KeralaNEWS

എൻഎസ്‌എസ് ക്യാമ്ബിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: എൻഎസ്‌എസ് സപ്തദിന ക്യാമ്ബിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തൃപ്രങ്ങോട് കളരിക്കല്‍ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ.സുധീഷ് (38) ആണ് മരിച്ചത്.

വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു.

Signature-ad

മാവണ്ടിയൂര്‍ സ്കൂളിലാണ് എൻഎസ്‌എസ് ക്യാമ്ബ് സംഘടിപ്പിച്ചിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സുധീഷും ക്യാമ്ബിന് എത്തിയിരുന്നു. രാവിലെ ക്യാമ്ബ് ആരംഭിക്കുന്നതിനു മുൻപ് എഴുന്നേറ്റെത്തിയ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ദീപയാണ് ഭാര്യ.  മക്കൾ:കൃഷ്ണ, അദ്വിക,ദര്‍ശിത്.

Back to top button
error: