
പത്തനംതിട്ട: ശബരിമല അപ്പാച്ചിമേട്ടില്‍ 12 വയസുകാരി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് സ്വദേശിനി പദ്മശ്രീയാണ് മരിച്ചത്. കുഴഞ്ഞ് വീണ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെറിയ പ്രായം മുതല്‍ തന്നെ കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വൈകീട്ട് 5 മണിക്കാണ് സംഭവം. മൃതദേഹം പമ്പ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.