Month: December 2023
-
Kerala
എൻഎസ്‌എസ് ക്യാമ്ബിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം: എൻഎസ്‌എസ് സപ്തദിന ക്യാമ്ബിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തൃപ്രങ്ങോട് കളരിക്കല്‍ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ.സുധീഷ് (38) ആണ് മരിച്ചത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു. മാവണ്ടിയൂര്‍ സ്കൂളിലാണ് എൻഎസ്‌എസ് ക്യാമ്ബ് സംഘടിപ്പിച്ചിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സുധീഷും ക്യാമ്ബിന് എത്തിയിരുന്നു. രാവിലെ ക്യാമ്ബ് ആരംഭിക്കുന്നതിനു മുൻപ് എഴുന്നേറ്റെത്തിയ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ദീപയാണ് ഭാര്യ. മക്കൾ:കൃഷ്ണ, അദ്വിക,ദര്‍ശിത്.
Read More » -
India
മലയാളി യുവതി ചെന്നൈയില്‍ ആറാം നിലയില്‍ നിന്ന് വീണു മരിച്ചു
കോഴിക്കോട്: ചെന്നൈയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ഉള്ളിയേരി സ്വദേശിനി ഐടി സ്ഥാപനത്തിന്റെ ആറാം നിലയില്‍ നിന്ന് വീണു മരിച്ചു. ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കല്‍ നാഗേന്ദ്രന്റെയും മകള്‍ നിവേദ (21) ആണ് മരിച്ചത്. സഹോദരി: ശ്രുതിലയ.
Read More » -
Kerala
കൊച്ചി കാര്‍ണിവല്‍;രാത്രി 12 മണിക്ക് ശേഷം ജങ്കാര്‍ സര്‍വീസ്;സുരക്ഷയ്ക്കായി 1000 പൊലീസുകാർ
കൊച്ചി: കാര്‍ണിവലിന്റെ ഭാഗമായി പ്രദേശത്ത് 1000 പൊലീസുകാരെ നിയോഗിക്കുമെന്ന് കൊച്ചി മേയര്‍ കെ.അനില്‍കുമാര്‍.സുരക്ഷിതമായി കാര്‍ണിവല്‍ നടത്തുകയാണ് പ്രധാനമെന്നും മേയർ കൂട്ടിച്ചേർത്തു. പുതുവത്സരമാഘോഷിക്കാന്‍ എത്തുന്ന ജനങ്ങളുടെ യാത്രാ സൗകര്യത്തിനും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാത്രി 12 മണിക്ക് ശേഷം ജങ്കാര്‍ സര്‍വീസ് നടത്തും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി 23 പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ഒരുക്കും. പ്രദേശവാസികള്‍, ഹോം സ്‌റ്റേയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ആഘോഷത്തില്‍ പങ്കെടുക്കാം.
Read More » -
India
ഹണിമൂൺ ആഘോഷത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമം, കൊക്കയിലേക്ക് വീണ് നവവധു മരിച്ചു
മുംബൈ: ഹണിമൂണ്‍ ആഘോഷത്തിനിടെ പ്രബല്‍ഗഡ്കോട്ടയുടെ മുകളില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച നവവധു 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു. പൂനെ സ്വദേശിനിയായ ശുഭാംഗി പട്ടേല്‍ (24) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആണ് സംഭവം..ഡിസംബര്‍ എട്ടിനാണ് പൂനെയിലെ ദത്തവാഡി സ്വദേശിയായ ശുഭാംഗിയും വിനായക് പട്ടേലും (27) വിവാഹിതരായതെന്ന് പന്‍വേല്‍ താലൂക്ക് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ അനില്‍ പാട്ടീല്‍ അറിയിച്ചു. ബുധനാഴ്ചയാണ് ഹണിമൂണ്‍ ആഘോഷിക്കാനായി ഇരുവരും ലോണാവാലയിലേക്ക് പുറപ്പെട്ടത്.ശുഭാംഗിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
Read More » -
Sports
പെലെ ഓർമ്മയായിട്ട് ഒരുവർഷം
കാൽപ്പന്തുകളിയിലെ രാജകുമാരനും ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസവുമായ പെലെ അന്തരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രത്തിൽ ഇടംനേടിയ താരമാണ് പെലെ.1958,1962,1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടനേട്ടങ്ങള്‍.ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്. 1957 ജൂലായ് ഏഴിന് അർജന്റീനയ്ക്കെതിരെയായിരുന്നു ബ്രസീൽ ജഴ്സിയിൽ പെലെയുടെ അരങ്ങേറ്റം.16 വർഷവും ഒമ്പത് മാസവും പ്രായമുള്ളപ്പോഴായിരുന്നു അത്.ആദ്യ മത്സരത്തിൽ തന്നെ പെലെ ഗോൾ നേടി. 1958-ൽ ആയിരുന്നു ലോകകപ്പിലെ അരങ്ങേറ്റം.കരിയറിലെ ആദ്യ മേജർ ടൂർണമെന്റ്.കാൽമുട്ടിനേറ്റ പരിക്കുമായി സ്വീഡനിലെത്തിയ പെലെ സെമിയിൽ ഫ്രാൻസിനെതിരേ ഹാട്രിക്ക് നേടി ഫുട്ബോൾ ചരിത്രത്തിൽ ഇടംപിടിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും പെലെ സ്വന്തമാക്കി.സ്വീഡനെതിരായ ഫൈനലിലും ഇരട്ട ഗോൾ നേടി.സ്വീഡനെ രണ്ടിനെതിരേ അഞ്ചു ഗോളിന് തകർത്ത് അന്ന് ബ്രസീൽ കിരീടം നേടിയപ്പോൾ ആറു ഗോളുകൾ നേടിയ പെലെ ടൂർണമെന്റിലെ മികച്ച യുവതാരവുമായി.1970 ലോകകപ്പിൽ ഗോൾഡൻ ബോളും പെലെ സ്വന്തമാക്കി. 1971 ജൂലായ്…
Read More » -
NEWS
ശൈഖ് സായിദ് പള്ളിയില്‍ ഇനി 24 മണിക്കൂറും പ്രവേശനം
അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കില്‍ ഇനി 24 മണിക്കൂറും പ്രവേശനം. രാത്രികാലങ്ങളില്‍ കൂടിസന്ദര്‍ശനം അനുവദിക്കാൻ തീരുമാനിച്ചതോടെയാണിത്. ഇസ്ലാമിക വാസ്തുശില്‍പകലയുടെ മികച്ച മാതൃക കൂടിയായ പള്ളിയെ അടുത്തറിയാൻ ഇതുവഴി കൂടുതല്‍ സഞ്ചാരികള്‍ക്കാകും. നിലവിലെ സമയക്രമത്തിന് പുറമെ രാത്രി 10 മുതല്‍ രാവിലെ 9 വരെയാണ് പുതുതായി സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ശൈഖ് സായിദ് മസ്ജിദിന്റെ പതിനാറാം വാര്‍ഷിക ഭാഗമായാണ് സൂറ ഈവനിങ് കള്‍ച്ചറല്‍ ടൂര്‍സ് എന്നപേരില്‍ രാത്രിസന്ദര്‍ശനം ആരംഭിച്ചിരിക്കുന്നത്. 14 ഭാഷകളിലായി മള്‍ട്ടിമീഡിയ ഗൈഡ്‌ഉപകരണംസന്ദര്‍ശകര്‍ക്ക് പ്രയോജനപ്പെടുത്താം. 20 ദിര്‍ഹമാണ് ഒരാള്‍ക്ക്പ്രവേശന ഫീസ്. നടപ്പുവര്‍ഷം ആദ്യപകുതിയില്‍ അബൂദബി ശൈഖ് സായിദ് മസ്ജിദ് സന്ദര്‍ശിച്ചത് 33 ലക്ഷത്തിലേറെ പേരാണ്. ഇവരില്‍ നാലുലക്ഷത്തോളം പേര്‍ ഇന്ത്യക്കാരാണ്.
Read More » -
Sports
ഗോവക്ക് സമനില കുരുക്ക്; ബ്ലാസ്‌റ്റേഴ്‌സ് തന്നെ ഒന്നാമൻ
ഭുവനേശ്വര്‍: ഐ.എസ്.എല്‍ പോയന്റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറാമെന്ന എഫ്.സി ഗോവയുടെ ആഗ്രഹത്തിന് വിലങ്ങിട്ട് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ഇരു ടീമും തമ്മിലെ മത്സരം 1-1 സമനിലയില്‍ കലാശിച്ചതോടെ ഗോവ (24) പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്നു. 20ാം മിനിറ്റില്‍ കാര്‍ലോസ് മാര്‍ട്ടിനെസിലൂടെ ഗോവ മുന്നിലെത്തിയിരുന്നു. 26ാം മിനിറ്റില്‍ എം.എസ് ജിതിനിലൂടെ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചു. ഇതോടെ നോർത്ത് ഈസ്റ്റ് 12 പോയന്റുമായി ആറാം സ്ഥാനത്തേക്ക് കയറി. ആദ്യ പാദ മത്സരങ്ങള്‍ക്ക് സമാപനമായപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് (26) ഒന്നാം സ്ഥാനം നിലനിര്‍ത്തി.ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ ജാംഷഡ്പുര്‍ എഫ്.സിയെ ഒന്നിനെതിരെ നാലു ഗോളിന് തകര്‍ത്ത് ഒഡിഷ എഫ്.സി (24) മൂന്നാം സ്ഥാനത്തേക്ക് കയറി.മുംബൈയാണ് നാലാം സ്ഥാനത്ത്. 23ാം മിനിറ്റില്‍ റെയ് തചികാവയിലൂടെ മുന്നിലെത്തിയ സന്ദര്‍ശകര്‍ക്കെതിരെ 25 മിനിറ്റിനകം നാല് ഗോള്‍ തിരിച്ചടിച്ചാണ് ഒഡിഷയുടെ ജയം. റോയ് കൃഷ്ണ (36, 45+3) ഇരട്ട ഗോള്‍ നേടി. ഇസാക് വൻലാല്‍റുവത് ഫേലയാണ് (27)…
Read More » -
India
തമിഴ്‌നാട്ടില്‍ വാഹനാപകടം; അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു
ചെന്നൈ: തമിഴ്‌നാട് പുതുക്കോട്ടയില്‍ വാഹനാപകടം. അപകടത്തില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.പുതുക്കോട്ടയില്‍ നിന്ന് രാമേശ്വരത്തേക്കുള്ള വഴിയിലാണ് അപകടമുണ്ടായത്. രണ്ട് വാനിലും ഒരു കാറിലുമായാണ് തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്നത്. ചായ കുടിക്കുന്നതിനായി വഴിയോരത്തുള്ള കടയ്ക്ക് സമീപം വാഹനം നിര്‍ത്തിയിട്ടപ്പോഴാണ് അപകടമുണ്ടായത്. ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം..ഒരു സ്ത്രീയടക്കം അഞ്ച് പേരാണ് മരിച്ചത്. തിരുവള്ളൂര്‍ സ്വദേശികളാണ് മരിച്ചവരെന്നാണ് ലഭിക്കുന്ന വിവരം.
Read More » -
Kerala
ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം ; അഞ്ച് സ്കൂളുകള്‍ക്ക് അവധി
തിരുവനന്തപുരം: 91-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തീര്‍ത്ഥാടന മഹാസമ്മേളനം കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനും നിര്‍വഹിക്കും. തീര്‍ത്ഥാടനത്തിനോട് അനുബന്ധിച്ച് സേവനമനുഷ്ഠിക്കുന്ന പൊലീസുകാര്‍ക്കും മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി ഒന്ന് വരെ ജില്ലാ കളക്ടര്‍ ഇന്‍ചാര്‍ജ് അനില്‍ ജോസ് ജെ അവധി പ്രഖ്യാപിച്ചു. വര്‍ക്കല ഗവ മോഡല്‍ എച്ച് എസ്, വര്‍ക്കല ഗവ എല്‍ പി എസ്, ഞെക്കാട് ഗവ എച്ച് എസ് എസ്, ചെറുന്നിയൂര്‍ ഗവ എച്ച് എസ്, വര്‍ക്കല എസ് വി പുരം ഗവ എല്‍ പി എസ് എന്നീ സ്‌കൂളുകള്‍ക്കാണ് അവധി. ജനുവരി ഒന്നിനാണ് തീര്‍ത്ഥാടനം സമാപിക്കുക.
Read More » -
Careers
കെ.എസ്.ഇ.ബിയില്‍ കായിക താരങ്ങൾക്ക് അവസരം ; അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡ് സ്പോര്‍ട്സ് ക്വോട്ടയില്‍ കായിക താരങ്ങള്‍ക്ക് നിയമനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 11 ഒഴിവുകളാണുള്ളത്. ബാസ്കറ്റ്ബാള്‍ (പുരുഷന്മാര്‍) 2, (വനിതകള്‍) 2; വോളിബാള്‍ (പുരുഷന്മാര്‍) 2, (വനിതകള്‍) 2. ഫുട്ബാള്‍ (പുരുഷന്മാര്‍) 3. അപേക്ഷാഫോറവും വിശദവിവരങ്ങളും www.kseb.inല്‍ ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും സെലക്ഷൻ നടപടികളും വെബ്സൈറ്റില്‍.
Read More »