മുംബൈ: ദീര്‍ഘദൂര ട്രെയിനുകളില്‍ ഷോപ്പിംഗുകള്‍ നടത്താൻ അവസരമൊരുക്കി ഇന്ത്യൻ റെയില്‍വേ. അംഗീകൃത കച്ചവടക്കാര്‍ക്കാണ് ട്രെയിനുകളില്‍ കച്ചവടം നടത്താൻ കഴിയുക.
ആദ്യ ഘട്ടത്തില്‍ മധ്യ റെയില്‍വേയുടെ മുംബൈ ഡിവിഷനുകളില്‍ നിന്നുള്ള ദീര്‍ഘദൂര ട്രെയിനുകളിലാണ് ഈ സംവിധാനം നടപ്പാക്കുക. ഭക്ഷ്യവസ്തുക്കള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, പത്രമാസികകള്‍, പുസ്തകങ്ങള്‍, മൊബൈല്‍/ലാപ്ടോപ്പ് ആക്സസറീസ്, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയാണ് പര്‍ച്ചേസ് ചെയ്യാൻ സാധിക്കുക.
500 ഓളം കച്ചവടക്കാര്‍ക്കാണ് ദീര്‍ഘദൂര ട്രെയിനുകളില്‍ ഇത്തരത്തില്‍ കച്ചവടം നടത്താനുള്ള അംഗീകാരം നല്‍കുക. തിരഞ്ഞെടുക്കപ്പെടുന്ന കച്ചവടക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ലൈസൻസ് നല്‍കുന്നതാണ്. മെയില്‍, എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളില്‍ കച്ചവടക്കാരുടെ സേവനം ലഭ്യമാകും.