കേരളത്തിലെ പ്രശസ്ത ധർമ്മശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണ് കൊല്ലത്തെ അച്ചൻകോവിൽ ക്ഷേത്രം.കാടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഈ അമ്പലത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നാണ് വിശ്വാസം. എത്ര വിഷമുളള പാമ്പിന്റെ കടിയേറ്റാലും ഇവിടെ വന്നു പ്രാർത്ഥിച്ചാൽ സുഖപ്പെടുമെന്നാണ് ഐതിഹ്യം.
ധർമശാസ്താവിന്റെ ജീവിത ദശകളുമായി അഭേദ്യ ബന്ധം കാത്തു സൂക്ഷിക്കുന്ന വിശിഷ്ട ക്ഷേത്രങ്ങളിൽ ഒന്നാണ് അച്ചൻകോവിൽ. ഇവിടുത്തെ അയ്യപ്പപ്രതിഷ്ഠയുടെ ഇരുവശങ്ങളിലും പത്നിമാരായ പൂർണയും പുഷ്കലയും നിൽക്കുന്നു എന്നതാണ് ഒരു സവിശേഷത. ആര്യങ്കാവിൽ അയ്യനായും കുളത്തൂപ്പുഴയിൽ ബാലകനായും ഭക്തർക്ക് ആത്മനിർവൃതിയേകുന്ന അയ്യപ്പസ്വാമി ഇവിടെ ഗൃഹസ്ഥനായി കുടികൊള്ളുമ്പോൾ ഒരു പുരുഷായുസ്സിന്റെ പൂർണത ഈ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഒരു ഭക്തന് ബോധ്യമാകും.
ധനുമാസം ഒന്നു മുതൽ പത്തുവരെയാണ് ഈ ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്. ധനുമാസത്തിലെ മണ്ഡല പൂജയും മകരമാസത്തിലെ രേവതി പൂജയുമാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ. കേരളത്തിൽ രഥോത്സവം നടക്കുന്ന പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് അച്ഛൻകോവിൽ ശ്രീധർമ്മശാസ്താക്ഷേത്രം.ക്ഷേത്
എങ്ങനെ എത്താം
അടുത്തുളള റെയിൽവേ സ്റ്റേഷൻ: കൊല്ലം 29 കി.മീ. | അടുത്തുളള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 102 കി.മീ.