Month: November 2023
-
Kerala
തൃപ്പൂണിത്തുറ വൃശ്ചികോത്സവം; കൊച്ചി മെട്രോ രാത്രി 11:30 വരെ സർവീസ് നടത്തും
തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം പ്രമാണിച്ച് ഡിസംബര്‍ 9 മുതല്‍ 17 വരെ മെട്രോ ട്രെയിൻ സര്‍വീസിന്റെ സമയം ദീര്‍ഘിപ്പിച്ചതായി കൊച്ചി മെട്രോ ഓപ്പറേഷൻസ് സീനിയര്‍ ഡെപ്യൂട്ടി മാനേജര്‍ അറിയിച്ചു. രാത്രി 11.30 വരെയാണ് സർവീസ് ദീർഘിപ്പിച്ചിരിക്കുന്നത്.അധിക സമയത്ത് 20 മിനിട്ട് ഇടവേളകളിലായിരിക്കും സര്‍വീസ്.
Read More » -
Sports
വിജയ് ഹസാരെയിലും ദയനീയ പ്രകടനം; സഞ്ജുവിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിൽ
ബംഗളൂരു: ഐപിഎല്ലില്‍ ദീര്‍ഘകാലമായി കളിക്കുന്ന താരമാണെങ്കിലും ഇന്ത്യന്‍ ടീമില്‍ ഇതുവരെ തന്റെ സ്ഥാനം സുരക്ഷിതമാക്കാന്‍ മലയാളി താരമായ സഞ്ജു സാംസണിന് സാധിച്ചിട്ടില്ല. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച റെക്കോര്‍ഡുണ്ടെങ്കിലും ടി20 ക്രിക്കറ്റില്‍ സഞ്ജുവിന് ഇതുവരെ മികവ് പുലര്‍ത്താനായിട്ടില്ല. ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിസര്‍വ് താരമായിട്ടുണ്ടായിരുന്നെങ്കിലും പിന്നീടൊരിക്കലും ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. സഞ്ജുവിനെ ബിസിസിഐ അവഗണിക്കുന്നുവെന്ന വാദം ശക്തമാണെങ്കിലും ബിസിസിഐ തീരുമാനത്തില്‍ തെറ്റില്ലെന്ന് സ്ഥാപിക്കുന്ന പ്രകടനങ്ങളാണ് അടുത്തിടെ നടന്ന എല്ലാ മത്സരങ്ങളിലെയും സഞ്ജുവിന്റെ പ്രകടനങ്ങള്‍ പറയുന്നത്. ഇന്ത്യന്‍ ടീമില്‍ ഇടമില്ലാത്തതിനാല്‍ ആഭ്യന്തര ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന സഞ്ജു സയ്ദ് മുഷ്താഖ് അലി ട്രോഫിക്ക് പിന്നാലെ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും ദയനീയമായ പ്രകടനമാണ് നടത്തുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ നാല് ഇന്നിങ്ങ്‌സില്‍ നിന്നും 25.25 ശരാശരിയില്‍ 101 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. മുംബൈയ്‌ക്കെതിരെ നേടിയ 55 റണ്‍സാണ് ഇതില്‍ എടുത്തുപറയാവുന്ന ഏക പ്രകടനം. ഇന്നലെ…
Read More » -
NEWS
ലോകത്തെ ആശങ്കയിലാക്കി മാരക ലൈംഗിക രോഗമായ പറങ്കിപ്പുണ്ണ് പടരുന്നു: കണ്ണുകളെയും തലച്ചോറിനെയും തകരാറിലാക്കുന്ന ഈ രോഗം മരണത്തിലേയ്ക്കും നയിക്കും
ലോകത്തിന് ആശങ്ക പരത്തി സിഫിലിസ് അഥവാ പറങ്കിപ്പുണ്ണ് രോഗം വ്യാപകമാകുന്നു. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമാണിത്. അമേരിക്കയിൽ സ്ത്രീകളിലാണ് രോഗം കൂടുതൽ സ്ഥിരീകരിച്ചത്. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, പറങ്കിപ്പുണ്ണ് രോഗം മാരകമാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, തലച്ചോറിനെ ബാധിക്കും. കണ്ണുകൾക്ക് തകരാറുണ്ടാക്കും, മുടികൊഴിച്ചിലിനും സാധ്യതയുണ്ട്. ശരീരത്തിന്റെ പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന ഈ രോഗം ബധിരത, അന്ധത എന്നിവക്കൊപ്പം മരണത്തിലേക്കും നയിക്കും. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 90 ശതമാനം വരെ വർധിച്ചതായി അധികൃതർ വ്യക്തമാക്കി. ട്രെപോണെമാ പല്ലിഡം (Treponema palli-dum) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് സിഫിലിസ്. അടുത്ത സമ്പര്‍ക്കത്തിലൂടെ ഒരു വ്യക്തിയില്‍നിന്ന് മറ്റൊരു വ്യക്തിയിലേക്ക് സിഫിലിസ് പകരുന്നു. എന്നാൽ ഇത് പിടിപെടാനുള്ള ഏറ്റവും സാധാരണമായ മാർഗം അണുബാധയുള്ള ഒരാളുമായി സുരക്ഷിതമല്ലാത്ത യോനി, വായ് അല്ലെങ്കിൽ ഗുദ ലൈംഗിക ബന്ധത്തിലൂടെയാണ്. കൂടാതെ, ഗർഭാവസ്ഥയിൽ ഇൻജക്ഷനിലൂടെയോ അവയവം മാറ്റിവയ്ക്കൽ അല്ലെങ്കിൽ രക്തപ്പകർച്ചയ്ക്കിടെയോ മരുന്ന് കുത്തിവയ്ക്കുന്നതിലൂടെ ഗർഭസ്ഥ ശിശുക്കൾക്ക് പകരാം. ലൈംഗിക അവയവങ്ങളില്‍ കൂടിയും ശാരീരിക…
Read More » -
India
ഭാരത് ഗൗരവ് ട്രെയിനില്‍ ഭക്ഷ്യവിഷബാധ, ട്രെയിനില്‍ നിന്ന് ഭക്ഷണം കഴിച്ച 90ഓളം യാത്രക്കാര്‍ക്ക് ശാരീരികാസ്വാസ്ഥ്യം
ഭാരത് ഗൗരവ് ട്രെയിനില്‍ ഭക്ഷ്യവിഷബാധ എന്ന് സംശയം. ചെന്നൈയില്‍ നിന്ന് പുറപ്പെട്ട 90ഓളം യാത്രക്കാര്‍ക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതായി ടൈംസ് ഓഫ് ഇന്‍ഡ്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. വയറുവേദനയും അതിസാരവുമടക്കമുള്ള രോഗങ്ങളാണ് യാത്രക്കാര്‍ക്ക് പിടിപെട്ടത്. ഏകദേശം 1,000 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പല യാത്രക്കാര്‍ക്കും തലകറക്കവും വയറുവേദനയും ഛര്‍ദിയും അതിസാരവും അനുഭവപ്പെട്ടു. ട്രെയിന്‍ പൂനെ സ്റ്റേഷനില്‍ എത്താനിരിക്കെയാണ് സംഭവം. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നില്ല. പുറപ്പെടുന്നതിന് മുമ്പ് ട്രെയിന്‍ വിശദമായി പരിശോധിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. അതേസമയം, ട്രെയിനില്‍ അടുക്കള സൗകര്യം ഇല്ലായിരുന്നു. സോലാപൂരില്‍ നിന്ന് ഏകദേശം 180 കിലോമീറ്റര്‍ അകലെയുള്ള വാദി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ഭക്ഷണം കഴിച്ചതായി റിപ്പോർട്ടുണ്ട്. റെയില്‍വേ ഭക്ഷണം നല്‍കിയിട്ടില്ലെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ സഹായം നല്‍കുന്നതിനായി റെയില്‍വേ ആശുപത്രിയിലെ ഡോക്ടര്‍മാരെയും റൂബി ഹാളിലെ ഡോക്ടര്‍മാരെയും മറ്റ് റെയില്‍വേ ഉദ്യോഗസ്ഥരെയും പൂനെ സ്റ്റേഷനിലേക്ക് അയച്ചെന്ന് ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജരും…
Read More » -
Kerala
നവകേരള സദസ് ബഹിഷ്‌കരിക്കണമെന്ന യുഡിഎഫ് ആഹ്വാനം മലപ്പുറം ജില്ലയിലും ഫലം കണ്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മലപ്പുറം: നവകേരള സദസ് ബഹിഷ്‌കരിക്കണമെന്ന യുഡിഎഫ് ആഹ്വാനം മലപ്പുറം ജില്ലയിലും ഫലം കണ്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടിയില്‍ നിന്ന് എംഎല്‍എമാരെ വിട്ടുനിന്നുള്ളു. ജനങ്ങള്‍ ഹൃദയപൂര്‍വ്വം പങ്കാളികളായിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന മന്ത്രിസഭയാകെ മഞ്ചേശ്വരത്ത് നിന്ന് സഞ്ചാരമാരംഭിച്ച് പതിനൊന്നു ദിവസം പിന്നിട്ടു. ഇതിനിടയില്‍ രണ്ടു മന്ത്രിസഭാ യോഗങ്ങള്‍ ചേര്‍ന്നു. നാല്‍പ്പത്തി നാല് മണ്ഡലങ്ങളിലാണ് ഇതുവരെ നവകേരള സദസ്സ് ചേര്‍ന്നത്. ഓരോ കേന്ദ്രത്തിലും ഒഴുകിയെത്തുന്ന ജനങ്ങളുടെ ബാഹുല്യത്തെ കുറിച്ച് ആരും പറയാതെ തന്നെ ഇന്ന് എല്ലാവര്‍ക്കും അറിയാം. മലപ്പുറം ജില്ലയിലും യുഡിഎഫ് ബഹിഷ്‌കരണ ആഹ്വാനം ഫലം കണ്ടില്ല. എംഎല്‍എമാരെ വിട്ടുനിന്നുള്ളു. ജനങ്ങള്‍ ഹൃദയപൂര്‍വ്വം പങ്കാളികളായി. പ്രഭാത യോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ചിലര്‍ ഉയര്‍ത്തിയ വിമര്‍ശനം പ്രമാണിമാരെ മാത്രം വിളിക്കുന്നു എന്നായിരുന്നു. യാത്ര ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം കാസര്‍കോട്ട് ചേര്‍ന്ന പ്രഭാത യോഗത്തിന്റെ വാര്‍ത്തകള്‍ പുറത്തു വന്നതോടെ ആ ആക്ഷേപം അപ്രസക്തമായിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ വ്യത്യസ്തത മേഖലകളില്‍ നിന്നുള്ള പ്രാതിനിധ്യമാണ് ആ യോഗത്തിലുണ്ടായിരുന്നത്. ജനാധിപത്യപരമായ…
Read More » -
LIFE
ശബരിമല സന്നിധാനം ശുചിയാക്കി സൂക്ഷിക്കാൻ വിശുദ്ധി സേനാംഗങ്ങൾ; 1000 പേരും തമിഴ്നാട്ടിൽനിന്ന്, സേവനം 24 മണിക്കൂറും
സന്നിധാനം: ശബരിമല സന്നിധാനം ശുചിയാക്കി സൂക്ഷിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നവരാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങൾ. 1000 വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ് എല്ലാവരും. സന്നിധാനം 300, പമ്പ 210, നിലയ്ക്കല്‍ 450, പന്തളം 30, കുളനട 10 എന്നിങ്ങനെയാണ് വിശുദ്ധി സേനാംഗങ്ങളുടെ വിന്യാസം. സേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാനദി മാലിന്യ മുക്തമാക്കുക എന്നിവക്കായി മിഷന്‍ ഗ്രീന്‍ എന്ന പേരില്‍ ബോധവത്കരണവും നടപ്പിലാക്കുന്നുണ്ട്. 24 മണിക്കൂറും വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാണ്. ജില്ലാ കളക്ടര്‍ എ ഷിബു ചെയർമാനും അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള മെമ്പര്‍ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയാണ് പൂങ്കാവനത്തിന്റെ ശുചീകരണ സേനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഓരോ സെക്ടറിലും വിശുദ്ധി സേനാംഗങ്ങളില്‍ ഒരാളെ ലീഡറായി നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് പരിസര ശുചീകരണം, മാലിന്യം ശേഖരിച്ച് സംസ്‌കരിക്കല്‍ എന്നിവ നടത്തുന്നത്. കാനന പാതയിലേത് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍…
Read More » -
Crime
ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ കൈനോക്കി; ദേഷങ്ങളുണ്ട്, ആഭരണങ്ങള്‍ ചോറ്റാനിക്കരയില്‍ പൂജിക്കണമെന്നു പറഞ്ഞ് കൈനോട്ടക്കാരൻ അടിച്ചെടുത്തത് 7 പവൻ; കൈനോക്കാനെന്ന പേരിലെത്തി പൊലീസ് പ്രതിയെ കുടുക്കി
തൃശൂര്‍: പൂജ ചെയ്ത് ദോഷം മാറ്റാമെന്നു പറഞ്ഞ് വയോധികയുടെ എഴ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കൊടകര സ്വദേശി അറസ്റ്റില്‍. കൊടകര മരത്തംപള്ളിപ്പാടത്ത് താമസിക്കുന്ന കക്കാട്ടില്‍ വീട്ടില്‍ ഉണ്ണി (57) ആണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ എസ്.പി. നവനീത് ശര്‍മയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മാള പുത്തന്‍ചിറ മങ്കിടിയില്‍ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി ദേഷങ്ങളുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ഒരു കൈനോട്ടക്കാരന്‍ മങ്കിടിയില്‍ താമസിക്കുന്ന ചിറവട്ടായി ഓമനയുടെ വീട്ടിലെത്തിയത്. ദോഷങ്ങളുണ്ടെന്ന് ലക്ഷണങ്ങള്‍ പറഞ്ഞ ഇയാള്‍ പിന്നീട് തന്ത്രത്തില്‍ ഓമനയുടെ വിഷമങ്ങള്‍ ചോദിച്ചറിഞ്ഞു. ഒരു പിടി മഞ്ഞള്‍ പൊടിയും പറമ്പില്‍നിന്നു മണ്ണും എടുത്തുവരാന്‍ പറഞ്ഞ ഇയാള്‍ അതിലേക്ക് കുറച്ചു വെള്ളവും ഒഴിച്ച് കൈകള്‍ കൂപ്പി മന്ത്രങ്ങളും ചൊല്ലി. ഇവിടെ ദോഷങ്ങളുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പൂജ ചെയ്തു ദോഷം മാറ്റാമെന്നും അതിന് ദേഹത്ത് ആഭരണങ്ങള്‍ പാടില്ലെന്നു പറഞ്ഞ്…
Read More » -
LIFE
ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ടിപ്പ്സുമായി എൻമാമി അഗർവാൾ – വീഡിയോ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവാസ്ഥയാണ് പ്രമേഹം. പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശ്രമിക്കുക. കൂടാതെ, ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം. കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയായി മാറുകയും നിങ്ങൾ കാർബോഹൈഡ്രേറ്റ് ആഗിരണം ചെയ്യുകയും ആഗിരണം ചെയ്യുകയും ചെയ്യുമ്പോൾ പഞ്ചസാരയുടെ അളവ് വർദ്ധിക്കും. ഉയർന്ന രക്തത്തിലെ പഞ്ചസാര അപകടകരമാണ്. ദീർഘകാലത്തേക്ക് അനിയന്ത്രിതമായിരുന്നാൽ അത് പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾക്ക് കാരണമാകും. ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ടിപ്പ്സുകൾ പങ്കുവച്ചിരിക്കുകയാണ് പോഷകാഹാര വിദഗ്ധൻ എൻമാമി അഗർവാൾ. ഭക്ഷണം കഴിച്ചതിനുശേഷം ശാരീരികമായി സജീവമായിരിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണം കഴിച്ച് 15-20 മിനിറ്റെങ്കിലും നടക്കാനോ, പടികൾ കയറാനോ ശ്രമിക്കുക. ഇത് കാർബോഹൈഡ്രേറ്റിന്റെ ദ്രുതഗതിയിലുള്ള ആഗിരണം തടയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന രണ്ട് പാനീയങ്ങളെ കുറിച്ച് എൻമാമി പറയുന്നു. ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് കറുവപ്പട്ട അല്ലെങ്കിൽ ഉലുവ വെള്ളം…
Read More » -
Local
കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ തടിലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; ഒരു മണിക്കൂറിലധികം നടത്തിയ പരിശ്രമത്തിനൊടുവിൽ കാർയാത്രികന് അത്ഭുത രക്ഷപെടൽ
കോട്ടയം: ഒരു മണിക്കൂറിലധികം തടി ലോറിക്കടിയിൽ കുടുങ്ങിയ കാർയാത്രികന് അത്ഭുത രക്ഷപെടൽ. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിൽ തടിലോറിയ്ക്കടിയിൽ അകപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തിൽ നജീബാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിഞ്ഞതോടെ കാർ മുഴുവനായി ലോറിയുടെ അടിയിലാവുകയായിരുന്നു. ഫയർഫോഴ്സ് എത്തി ക്രെയിനിന്റെ സഹായത്തോടെ ലോറി ഉയർത്താൻ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടർന്ന് കയർപൊട്ടിച്ച് തടികൾ എടുത്ത് മാറ്റി ലോറി ഉയർത്തുകയും കാറിന് മുകളിൽ ഉണ്ടായിരുന്ന തടികൾ എടുത്ത് മാറ്റുകയുമായിരുന്നു. തുടർന്ന് കാറിന്റെ തകിട് മുറിച്ചാണ് നജീബിനെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നജീബിനെ പുറത്തെടുക്കാനായത്.
Read More » -
Crime
പീഡന കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ ഓഫീസ് മുറിയിൽ ബലാത്സംഗം ചെയ്തതിന് ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരേ പൊലീസ് കേസ്
കൊച്ചി: പീഡന കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതിന് ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അഭിഭാഷകനായ പി.ജി.മനുവിനെതിരെയാണ് ചോറ്റാനിക്കര പൊലീസ് കേസെടുത്തത്. എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയിലാണ് നടപടി. 2018 ൽ ഉണ്ടായ കേസിൽ നിയമസഹായത്തിനായാണ് യുവതി പി ജി മനുവിനെ സമീപിച്ചത്. പൊലീസ് നിർദ്ദേശപ്രകാരം ആയിരുന്നു അഭിഭാഷകനെ കണ്ടത്. കേസിൽ സഹായം നൽകാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകി. 2023 ഒക്ടോബർ 10 നാണ് പീഡനം. തുടർന്നു യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തെന്ന് പരാതിയിൽ പറയുന്നു.
Read More »