അബുദാബി: പലപ്പോഴും ഒരു വരുമാനം കൊണ്ട് നമ്മുക്ക് പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. അപ്പോഴാണ് രണ്ടാമത്തെ ഒരു വരുമാനം തേടി നമ്മള്‍ പോകുന്നത്. ഇന്ത്യയില്‍ രണ്ടാമത് ഒരു വരുമാനം ഉണ്ടാക്കാന്‍ വലിയ നിയമപ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ അങ്ങനെയല്ല. യുഎഇയില്‍ ഇപ്പോള്‍ ചില കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ചില നിയത്തില്‍ ഇളവുകള്‍ വന്നിട്ടുണ്ട്. യുഎഇയില്‍ നിയമ പരമായി രണ്ട് വരുമാനം സ്വന്തമാക്കാന്‍ സാധിക്കുന്ന ചില ജോലികളും വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന വിവിധ മാര്‍ഗങ്ങളുണ്ട്.
ബിസിനസിലേക്കോ ജോലിയിലേക്കോ ഇറങ്ങുമ്പോള്‍ നമ്മുക്ക് ഒഴിവുകള്‍ കുറവായിരിക്കും. എന്നാല്‍ അതിന്റെ ഇടയില്‍ ചില ഫ്രീലാന്‍സിംഗ് ജോലി ചെയ്യാന്‍ സാധിച്ചാല്‍ അത് ചെറിയ ഒരു വരുമാനം നമ്മുക്ക് ലഭിക്കും. അത്തരത്തില്‍ പണം സമ്പാദിക്കാനുള്ള എളുപ്പമാര്‍?ഗമാണ് യുഎഇയില്‍ വന്നിരിക്കുന്നത്. യുഎഇയില്‍ നിയമപരമായി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് ഒരു ഫ്രീലാന്‍സ് പെര്‍മിറ്റ് ആവശ്യമാണ്. അതില്ലാതെ പ്രവര്‍ത്തിക്കുന്നത് നിയമ ലംഘനത്തിന്റെ പരിധിയില്‍ വരും.
അധ്യാപകരാകാന്‍ താല്‍പ്പര്യമുണ്ടോ?
യുഎഇയില്‍ നിങ്ങള്‍ക്ക് രണ്ടാമതൊരു വരുമാനം കണ്ടെത്താന്‍ പദ്ധതിയുണ്ടെങ്കില്‍ ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തില്‍ പെര്‍മിറ്റിന് അപേക്ഷിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഇപ്പോള്‍ സ്വകാര്യ ട്യൂഷന്‍ ക്ലാസുകള്‍ എടുക്കാം. ഡിസംബര്‍ 18 തിങ്കളാഴ്ച പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ്’ സംബന്ധിച്ചുള്ള അറിയിപ്പ് അധികൃതര്‍ പുറത്തുവിട്ടു. വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഈ ജോലി ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥിയായാലും, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരായാലും തൊഴില്‍ രഹിതരായാലും ശരി, സ്വകാര്യ ട്യൂഷന്‍ ക്ലാസുകള്‍ നിങ്ങള്‍ക്ക് എടുക്കാന്‍ സാധിക്കും.
അവധിക്കാല വസതികള്‍ ഒരുക്കാം
ദുബായില്‍ വീടുകളും ഫ്‌ലാറ്റുകളും ഉള്ളവര്‍ ആണ് നിങ്ങള്‍ എങ്കില്‍ ‘ഹോളിഡേ ഹോം’ ആയി രജിസ്റ്റര്‍ ചെയ്തുകൊണ്ട് അവധിക്കാലത്ത് ഇത് വാടകയ്ക്ക് നല്‍കാന്‍ സാധിക്കും. ഇതിന് വേണ്ടി രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. ഹ്രസ്വകാല വാടക വെബ്‌സൈറ്റുകളില്‍ നിങ്ങളുടെ റെസിഡന്‍ഷ്യല്‍ യൂണിറ്റ് ലിസ്റ്റ് ചെയ്യാന്‍ സാധിക്കും. അതുവഴി രണ്ടാമതൊരു വരുമാനം നേടാന്‍ സാധിക്കും.
റാസല്‍ഖൈമയുടെ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി ആളുകള്‍ക്ക് അവരുടെ വീടുകള്‍ ഒരു ഹോളിഡേ ഹോം ആയി സ്ഥാപിക്കാന്‍ വേണ്ടി അനുവാദം നല്‍കുന്നു. ദുബായ് ഇക്കണോമി ആന്‍ഡ് ടൂറിസത്തില്‍ നിന്നും ഇതിന് വേണ്ടി പെര്‍മിറ്റ് എടുക്കണം. നിങ്ങളുടെ ലാന്‍ഡ് ലോര്‍ഡില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും കെവശം സൂക്ഷിക്കണം.
ഫ്‌ളീ മാര്‍ക്കറ്റുകള്‍
ദുബായിലെയും അബുദാബിയിലെയും മറ്റ് എമിറേറ്റുകളിലും എല്ലാം ഫ്രീ മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നു. വീടിടല്‍ ഉപയോഗിക്കാത്ത സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍, ചെറിയ ഫര്‍ണിച്ചറുകള്‍ . പഴയ തുണിതരങ്ങള്‍ എന്നിവയെല്ലാം വില്‍ക്കാന്‍ സാധിക്കും. പുസ്തകങ്ങള്‍, പത്രങ്ങള്‍ പുരാദന വസ്തുക്കള്‍ എന്നിവയെല്ലാം ഇവിടെ വെച്ച് വില്‍പ്പന നടത്താവുന്നതാണ്.
ഫ്രീലാന്‍സര്‍ ജോലിക്കായി അപേക്ഷിക്കാം
എന്തെങ്കിലും തരത്തിലുള്ള കഴിവുകള്‍ ഉണ്ടെങ്കില്‍ ഫ്രീലാന്‍സര്‍ ജോലിക്കായി അപേക്ഷിക്കാം. യുഎഇയിലെ ഒരു ഫ്രീലാന്‍സ് പെര്‍മിറ്റ് പ്രതിവര്‍ഷം 530 ദിര്‍ഹം മുതലാണ് ആരംഭിക്കുന്നത്. ഫ്രീലാന്‍സിങ് വെബ്സൈറ്റുകള്‍ അനുസരിച്ച് ആവശ്യമായ രീതിയില്‍ അവര്‍ വര്‍ക്ക് തരും. വിവര്‍ത്തനങ്ങള്‍, വീഡിയോ എഡിറ്റിംഗ്, ലോഗോ ഡിസൈനിംഗ്, ഡാറ്റ എന്‍ട്രി, എന്നിങ്ങനെയായിരിക്കും ലഭിക്കുന്ന ജോലികള്‍.
പാര്‍ട്ട് ടൈം ജോലികള്‍
പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ് നിങ്ങളുടെ കൈവശം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ദുബായില്‍ ജോലി ചെയ്യാന്‍ സാധിക്കും. ആഴ്ചയില്‍ 20 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ സാധിക്കില്ല. യുഎഇയിലെ തൊഴിലാളികള്‍ക്ക് പാര്‍ട്ട് ടൈം ജോലിക്കായി അപേക്ഷിക്കാം. എന്നാല്‍ അവരുടെ തൊഴിലുടമയില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നതാണ് പ്രത്യേകത. എല്ലാ ദിവസവും ഒഴിവുസമയങ്ങളില്‍ ജോലിക്കായി തെരഞ്ഞടുക്കാം. ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലുകളില്‍ പാര്‍ട്ട് ടൈം ജോലികള്‍ കണ്ടെത്താനും വരുമാനം കണ്ടെത്താനും സാധിക്കും. അതിലൂടെ അധിക വരുമാനം കണ്ടെത്താന്‍ സാധിക്കും.