IndiaNEWS

കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷല്‍ ട്രെയിനുകള്‍ കൂടി

കോട്ടയം: ശബരിമല തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ച്‌ കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു.

ഹുബ്ബള്ളി-കോട്ടയം റൂട്ടിലാണ് സർവീസ്.ആദ്യ ട്രെയിൻ  (07305) ഡിസംബര്‍ രണ്ടുമുതലും ഹുബ്ബള്ളി-കോട്ടയം രണ്ടാമത്തെ  സ്പെഷല്‍ എക്സ്പ്രസ് (07307) ഡിസംബര്‍ അഞ്ചുമുതലും സര്‍വിസ് നടത്തും. ജനുവരി 17 വരെയാണ് സര്‍വിസ്.

 സ്പെഷല്‍ എക്സ്പ്രസ് (07305) ശനിയാഴ്ചകളില്‍ രാവിലെ 10.30ന് ഹുബ്ബള്ളിയില്‍നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 8.15ന് കോട്ടയത്തെത്തും.

Signature-ad

സ്പെഷല്‍ എക്സ്പ്രസ് (07307) ചൊവ്വാഴ്ചകളില്‍ രാവിലെ 11ന് ഹുബ്ബള്ളിയില്‍നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 8.15ന് കോട്ടയത്തെത്തും. ഹാവേരി, റാണിബെന്നൂര്‍, ദാവൻഗരെ, ബിരുര്‍, അരസിക്കരെ, തുമകൂരു, ചിക്കബാണവാര, എസ്.എം.വി.ടി ബംഗളൂരു, കെ.ആര്‍. പുരം, വൈറ്റ്ഫീല്‍ഡ്, ബംഗാര്‍പേട്ട്, സേലം, ഈറോഡ്, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുണ്ടാകുക.

ഡിസംബര്‍ മൂന്നുമുതല്‍ കോട്ടയം-ഹുബ്ബള്ളി വീക്ക്‍ലി സ്പെഷല്‍ എക്സ്പ്രസ് (07306) ഞായറാഴ്ചകളിലും കോട്ടയം- ഹുബ്ബള്ളി വീക്ക്‍ലി സ്പെഷല്‍ എക്സ്പ്രസ് (07308) ഡിസംബര്‍ ആറുമുതല്‍ ബുധനാഴ്ചകളിലും രാവിലെ 11ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.50ന് ഹുബ്ബള്ളിയിലെത്തും. ഓരോ സെക്കൻഡ് എ.സി, തേര്‍ഡ് എ.സി കോച്ചുകളും 10 സ്ലീപ്പര്‍ കോച്ചുകളും നാല് ജനറല്‍ കോച്ചുകളുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: