IndiaNEWS

ഹണിമൂൺ ആഘോഷത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമം, കൊക്കയിലേക്ക് വീണ് നവവധു മരിച്ചു

മുംബൈ: ഹണിമൂണ്‍ ആഘോഷത്തിനിടെ പ്രബല്‍ഗഡ്കോട്ടയുടെ മുകളില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച നവവധു 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു.

പൂനെ സ്വദേശിനിയായ ശുഭാംഗി പട്ടേല്‍ (24) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആണ് സംഭവം..ഡിസംബര്‍ എട്ടിനാണ് പൂനെയിലെ ദത്തവാഡി സ്വദേശിയായ ശുഭാംഗിയും വിനായക് പട്ടേലും (27) വിവാഹിതരായതെന്ന് പന്‍വേല്‍ താലൂക്ക് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ അനില്‍ പാട്ടീല്‍ അറിയിച്ചു.

Signature-ad

ബുധനാഴ്ചയാണ് ഹണിമൂണ്‍ ആഘോഷിക്കാനായി ഇരുവരും ലോണാവാലയിലേക്ക് പുറപ്പെട്ടത്.ശുഭാംഗിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: