Food

ദിവസവും കരിക്കിൻ വെള്ളം കുടിക്കൂ: യുവത്വം നിലനിർത്തും,  തടി കുറയ്ക്കും, അത്ഭുതപ്പെടുത്തുന്ന ആരോഗ്യ ഗുണങ്ങൾ…!

    രുചികരം എന്നതിലുപരി ആരോഗ്യത്തിന് വളരെ ഏറെ ഗുണകരമാണ് കരിക്കാൻവെള്ളം. പ്രകൃതിദത്തവും ഉന്മേഷദായകവുമായ പാനീയവും പൊട്ടാസ്യം പോലുള്ള അവശ്യ ഇലക്‌ട്രോലൈറ്റുകളാൽ സമ്പുഷ്ടവുമാണിത്. ജലാംശം നിലനിർത്തുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നു. കരിക്കിൻവെള്ളം കൊഴുപ്പില്ലാത്തതാണ്. ഇതിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്, വേനൽക്കാലത്ത് ദാഹം ശമിപ്പിക്കാനും ഉത്തമമാണ്. ഏഴു ദിവസം തുടര്‍ച്ചയായി കരിക്കിന്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

ഗുണങ്ങൾ

Signature-ad

കരിക്കിന്‍ വെള്ളത്തിൽ 94 ശതമാനം വെള്ളവും വളരെ കുറച്ച് കൊഴുപ്പുമാണുള്ളത്. മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം തുടങ്ങിയ നിരവധി പ്രധാന പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. മഗ്നീഷ്യത്തിന്റെ നല്ല ഉറവിടമായതിനാൽ, ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ടൈപ്പ് 2 പ്രമേഹത്തെ മികച്ച രീതിയിൽ നിയന്ത്രിക്കാനും സഹായിക്കും.

ഉയർന്ന അളവിലുള്ള പൊട്ടാസ്യം രക്തസമ്മർദം കുറയ്ക്കുന്നതിനും സഹായിക്കും. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത ഇത് കുറയ്ക്കുന്നു. കൂടാതെ, ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നു. രോഗപ്രതിരോധ സംവിധാനത്തിന് ഇത് ശക്തിപകരുകയും ചെയ്യുന്നു.
കരിക്കിൻവെള്ളം ഉപയോഗിക്കുന്നത് വൃക്കയിലെ കല്ലുകൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് ഹൈദരാബാദിലെ യശോദ ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് ജനറൽ ഫിസിഷ്യൻ ഡോ.  കരൺ ഉദ്ദേഷ് സാക്ഷ്യപ്പെടുത്തുന്നു.

കരിക്കിൻവെള്ളം പതിവായി ഉപയോഗിക്കുന്നത് മൂത്രം കൂടുതൽ ഉത്പാദിപ്പിച്ചും വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടഞ്ഞു കൊണ്ടും  വൃക്കകളുടെ പ്രവർത്തനത്തെ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇതോടൊപ്പം യുവത്വം നിലനിർത്താനും മുഖക്കുരു പോലുള്ളവ കുറയ്ക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്.

അധികമായാൽ കരിക്കിൻ വെള്ളവും അപകടകാരി

അതേസമയം, കരിക്കിൻവെള്ളം പോഷകസമൃദ്ധമായ പാനീയമാണെങ്കിലും, മിതത്വം പ്രധാനമാണ്. അമിതമായി കുടിക്കുന്നത് കലോറിയും പഞ്ചസാരയും വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും. ഓരോരുത്തരിലും പ്രതികരണം വ്യത്യസ്തമാകാം.

Back to top button
error: