SportsTRENDING

ധാക്ക സാഫ് ക്ലബ് ചാമ്പ്യന്‍ഷിപ്പിലേക്ക് കൂടുതൽ അടുത്ത് കേരള ബ്ലാസ്റ്റേഴ്സ് 

എസ്എല്‍ പത്താം സീസണില്‍ 7 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പോയിന്റ് ടേബിളിലടക്കം ബ്ലാസ്റ്റേഴ്സ് ഒന്നാമതാണ്.കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും ഫോമും മികച്ച റിസല്‍ട്ടുകളും ഈ‌ രീതിയിൽ തുടർന്നാൽ അടുത്ത വര്‍ഷം പുതിയൊരു ടൂര്‍ണമെന്റില്‍ കൂടി കളിക്കാൻ ടീമിന് അവസരമൊരുക്കും.
 ലീഗ് ഘട്ടത്തില്‍ ആദ്യ നാലില്‍ സ്ഥാനം പിടിച്ചാല്‍ പുതുതായി ആരംഭിക്കുന്ന സാഫ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനുള്ള അവസരമാണ് ടീമിനെ തേടിയെത്തുക.ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ

അടുത്ത വര്‍ഷം മേയ് അല്ലെങ്കില്‍ ജൂണില്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന സാഫ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് 4 സ്ലോട്ടുകളാണുള്ളത്. ഐഎസ്എല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ക്ലബായി മാറിയതോടെ സ്ലോട്ടുകളെല്ലാം ഐഎസ്എല്‍ ടീമുകള്‍ക്കായി മാറ്റിവയ്ക്കാനാണ് സാധ്യത.

Signature-ad

 

അല്ലെങ്കില്‍ 3 ഐഎസ്എല്‍ ക്ലബുകള്‍ക്കൊപ്പം സൂപ്പര്‍ കപ്പ് ജയിക്കുന്ന ടീമിന് കൂടിയാകും സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം കിട്ടുക. ഐഎസ്എല്‍ ഷീല്‍ഡ് പോരാട്ടത്തില്‍ ആദ്യ മൂന്നില്‍ എത്തിയാല്‍ ഉറപ്പായും ബ്ലാസ്റ്റേഴ്സിന് സാഫിലേക്ക് എത്താനാകും. അതുവഴി നല്ലരീതിയിലുള്ള ഫണ്ടിംഗും കൂടുതല്‍ സ്പോണ്‍സര്‍ഷിപ്പ് അവസരങ്ങളും ക്ലബ്ബിനു ലഭിക്കും.

 

ഈ‌ ടൂർണമെന്റിൽ  6 മത്സരങ്ങൾ  ജയിച്ചു മുന്നോട്ടു പോയാല്‍ പത്തോളം മല്‍സരങ്ങളും പിന്നാലെ ബ്ലാസ്റ്റേഴ്സിനെ തേടിയെത്തും. പ്രീസീസണിനായി ചെലവിടുന്ന തുകയും സമയവും സാഫ് കപ്പിനായി മാറ്റിവച്ച് അടുത്ത സീസണിലേക്ക് കൂടുതല്‍ മികച്ച തയാറെടുപ്പുകൾ നടത്താനും ഇതുവഴി ക്ലബ്ബിനു സാധിക്കും.

 

സാഫ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ബംഗ്ലാദേശിനും ഇന്ത്യയ്ക്കൊപ്പം 4 സ്ലോട്ട് ലഭിക്കും. മാല്‍ഡിവ്‌സിന് 3 സ്ലോട്ടാണ് കിട്ടുക.പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ശ്രീലങ്ക ടീമുകള്‍ക്ക് ഓരോന്നു വീതവും ലഭ്യമാണ്.

 

ഓഫ് സീസണില്‍ കൂടുതല്‍ ആക്ടീവായി നിലനില്‍ക്കാനും കൂടുതല്‍ ഫണ്ട് ലഭിക്കാനും സാഫ് ക്ലബ് ചാമ്പ്യന്‍സ് ലീഗ് വഴി ടീമുകൾക്ക് സാധിക്കും.നിലവിൽ 7 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്സ് 5 വിജയവും ഒരു സമനിലയുമായി 16 പോയന്റോടെ ഐഎസ്എല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരാണ്. ഇനി അടുത്ത മത്സരവും കൊച്ചിയില്‍ തന്നെയാണ്. ചെന്നൈ എഫ്‌സിയാണ് എതിരാളികള്‍.

Back to top button
error: