ന്യൂഡൽഹി:ഖത്തറില്‍ വെച്ച് നടക്കുന്ന എ എഫ് സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു.26 അംഗ ടീമിനെയാണ് കോച്ച് ഇഗോര്‍ സ്റ്റിമാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
സഹല്‍ അബ്ദുല്‍ സമദ്, കേരള ബ്ലാസ്റ്റേഴ്സിന്റെ കെപി രാഹുല്‍ എന്നിവരാണ് 26 അംഗ സ്ക്വാഡില്‍ ഇടം നേടിയിരിക്കുന്ന മലയാളി താരങ്ങള്‍. രാഹുലിന് പുറമെ ബ്ലാസ്റ്റേഴ്സിന്റെ ഇഷാൻ പണ്ഡിത, പ്രീതം കോട്ടാലും സ്ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ജനുവരി 13നാണ് ഗ്രൂപ്പ് ബിലെ ഇന്ത്യയുടെ ആദ്യ മത്സരം. ശക്തരായ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുക. ഓസ്ട്രേലിയയ്ക്ക് പുറമെ ഉസ്ബെക്കിസ്ഥാൻ, സിറിയ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് ബിയിലെ ഇന്ത്യയുടെ എതിരാളികള്‍. മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിശീലനത്തിന് ഇന്ത്യൻ ടീം അടുത്ത ശനിയാഴ്ച ദോഹയില്‍ എത്തും.