകം; തുമ്പ് കിട്ടാതെ പോലീസ്

    പത്തനംതിട്ട: മൈലപ്രയിൽ പട്ടാപ്പകൽ വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തി സ്വര്‍ണമാലയും പണവും  അപഹരിച്ച കേസിൽ തുമ്പ് കണ്ടെത്താനാകാതെ പോലീസ്. മൈലപ്ര പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണി (73) ആണ് മരിച്ചത്. ജോർജ്ജിന്റെ കഴുത്തിലുണ്ടായിരുന്ന ആറു പവൻ സ്വര്‍ണമാലയും കടയിലുണ്ടായിരുന്ന പണവും മോഷണം പോയിട്ടുണ്ട്.കടയിൽ സിസിടിവി ഉണ്ടെങ്കിലും അതിന്റെ ഹാര്‍ഡ് ഡിസ്‌ക് കാണാനില്ല.ഇന്നലെ ഉച്ചയ്ക്ക് രണ്ടിനും ആറിനും ഇടയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു. പലചരക്ക് സാധനങ്ങളും കാര്‍ഷികോത്പന്നങ്ങളും വില്‍പന നടത്തുന്ന ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള മൈലപ്ര പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ പുതുവേലില്‍ സ്റ്റോഴ്സിലാണ് കൊലപാതകം നടന്നത്.വൈകിട്ട് അഞ്ചരയോടെ ജോര്‍ജിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ പേരക്കുട്ടി എത്തിയപ്പോഴാണ് കൈകാലുകള്‍ ബന്ധിച്ച്‌ വായില്‍ തുണി തിരുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പത്തനംതിട്ട പോലീസിന്റെ പ്രാഥമിക നിഗമനം. പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ ജോര്‍ജിന്റെ സ്വന്തം കെട്ടിടത്തിലാണ് കട. ഉച്ചവെയിലില്‍ നിന്ന് മറയായി കടയുടെ മുന്നില്‍ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയിരുന്നു.ഇതുമൂലം കടയിലുണ്ടായിരുന്നവരെ പുറത്തുനിന്നുള്ളവര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് കവര്‍ച്ചസംഘം ഈ‌…

    Read More »
  • Kerala

    അയോധ്യ മതിയോ, ശബരിമല വേണ്ടെ?

    പത്തനംതിട്ട: അയോധ്യയിൽ അന്താരാഷ്ട്ര വിമാനത്താവളവും വിമാനത്താവളത്തെ വെല്ലുന്ന റയിൽവേ സ്റ്റേഷനുമൊക്കെ യുദ്ധകാലാടിസ്ഥാനത്തിൽ വരുമ്പൊപോൾ   ഇങ്ങ് തെക്കേ അറ്റത്തുള്ള കേരളത്തിലെ ശബരിപാതയ്ക്ക് എന്തുപറ്റിയെന്ന ചോദ്യമാണ് ഉയരുന്നത്. 2021-ല്‍ പാതയുടെ നിര്‍മാണ ചെലവിന്‍റെ പകുതി വഹിക്കാൻ തയാറാണെന്നും നിര്‍മാണ ചുമതല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കെആര്‍ഡിസിഎലിന് നല്‍കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നു 2021-ലെ സംസ്ഥാന ബജറ്റില്‍ 2,000 കോടി അനുവദിക്കുകയും പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കാനുള്ള ചുമതല റെയില്‍വേ കെആര്‍ഡിസിഎലിനെ ഏല്‍പ്പിക്കുകയും ചെയ്തു. ഇവര്‍ തയാറാക്കിയ 3,400 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ച ശേഷം പകുതി നിര്‍മാണച്ചെലവ് വഹിക്കാമെന്നും പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി റെയില്‍വേ മന്ത്രിക്ക് കത്തു കൈമാറുകയും ചെയ്തു. എന്നിട്ടും യാതൊരുവിധ അനുകൂല നടപടികളും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.1997–98ലെ റെയിൽ ബജറ്റിലാണ് ശബരി റെയിൽപാത പ്രഖ്യാപിച്ചത്.ഇതുവരെ ശബരി പദ്ധതിയിൽ 264 കോടി രൂപയാണ് റെയിൽവേ ചെലവാക്കിയിട്ടുള്ളത്. കാലടി…

    Read More »
Back to top button
error: