IndiaNEWS

തമിഴ്‌നാട്ടില്‍ വാഹനാപകടം; അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട് പുതുക്കോട്ടയില്‍ വാഹനാപകടം. അപകടത്തില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം.പുതുക്കോട്ടയില്‍ നിന്ന് രാമേശ്വരത്തേക്കുള്ള വഴിയിലാണ് അപകടമുണ്ടായത്. രണ്ട് വാനിലും ഒരു കാറിലുമായാണ് തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്നത്. ചായ കുടിക്കുന്നതിനായി വഴിയോരത്തുള്ള കടയ്ക്ക് സമീപം വാഹനം നിര്‍ത്തിയിട്ടപ്പോഴാണ് അപകടമുണ്ടായത്.

Signature-ad

 ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം..ഒരു സ്ത്രീയടക്കം അഞ്ച് പേരാണ് മരിച്ചത്. തിരുവള്ളൂര്‍ സ്വദേശികളാണ് മരിച്ചവരെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: