IndiaNEWS

മാല മോഷണം; കോയമ്പത്തൂരിൽ മൂന്ന് മലയാളികള്‍ അറസ്റ്റില്‍

കോയമ്ബത്തൂരിലെ കുനിയമുത്തൂരില്‍ നിന്ന് മാല മോഷ്ടിച്ച കേസില്‍ മൂന്ന് മലയാളികള്‍ അറസ്റ്റില്‍.

കേരളത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന റിഷഭ് (27), മുഹമ്മദ് യാസിൻ (20), റോബിൻ (25) എന്നിവരെയാണ് സ്‌പെഷല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് കമ്മീഷണര്‍ ബാലകൃഷ്ണന്‍റെ നിര്‍ദേശപ്രകാരം അസിസ്റ്റന്‍റ് കമ്മീഷണര്‍ രഘുപതിരാജയുടെ നേതൃത്വത്തില്‍ നാല് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച്‌ 300 സിസിടിവി കാമറകള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

Signature-ad

ദീപാവലി ദിനത്തില്‍ രാവിലെ 6.30 ഓടെ രണ്ട് സ്ത്രീകളുടെ മാലകള്‍ അക്രമികള്‍ തട്ടിയെടുത്തു. 22ന് പുലര്‍ച്ചെ വീണ്ടും കുനിയമുത്തൂരിലും പ്രാന്തപ്രദേശങ്ങളിലും മാല മോഷണം നടന്നിരുന്നു. ഇവരില്‍ നിന്ന് 21 പവൻ ആഭരണങ്ങളും കത്തിയും ഇരുചക്രവാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: