KeralaNEWS

കൊച്ചി കാര്‍ണിവല്‍;രാത്രി 12 മണിക്ക് ശേഷം ജങ്കാര്‍ സര്‍വീസ്;സുരക്ഷയ്ക്കായി 1000 പൊലീസുകാർ 

കൊച്ചി: കാര്‍ണിവലിന്റെ ഭാഗമായി പ്രദേശത്ത് 1000 പൊലീസുകാരെ നിയോഗിക്കുമെന്ന് കൊച്ചി മേയര്‍ കെ.അനില്‍കുമാര്‍.സുരക്ഷിതമായി കാര്‍ണിവല്‍ നടത്തുകയാണ് പ്രധാനമെന്നും മേയർ കൂട്ടിച്ചേർത്തു.

പുതുവത്സരമാഘോഷിക്കാന്‍ എത്തുന്ന ജനങ്ങളുടെ യാത്രാ സൗകര്യത്തിനും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാത്രി 12 മണിക്ക് ശേഷം ജങ്കാര്‍ സര്‍വീസ് നടത്തും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി 23 പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ഒരുക്കും. പ്രദേശവാസികള്‍, ഹോം സ്‌റ്റേയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച്‌ ആഘോഷത്തില്‍ പങ്കെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: