Month: December 2023
-
Kerala
ഓർത്തഡോക്സ് സഭാ സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചു
പത്തനംതിട്ട: ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചു.ഫാ. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേർ അംഗത്വം എടുത്തു. എൻഡിഎയുടെ ക്രിസ്തുമസ് സ്നേഹ സംഗമത്തോടനുബന്ധിച്ചായിരുന്നു ഫാ.ഷൈജു കുര്യൻ അടക്കമുള്ളവർ ബിജെപി അംഗത്വം സ്വീകരിച്ചത് . ചടങ്ങ് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്സ് സഭ വലിയ മെത്രാപൊലീത്ത കുര്യാക്കോസ് മാർ ക്ലിമിസടക്കമുള്ള പുരോഹിതന്മാരും ചടങ്ങിൽ പങ്കെടുത്തു.
Read More » -
Kerala
കാട്ടാക്കടയില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
തിരുവനന്തപുരം:കാട്ടാക്കടയില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു.നിയന്ത്രണം തെറ്റിയ ഓട്ടോ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച ആളാണ് മരിച്ചത്. മറ്റ് രണ്ട് പേര്‍ക്കും ബൈക്ക് ഓടിച്ചയാള്‍ക്കും പരിക്കുണ്ട്. അമ്ബിളി സജി എന്നാണ് മരിച്ച ആളുടെ പേര്. ഇയാളുടെ കൂടെയുണ്ടായിരുന്ന ശിവ കുമാര്‍, രാജ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രാജിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഓട്ടോ വന്നിടിച്ച ബൈക്ക് ഓടിച്ചിരുന്ന പന്നിയോട് സ്വദേശി ഉണ്ണികൃഷ്ണൻ കാട്ടാക്കട സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.നിയന്ത്രണം വിട്ടെത്തിയ ഓട്ടോ ബൈക്കില്‍ ഇടിച്ചു കരണം മറിയുകയായിരുന്നു.
Read More » -
Kerala
വയനാട്ടിൽ പുലിയെ വലവിരിച്ച് പിടികൂടി വനംവകുപ്പ്
വയനാട്: പനമരത്ത് പുള്ളിപ്പുലിയെ അവശനിലയില്‍ കണ്ടെത്തി. തോട്ടില്‍ വീണ് കിടക്കുന്ന നിലയിലാണ് വനം വകുപ്പ് വാച്ചര്‍ പുലിയെ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയെ സുരക്ഷിതമായി വലവിരിച്ച് പിടികൂടി. അതിനുശേഷം പുലിയെ കുപ്പാടിയിലെ സംരക്ഷകേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ ജനവാസമേഖലയില്‍ കടുവ എത്തിയതായി നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ ആറരയോടെ പുള്ളിപ്പുലിയെ കണ്ടെത്തിയത്. വനം വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘവും വെറ്റിനറി ഡോക്ടറും സംഘവും സ്ഥലത്തെത്തി പുലിയെ പരിശോധിച്ച് വരികയാണ്. പ്രദേശവാസികളെ മാറ്റിയ ശേഷമാണ് പുള്ളിപ്പുലിയെ പിടികൂടുന്ന ദൗത്യം ആരംഭിച്ചത്. പുലിയുടെ ആനാരോഗ്യം കണക്കിലെടുത്താണ് മയക്കുവെടി വയ്‌ക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. ഇതിന് പിന്നാലെ വല വിരിച്ച് പുലിയെ പിടികൂടുകയായിരുന്നു.
Read More » -
Kerala
സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കായംകുളം: മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കെ പി റോഡില്‍ പൊലീസ് സ്റ്റേഷന് സമീപം ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. മകള്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. കായംകുളം പെരുങ്ങാല ദേശത്തിനകം അശ്വതിയില്‍ വിശ്വംഭരന്റെ ഭാര്യ മണിയമ്മയാണ് (53) മരിച്ചത്. പരുക്കേറ്റ ഏക മകള്‍ പാര്‍വതിയെ (23) ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
Kerala
മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് 95 വര്‍ഷം കഠിന തടവും 2.25 ലക്ഷം രൂപ പിഴയും
കണ്ണൂർ: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് 95 വര്‍ഷം കഠിന തടവും 2.25 ലക്ഷം രൂപ പിഴയും.പിഴയൊടുക്കിയില്ലെങ്കില്‍ നാലുവര്‍ഷവും എട്ടുമാസവും തടവുശിക്ഷ കൂടുതലായി അനുഭവിക്കണം. ചിറക്കല്‍ പഞ്ചായത്തിലെ 51-കാരനെയാണ് കണ്ണൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളെ ഇയാള്‍ പീഡിപ്പിച്ച ഗര്‍ഭിണിയാക്കുക ആയിരുന്നു. സ്‌കൂളില്‍ ഛര്‍ദിക്കുന്നതും തലകറങ്ങിവീഴുന്നതും പതിവായപ്പോള്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. പിന്നീട് കോടതിയുടെ അനുമതിയോടെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി.
Read More » -
NEWS
പക്ഷിപ്പനി; കുവൈത്തില്‍ ഇറച്ചി, മുട്ട ഇറക്കുമതി നിരോധിച്ചു
കുവൈത്ത് സിറ്റി: രാജ്യത്ത് പക്ഷി ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു.ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ബേര്‍ഡ് ഇൻഫ്ലുവൻസ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇത്. പക്ഷികള്‍, പക്ഷിയുല്‍പന്നങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.ജീവനുള്ള പക്ഷികള്‍ക്കും ശീതീകരിച്ച പക്ഷി മാംസത്തിനും മുട്ടക്കും വിലക്ക് ബാധകമാണ്. ഇതുസംബന്ധമായ നിര്‍ദേശങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആൻഡ് ന്യൂട്രീഷന്‍ ഫുഡ് സേഫ്റ്റി ഫോര്‍ സുപ്രീം കമ്മിറ്റി സെക്രട്ടറി എംഗ് ആദല്‍ അല്‍ സുവൈത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ താറാവുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം ബാക്ടീരിയ ബാധ മൂലമെന്ന് കണ്ടെത്തിയിരുന്നു.
Read More » -
Kerala
കേരളത്തിന്റെ രണ്ടാം വന്ദേ ഭാരത് മംഗളൂരുവിലേക്ക് നീട്ടുന്നു
കാസർകോട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടുന്നു.കാസര്‍കോട്-തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് (20631/20632) ആണ് ജനുവരി ആദ്യവാരംമുതല്‍ മംഗളൂരുവില്‍നിന്ന് പുറപ്പെടുക. അതേസമയം ഇതിന്റെ സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ വന്ദേഭാരത് രാവിലെ ഏഴിനാണ് കാസര്‍കോടുനിന്ന് ആരംഭിക്കുന്നത്. കാസര്‍കോടുനിന്ന് മംഗളൂരുവിലേക്ക് അരമണിക്കൂര്‍ മതി. മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ 615 കിലോമീറ്ററാണ് വരുന്നത്. ഇന്ത്യയില്‍ പല വന്ദേഭാരതും ദിവസം 600 കിലോമീറ്ററിനുമുകളില്‍ യാത്രചെയ്യുന്നുണ്ട്. പിറ്റ് ലൈൻ സൗകര്യവും മംഗളൂരുവിലുണ്ട്.
Read More » -
Kerala
നടൻ കെഡി ജോര്‍ജ് അന്തരിച്ചു, ബന്ധുക്കളോ കുടുംബാംഗങ്ങളോ ഉണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് സഹപ്രവര്‍ത്തകര്‍
കൊച്ചി: ഉയര്‍ന്ന ബാസ് ശബ്ദത്തിന് പേര് കേട്ട ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടനുമായ കെഡി ജോര്‍ജ് അന്തരിച്ചു. 84 വയസായിരുന്നു. അസുഖബാധിതനായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ഏറെക്കാലം ചെന്നൈയിലായിരുന്ന ഇദ്ദേഹം പിൻകാലത്ത് കൊച്ചിയിലേക്ക് താമസം മാറ്റുകയായിരുന്നു. ബന്ധുക്കളാരുമില്ലാത്ത ജോര്‍ജ് കലൂര്‍ ഉള്ള പുത്തൻ ബില്‍ഡിങ്ങില്‍ ആയിരുന്നു താമസിച്ചിരുന്നത്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മിര്‍സാപൂര്‍, ബാംബൈ മേരി ജാൻ എന്നീ വെബ് സീരീസുകള്‍ക്കാണ് അവസാനമായി ശബ്ദം നല്‍കിയത്. ആരോഗ്യാവസ്ഥ മോശമായതോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കെ.ഡി. ജോര്‍ജിന്‍റെ കുടുംബാംഗങ്ങളെ കുറിച്ചോ ബന്ധുക്കളെ കുറിച്ചോ വിവരം ലഭ്യമല്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. അവസാന കാലത്ത് ഫെഫ്ക ഡബ്ബിങ് ആര്‍ടിസ്റ്റ് യൂണിയന്‍റെ സഹായത്തോടുകൂടിയായിരുന്നു മുന്നോട്ടുപോയിരുന്നത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്‍റെ ബന്ധുക്കളോ കുടുംബാംഗങ്ങളോ ഉണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് സഹപ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു. ഫോണ്‍: പ്രവീണ്‍ ഹരിശ്രീ -9447094947.
Read More » -
Kerala
ബാംഗ്ലൂര്‍- കോയമ്ബത്തൂര്‍ റൂട്ടില്‍ വന്ദേ ഭാരത് ട്രെയിൻ സര്‍വീസ് ഇന്നുമുതൽ; പാലക്കാട്ടേക്ക് നീട്ടുമെന്ന് റയിൽവേയുടെ ഉറപ്പ്
ബാംഗ്ലൂർ: ബാംഗ്ലൂര്‍- കോയമ്ബത്തൂര്‍ റൂട്ടില്‍ വന്ദേ ഭാരത് ട്രെയിൻ സര്‍വീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്യും. കോയമ്ബത്തൂരില്‍ നിന്നു ബെംഗളുരുവിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന കോയമ്ബത്തൂര്‍- ബാംഗ്ലൂർ വന്ദേ ഭാരത് എക്സ്പ്രസ് മലയാളികൾക്കും ഏറെ പ്രയോജനപ്പെടും. കോയമ്ബത്തൂര്‍- ബാംഗ്ലൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് (20642) (20642) രാവിലെ 5.00 മണിക്ക് കോയമ്ബത്തൂരില്‍ നിന്ന് പുറപ്പെട്ട് 6 മണിക്കൂര്‍ 30 മിനിറ്റ് യാത്രയ്ക്ക് ശേഷം 11.30ന് ബാംഗ്ലൂരില് എത്തും. വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സര്‍വീസ് ഉണ്ടായിരിക്കും. എസി ചെയര്‍ കാര്‍, എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ എന്നീ കോച്ചുകളാണ് ട്രെയിനിലുള്ള്. കോയമ്ബത്തൂര്‍- ബാംഗ്ലൂര്‍ യാത്രയില്‍ എസി ചെയര്‍കാറിന് 1025 രൂപയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 1930 രൂപയുമാണ് നിരക്ക്. ബാംഗ്ലൂര്‍-കോയമ്ബത്തൂര്‍ വന്ദേ ഭാരത് എക്സ്പ്രസ്(20641) ബാംഗ്ലൂരില്‍ നിന്ന് ഉച്ചകഴിഞ്ഞ് 1.40 മണിക്ക് ആരംഭിക്കുന്ന ബാംഗ്ലൂര്‍-കോയമ്ബത്തൂര്‍ സര്‍വീസ് രാത്രി 8.00 മണിക്ക് കോയമ്ബത്തൂരില്‍ എത്തും.6 മണിക്കൂര്‍ 20 മിനിറ്റാണ് യാത്രാ സമയം. ബാംഗ്ലൂര്‍-കോയമ്ബത്തൂര്‍…
Read More » -
Kerala
നാവിക സേനാംഗങ്ങളുടെ വധശിക്ഷ റദ്ദാക്കിയത് നരേന്ദ്ര ഭാരതത്തിന്റെ വിജയം: കെ സുരേന്ദ്രന്‍
കോഴിക്കോട്: ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുന്‍ നാവിക സേനാംഗങ്ങളുടെ ശിക്ഷ റദ്ദാക്കിയത് നരേന്ദ്ര ഭാരതത്തിന്റെ വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശിക്ഷ വിധിച്ച നാൾ മുതല്‍ തന്നെ അവര്‍ക്ക് നിയമപരമായും, നയതന്ത്രപരമായും എല്ലാ സുരക്ഷയും പിന്തുണയും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കിയിരുന്നുവെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. അതിന്റെ ഫലമാണ് കഴിഞ്ഞദിവസം പുറത്തുവന്ന നിര്‍ണ്ണായകമായ വിധി. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ഭരണത്തിന് കീഴില്‍ ഭാരതത്തിന് അകത്തും, പുറത്തും എല്ലാ പൗരന്മാരും ഒരുപോലെ സുരക്ഷിതരാണ്. ഇതോട് കൂടി പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെയും , ഇന്ത്യയുടെ പേര് കേട്ട അതിപ്രഗത്ഭ വിദേശ മന്ത്രാലയത്തിന്റെയും കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി വന്നു ചേര്‍ന്നിരിക്കുകയാണെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Read More »