SportsTRENDING

ഗോവക്ക് സമനില കുരുക്ക്; ബ്ലാസ്‌റ്റേഴ്‌സ് തന്നെ ഒന്നാമൻ

ഭുവനേശ്വര്‍: ഐ.എസ്.എല്‍ പോയന്റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറാമെന്ന എഫ്.സി ഗോവയുടെ ആഗ്രഹത്തിന് വിലങ്ങിട്ട് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്.

ഇരു ടീമും തമ്മിലെ മത്സരം 1-1 സമനിലയില്‍ കലാശിച്ചതോടെ ഗോവ (24) പോ‍യന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്നു.

Signature-ad

20ാം മിനിറ്റില്‍ കാര്‍ലോസ് മാര്‍ട്ടിനെസിലൂടെ ഗോവ മുന്നിലെത്തിയിരുന്നു. 26ാം മിനിറ്റില്‍ എം.എസ് ജിതിനിലൂടെ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചു. ഇതോടെ നോർത്ത് ഈസ്റ്റ് 12 പോയന്റുമായി ആറാം സ്ഥാനത്തേക്ക് കയറി.

ആദ്യ പാദ മത്സരങ്ങള്‍ക്ക് സമാപനമായപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് (26) ഒന്നാം സ്ഥാനം നിലനിര്‍ത്തി.ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ ജാംഷഡ്പുര്‍ എഫ്.സിയെ ഒന്നിനെതിരെ നാലു ഗോളിന് തകര്‍ത്ത് ഒഡിഷ എഫ്.സി (24) മൂന്നാം സ്ഥാനത്തേക്ക് കയറി.മുംബൈയാണ് നാലാം സ്ഥാനത്ത്.

 23ാം മിനിറ്റില്‍ റെയ് തചികാവയിലൂടെ മുന്നിലെത്തിയ സന്ദര്‍ശകര്‍ക്കെതിരെ 25 മിനിറ്റിനകം നാല് ഗോള്‍ തിരിച്ചടിച്ചാണ് ഒഡിഷയുടെ ജയം. റോയ് കൃഷ്ണ (36, 45+3) ഇരട്ട ഗോള്‍ നേടി. ഇസാക് വൻലാല്‍റുവത് ഫേലയാണ് (27) തുടക്കമിട്ടത്. 36ാം മിനിറ്റില്‍ മൗറീഷ്യോ ഡീഗോ ആതിഥേയര്‍ക്കായി പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ചു

Back to top button
error: